Image

കാറിൽ വെച്ച പ്ലാസ്റ്റിക് കുപ്പിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ഹാനീകരം

-എബി മക്കപ്പുഴ- Published on 02 September, 2025
കാറിൽ വെച്ച പ്ലാസ്റ്റിക് കുപ്പിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ഹാനീകരം

.A plastic water bottle left inside a hot car, illustrating the health warning

നാൻജിംഗ്:കാറിൽ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നമ്മളൊക്കെ കുടിച്ചു ശീലമുള്ളവരാണല്ലോ.എങ്കിൽ വേനൽ കാലത്തു ദിവസങ്ങൾ കാറിനുള്ളിൽ ഐസിൽ സൂക്ഷിക്കാതെ കുടിക്കുന്ന വെള്ളത്തിൽ അപകടം പതിങ്ങി ഇരിക്കുന്നതായി ചൈനയിലെ നാൻജിംഗ് സർവകലാശാല നടത്തിയ പഠനത്തിൽ ഗവേഷകർ വ്യക്തമാക്കി.  
ചൂടുള്ള സ്ഥലത്ത് വെച്ച പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വിഷാംശമുള്ള രാസവസ്തുക്കൾ വെള്ളത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കാറിനുള്ളിൽ താപനില വർദ്ധിക്കുമ്പോൾ, പ്രത്യേകിച്ച് വേനൽക്കാലത്ത്, പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് രാസവസ്തുക്കൾ വെള്ളത്തിൽ കലരാനുള്ള സാധ്യത കൂടുന്നു. പോളിഎത്തിലീൻ ടെറഫ്‌താലേറ്റ് (PET) പ്ലാസ്റ്റിക് കുപ്പികൾ 158°F (70°C) താപനിലയിൽ നാല് ആഴ്ച വെച്ചപ്പോൾ അതിൽ നിന്നും ആന്റിമണി, ബിസ്ഫിനോൾ തുടങ്ങിയ അപകടകാരികളായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതായി ഗവേഷകർ കണ്ടെത്തി.

തലവേദന, തലകറക്കം, ഓക്കാനം, ഛർദ്ദി, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒരു ഘനലോഹമാണ് ആന്റിമണി. ഇത് കാലക്രമേണ ശ്വാസകോശത്തിലെ അണുബാധയ്ക്കും വയറ്റിൽ അൾസറിനും കാരണമാകും. കൂടാതെ, ബിസ്ഫിനോൾ എന്ന രാസവസ്തു ക്യാൻസർ, വന്ധ്യത, ഓട്ടിസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അകാല മരണം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
വേനൽക്കാലത്ത് ഒരു മണിക്കൂറിനുള്ളിൽ കാറിനുള്ളിലെ താപനില 123°F വരെ ഉയരാമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനത്തിൽ പറയുന്നു.

പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം വേനൽക്കാലത്തു കാറിനുള്ളിൽ നോർമൽ താപനിലയിൽ കുടിക്കുന്നതിൽ അപകങ്ങളൊന്നും കാണുന്നില്ല. ഉയർന്ന താപനിലയിൽ കാറിനുള്ളിൽ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ അപകടകാരികളാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക