Image

ട്രംപിന്റെ താരിഫിനെ അപലപിക്കാൻ അദ്ദേഹത്തിനു വോട്ട് ചെയ്ത 'മാഗാ' ഇന്ത്യക്കാരോട് റെപ്. ഖന്ന (പിപിഎം)

Published on 02 September, 2025
ട്രംപിന്റെ താരിഫിനെ അപലപിക്കാൻ അദ്ദേഹത്തിനു വോട്ട് ചെയ്ത 'മാഗാ' ഇന്ത്യക്കാരോട് റെപ്. ഖന്ന (പിപിഎം)

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ രക്തമുളള കമലാ ഹാരിസിനെ തഴഞ്ഞു ഡോണൾഡ്‌ ട്രംപിനെ പിന്തുണച്ച ഇന്ത്യൻ അമേരിക്കൻ 'മാഗാ' അനുയായികളോട് ഇന്ത്യക്കു മേൽ ട്രംപ് ചുമത്തിയ ഭീമമായ താരിഫിനെ അപലപിക്കാൻ യുഎസ് കോൺഗ്രസ് അംഗമായ റെപ്. റോ ഖന്ന (ഡെമോക്രാറ്റ്-കലിഫോർണിയ) ആവശ്യപ്പെട്ടു.

"ഇന്ത്യക്കെതിരെ കണ്ണടച്ച് കനത്ത തീരുവ ചുമത്തിയ ട്രംപിനെതിരെ കമലാ ഹാരിസിനെ തഴഞ്ഞു അദ്ദേഹത്തിനു വോട്ട് ചെയ്ത ഇന്ത്യൻ അമേരിക്കക്കാർ ശബ്ദമുയർത്തുന്നത് കേൾക്കാൻ ഞാൻ കാത്തിരിക്കയാണ്. ചൈനയ്ക്കു മേൽ ചുമത്തിയതിനേക്കാൾ കനത്ത താരിഫ് ചുമത്തിയാണ് ട്രംപ് ഇന്ത്യയുമായുളള പങ്കാളിത്തം തകർത്തത്. ആരെങ്കിലും സംസാരിക്കാൻ തയ്യാറുണ്ടോ?"

ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൊബേൽ സമ്മാനത്തിനു നോമിനേറ്റ് ചെയ്യാത്തതു പ്രസിഡന്റിന്റെ ഈഗോയ്ക്കു മുറിവേൽപിച്ചതാണ് അദ്ദേഹത്തിന്റെ രോഷത്തിനു കാരണമെന്നു സംരംഭകൻ വിനോദ് ഖോസ്‌ല പറഞ്ഞു.  

"ഞാൻ ട്രംപിനു വോട്ട് ചെയ്തിട്ടില്ല. അദ്ദേഹത്തിനു നൊബേൽ കിട്ടിയാൽ അത് മലിനമായ മെഡലായി ഞാൻ കണക്കാക്കും."

Rep. Khanna urges MAGA Indian Americans to denounce tariffs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക