മനസ്സെന്ന നൗക
പറക്കുന്നു ദൂരേ
മനുഷ്യരാം നമ്മൾ
അലയുന്നു കൂടെ
മരണത്തിൻ നാദം
അറിയാതെ നമ്മൾ
ഒരുക്കുന്നു കൂടാം
മോഹങ്ങളല്ലോ
ജനിയ്ക്കുന്നു ചാരേ
മരിയ്ക്കുന്നു ദൂരേ
അരികിലായാരെന്ന -
റിയാതെ കൂടെ
കർമ്മത്തിൻ പുണ്യം
കൂടെയുണ്ട് ഭൂവിൽ
കണ്ടറിഞ്ഞു വേണം
കാരണം നീയാകാൻ
ഇലകളാണ് നമ്മൾ
തളിർത്തു വാടുമല്ലോ
പഴിയ്ക്ക നീ വേണ്ടാ
കാലത്തിൻ കോലം
പഴുതുകൾ തേടി
അലയണ്ട ചുറ്റും
വിധിച്ചതേ കിട്ടൂ
കൊതിയ്ക്കാതേയല്ലോ
ചൊരിഞ്ഞിടാം സ്നേഹം
നിറയട്ടെയുള്ളം
നമിച്ചിടാം മാതാ -
പിതാക്കളെയെന്നും
ചിരിയ്ക്കും വദനം
സ്മരിയ്ക്കട്ടെ ലോകം
ചിതയിലായല്ലോ
രമിയ്ക്കുന്ന നേരം
ചിതലായി മാറും
ചുരുക്കം ദിനത്തിൽ
ചലിയ്ക്കുമീ ലോകം
പതിവെന്ന പോലെ