ഫിലാഡല്‍ഫിയ:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) എന്ന വിഷയത്തെ കുറിച്ച് വിജ്ഞാനം നല്‍കുന്ന സെമിനാറും ചര്‍ച്ച ക്ലാസ്സും പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 13 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2:00 മുതല്‍ 4:00 വരെയുളള സമയത്ത് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ (9726 ബസ്സല്‍റ്റന്‍ അവന്യൂ യുണിറ്റ് 1) ലാണ് സെമിനാര്‍ നടക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയിലെ ഏറ്റവും നൂതന സംവിധാനമായ നിര്‍മ്മിത ബുദ്ധി എന്താണ,് അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തില്‍ എ.ഐ കൊണ്ടുള്ള പ്രയോജനങ്ങള്‍, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്ത്വത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍, എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ പ്രാപ്തരായവര്‍ നയിക്കുന്ന സെമിനാറില്‍
പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു.
ഡോ: ഈപ്പന്‍ ഡാനിയേല്‍, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പണിക്കര്‍ (പ്രസിഡന്റ്) 215-605-5109, ജോര്‍ജ്ജ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി) 215-873-4365, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267-322-8527,