ഒരു നല്ല ഇന്നലെകളുടെ ഓർമ്മ പുതുക്കുന്ന ഗതകാല സ്മരണകളുടെ സൗരഭ്യം ഓർത്തെടുക്കുന്ന ഒരു സമ്മോഹന മുഹൂർത്തത്തിൽ ആണ് നാം ഉള്ളത്
ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ പഴയകാല ആ ഓണപ്പാട്ടുകൾ മറക്കാൻ നമുക്കാവില്ല. 'കള്ളവും ഇല്ല ചതിയുമില്ല എള്ളോളം ഇല്ല പൊളിവചനം'.
അതായിരുന്നു ഓരോ കേരളീയന്റെയും പ്രതീക്ഷ, കള്ളമില്ലാത്ത ചതിയുമില്ലാത്ത ഒരെള്ളോളം പോലും പൊളിവചനം ഇല്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചുള്ള സ്മരണ അതാണ് ഓണം. എന്നാൽ ഇന്നത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ കുന്നോളം ആണ് പൊളി വചനങ്ങൾ കുന്നോളം ആണ് പൊളി വചനങ്ങൾ തിരുത്തനാവാതെ എങ്ങും നിറയുന്നു
അവിടെയാണ് നാം ഓണം സഹവർത്തിത്വത്തോടെ സഹകരണത്തോടെ സർവ്വമതങ്ങളും ചേർന്ന് ആഘോഷിക്കുമ്പോൾ ഓണം ഒരു ഐശ്വര്യപൂർണ്ണമായ ആഘോഷമാകുന്നു
കവി പറയുകയാണ്
'മാവേലി നാടു വണിടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ മനുഷ്യരെല്ലാരുമൊന്നുപോലെ'
അതെ മനുഷ്യർ ഒരേപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു മാവേലി നാടുവാണീടും കാലം
ഐശ്വര്യ പൂർണമായ ഒരു സ്വപ്നമാണ് മലയാളിക്ക് ഓണം
എന്നാൽ എന്താണ് ഇന്നിന്റെ സ്ഥിതി പല ജാതി, പല മതം, പല ആശയ സംഘട്ടനങ്ങളുടെ ഒരു ഇരുകാലി തൊഴുത്ത് ആയിരിക്കുന്നു കേരളം
അതുകൊണ്ടുതന്നെ ഒരു മാറ്റം അനിവാര്യമാണ് എല്ലാവരെയൂം ഒരുമിപ്പിക്കുന്ന, ഒന്നിപ്പിക്കുന്ന ആഘോഷങ്ങൾ കാലഘട്ടത്തിൻറെ ഒരു അനിവാര്യതയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഏകോദര സഹോദരന്മാരെ പോലെ, മാവേലിയുടെ ഭരണകാലം പോലെ ഒരു ദിവസമെങ്കിലും നമുക്ക് ജീവിക്കാം.
