Image

‘മിന്നൽ വള’ കൂട്ടായ്മ ഒരുക്കി ബെൻസൻവിൽ ജോയ് മിനിസ്ട്രി

Published on 02 September, 2025
‘മിന്നൽ വള’ കൂട്ടായ്മ ഒരുക്കി ബെൻസൻവിൽ ജോയ് മിനിസ്ട്രി

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 60 വയസ്സിന് മേൽ പ്രായം ചെന്നവരുടെ Joy മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ‘മിന്നൽവള’ സംഗമം നടത്തപ്പെട്ടു. വി.കുർബ്ബാന അർപ്പണത്തിന് ശേഷം എല്ലാവരും സംഗമത്തിനായി ഒരുമിച്ച് കൂടി . പ്രസിഡന്റ് തോമസ് കുന്നുംപുറം എല്ലാവരെയും സ്വാഗതം ചെയ്തു.

തുടർന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ മിന്നൽവള സംഗമത്തിന്റെ സന്ദേശം നൽകി. തുടർന്ന് എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വ്യത്യസ്ത മത്സരങ്ങൾ നടത്തപെട്ടു. പൗരാണിക ഭക്ഷണമായ പനംകുറുക്ക് എല്ലാവർക്കും പ്രത്യേകമായി നൽകി. പരിപാടികൾക്ക് ശേഷം മിന്നൽവള സ്നേഹവിരുന്ന് പ്രത്യേകമായി റസ്റ്റോറന്റിൽ ക്രമീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക