കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന് നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാര്‍സ്' എന്ന ഫീച്ചര്‍ ഡോക്യൂമെന്ററി ചിത്രം ബുക്ക്മൈഷോയില്‍ റിലീസ് ചെയ്തു. ഹൊറര്‍, സയന്‍സ് ഫിക്ഷന്‍, മിസ്റ്ററി എന്നിവ സംയോജിപ്പിച്ച് ഒരുക്കിയ ഈ ചിത്രം, നമ്മള് ഈ പ്രപഞ്ചത്തില്‍ തനിച്ചാണോ എന്ന ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്.
ഇന്ത്യയില്‍ സെപ്റ്റംബര്‍ 5-നാണ് ബുക്ക്മൈഷോ ആപ്പില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് വിവിധ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഉടന്‍ തന്നെ ലഭ്യമാകും. ചിത്രം ഇതിനോടകം തന്നെ ഈ വര്‍ഷത്തെ സൂപ്രാക്സിസ്കോപ്പ് ഹോളിവുഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യൂമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഫിലിം ട്രെയ്ലര് ആന്‍ഡ് പോസ്റ്റര്‍ ഗാലയില്‍ മികച്ച ട്രെയ്ലര്, മികച്ച പോസ്റ്റര്‍ എന്നീ വിഭാഗങ്ങളിലും ചിത്രം പ്രത്യേക ഹോണറബിള്‍ പുരസ്കാരങ്ങളും നേടിയിരുന്നു.
അറുപത്തതൊന്ന് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇസ ആന്‍ഡ് ജിയാന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയും ബേബി ചൈതന്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്: ബേബി പി. കെ., ലില്ലി ബേബി.
Movie link: https://in.bookmyshow.com/movies/alien-genesis-beyond-the-stars-english/ET00461105
ട്രെയ്ലര്: https://youtu.be/oXigdwOeoXA