ഇനി മാവേലിയെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു സങ്കല്പമാണ്, ഐതിഹ്യമാണ്, ഒരു മിത്താണ്, ചരിത്രമല്ല എങ്കിലും അതിൽ ഒരു പാഠമുണ്ട് മലയാളി ആഗ്രഹിക്കുന്ന പാഠം മനുഷ്യകുലം മുഴുവൻ ആഗ്രഹിക്കുന്ന പാഠം എല്ലാവർക്കും ഒരേ പോലെ അല്ലലില്ലാതെ ആമോദത്തോടെ വസിക്കാനുള്ള ഒരു ത്വര, ഒരാഗ്രഹം, പ്രതീക്ഷ അത് നമ്മൾ കാത്തുസൂക്ഷിക്കണം
ഇനി മാവേലി എന്ന ഭരണാധികാരിയെ നമുക്കൊന്ന് വിലയിരുത്താം. ഭരണാധികാരി എന്ന നിലയിൽ കൊടുത്ത വാക്കിന് വിലകൽപ്പിക്കുന്ന തന്റെ തല പോയാലും പറഞ്ഞ വാക്കിൽ നിന്ന് അണുവിട വ്യതിചലിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഭരിക്കുന്ന ഭരണാധികാരി, കൊടുത്ത ദാനം തിരിച്ചെടുക്കാതെ സ്ഥലം തികയാതെ വരികയാണെങ്കിൽ എൻറെ തലയിലേക്കങ്ങ് ചവിട്ടി താഴ്ത്തിക്കൊള്ളൂ എന്നു പറയാനുള്ള ആർജ്ജവമുള്ള ഭരണാധികാരി
അങ്ങനെയുള്ള ഭരണാധികാരിയെയാണ് കേരളവും ഇന്ത്യയും കൊതിക്കുന്നത് മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നവരല്ല സ്വയം ദോഷത്തെ ഏറ്റെടുത്ത് മറ്റുള്ളവരെ നന്മയിലേക്ക് വഴി നടത്തുന്നവരായിരുന്നു അന്നത്തെ ഭരണാധികാരി
അതുകൊണ്ട് തന്നെ നമുക്ക് ഓണം ഒരു ദേശീയ തന്നെയാണ് ഓണം ദേശീയ ഉത്സവമെന്നു പറയപ്പെടുന്നത്. ഓണത്തിന് ഓരോ മത ചടങ്ങുകൾ ഉണ്ട് ആ മതചടങ്ങുകളെ ആ വിഭാഗത്തിന്റെ ചടങ്ങുകളായി മാത്രം കണ്ടുകൊണ്ട് മാറിനിൽക്കുക
നമ്മൾ കല്യാണത്തിന് പോകാറുണ്ട് അവിടെ താലികെട്ട്ണ്ട് പ്രാർത്ഥനയുണ്ട് മന്ത്രോച്ചാരണ്മുണ്ട് അതൊന്നും നമ്മൾക്ക് കല്യാണത്തിന് പങ്ക് ചേരാൻ തടസ്സമാവുന്നില്ല, മുസ്ലിം കല്യാണങ്ങൾ എടുക്കുക അവിടെ ഖുതുബയുണ്ട് പ്രസംഗം ഉണ്ട് പ്രാർത്ഥനയുണ്ട് നിക്കാഹ് ഉണ്ട് അതൊന്നും അന്യമതസ്ഥർക്ക് ആ വിവാഹത്തിൽ പങ്കെടുക്കാൻ തടസ്സമാകുന്നില്ല
പായസം ഉണ്ട് സദ്യ ഉണ്ട് അതൊക്കെ കുടിക്കാനും അതൊക്കെ അനുഭവിക്കാനും ആർക്കും മതം തടസ്സമാകുന്നില്ല അതുപോലെതന്നെ മറ്റു കല്യാണങ്ങളിൽ ബിരിയാണിയുണ്ട്. മന്തിയുണ്ട് അറേബ്യൻ ഗഹ് വയുണ്ട് മധുരപലഹാരങ്ങൾ ഉണ്ട് അതൊന്നും കഴിക്കാൻ ആർക്കും അവരുടെ മതം തടസ്സമാകുന്നില്ല അതുപോലെതന്നെ ഇതുപോലുള്ള ആഘോഷങ്ങളിൽ മതത്തിൻറെ ഭാഗം മതത്തിൻറെ ആളുകൾക്ക് വിട്ടുകൊടുത്തുകൊണ്ട് ബാക്കിയുള്ള സാംസ്കാരിക തലത്തിലേക്ക് നമ്മൾ ഉയരേണ്ടതുണ്ട്
സ്വച്ഛന്ദവും സാമൂഹികവും ലളിതവും ആഘോഷപരവുമായ സന്തോഷങ്ങൾക്ക് സാക്ഷിയാവാം പരസ്പരം ആശംസകൾ നേർന്ന് സന്തോഷത്തിൽ പങ്കുചേരാം ബഹുസ്വരതയുടെ ഈ ആഘോഷത്തിലേക്ക് മുൻവിധിയില്ലാതെ നല്ല മനസ്സോടെ ഒത്തൊരുമിക്കാം ഒരുമിച്ച് നിൽക്കാം.
_______________________________________