ഇന്ത്യയിൽ ബ്രാഹ്മണർ ജനങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നു എന്നു വൈറ്റ് ഹൗസ് അഡ്വൈസർ പീറ്റർ നവറോ പറഞ്ഞത് അവഗണിക്കാൻ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്നർഷിപ് ഫോറം പ്രസിഡന്റും സി ഇ ഒയുമായ മുകേഷ് അഖി ആഹ്വാനം ചെയ്തു. "അദ്ദേഹത്തിന് ഇന്ത്യയെ അറിയില്ല, അതു കൊണ്ടു പറഞ്ഞതാണ്," അഖി പറഞ്ഞു.
"വൈറ്റ് ഹൗസിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പ്രത്യേകിച്ച് പീറ്റർ നവറോ. അത് ഇന്ത്യയെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടു പറഞ്ഞതാണ്.
"അത്തരം കാര്യങ്ങൾ അവഗണിച്ചു നമ്മൾ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താൻ നോക്കണം എന്നാണ് എനിക്കു പറയാനുള്ളത്.
ഇന്ത്യ തീരുവ പൂജ്യമാക്കാൻ സമ്മതിച്ചെന്ന ട്രംപിന്റെ അഭിപ്രായത്തോട് അഖി പ്രതികരിച്ചത് ഇങ്ങിനെ: "ട്രംപിന്റെ പല ട്വീറ്റുകളിലും ഉൾക്കനം ഉണ്ടാവില്ല. അത് പലതും അവഗണിക്കാം. ഇന്ത്യൻ ജനത പക്വത വന്നവരാണ്."
Ignore the likes of Navarro, says USISPF