Image

ഓണക്കാലം (ഡോ. ആനി പോൾ)

Published on 05 September, 2025
ഓണക്കാലം  (ഡോ. ആനി പോൾ)

മാവേലി വന്നിടും ഓണക്കാലം,
കുട്ടികൾ ഓണപ്പാട്ട് പാടും കാലം,
കള്ളവും കപടവും ഇല്ലാത്ത കാലം,
സത്യവും സ്നേഹവും വിരിയുന്ന കാലം.

പുലരിയിൽ വിരിയും ഓണപ്പൂക്കൾ,
പൂക്കളമൊരുക്കും സന്തോഷത്തോടേ,
ഓണം വന്നേ, മാവേലി വന്നേ,
സ്നേഹത്തിൻ പുതുവർഷം വന്നേ.

മലയാളക്കരയിൽ ചിങ്ങമാസം,
പൂക്കളമൊരുക്കി കുട്ടികൾ,
തിവാതിരയാടി മങ്കമാർ,
നാടെങ്ങും പൊന്നോണം, പൊന്നോണം.

മനസ്സിൽ കൊളുത്താം നന്മയുടെ ജ്വാല,
സ്നേഹത്തിനായ് തുറക്കാം ഹൃദയജാലം,
ഓണവിളക്ക് പോലെ തിളങ്ങട്ടെ,
ലോകമെങ്ങും പ്രഭയാൽ നിറയട്ടെ.

ജന്മം കൊണ്ടെവിടെയായാലും നാം,
മനസ്സുതുറന്നാൽ തുല്യരാകാം,
ഒന്നിച്ചുപാടാം ഓണപ്പാട്ട്,
സത്യവും സ്നേഹവും നിറയട്ടെ എങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക