നീണ്ട വര്‍ഷങ്ങളിലെ പ്രണയത്തിനു ശേഷം വിശാലും സായ് ധന്‍സികയും ഒന്നാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിശാല്‍ തന്നെയാണ് ഈ സന്തോഷകരമായ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവീട്ടുകാര്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങായാണ് വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. ഈ വര്‍ഷം അവസാനമായിരിക്കും വിവാഹം ഉണ്ടാവുക. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
2006ല്‍ റിലീസ് ചെയ്ത മാനത്തോട് മഴൈക്കാലം എന്ന ചിത്രത്തിലൂടെയാണ് ധന്‍സിക സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. കബാലി, പേരാണ്‍മൈ, പരദേശി എന്നീ ചിത്രങ്ങളിലെ ധന്‍സികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബിജോയി നമ്പ്യാര്‍ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യില്‍ ഒരു നായിക ധന്‍സികയായിരുന്നു. അങ്ങനെ മലയാളത്തിലും ധന്‍സിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ വിശാലിനൊപ്പം ഇതുവരെ ധന്‍സിക അഭിനയിച്ചിട്ടില്ല.
പ്രശസ്ത നടിയും സീനിയര്‍ നടനായ ശരത് കുമാറിന്റെയും മകളായ വരലക്ഷ്മിയും #ിശാലും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അവരുടെ പ്രണയം വിവാഹത്തില്‍ എത്തിയില്ല.അതിനു ശേഷം 2019ല്‍ ഹൈദരബാദ് സ്വദേശിനിയാ#ായ അനീഷയുമായി വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അതും വിവാഹത്തിലെത്തിയില്ല.
ഇന്ന് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെകൂടിയാണ് വിശാല്‍. നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുമ്പോഴേ താന്‍ വിവാഹം കഴിക്കൂ എന്നാണ് വിശാല്‍ പറഞ്ഞിരുന്നത്. ഈ കെട്ടിടം ഓഗസ്റ്റ് 15-നകം പൂര്‍ത്തിയാക്കാന്‍ വേണ്ടി വിശാല്‍ നിരന്തരമായി പരിശ്രമിക്കുകയായിരുന്നു എന്നാണ് ധന്‍സിക വെളിപ്പെടുത്തിയത്.