ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം 'അങ്കം അട്ടഹാസ' ത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യു എസ്സില്‍ താമസമാക്കിയിരിക്കുന്ന മലയാളിയായ കിച്ചു.
ടെക്‌സാസിലെ ഡാളസ്സില്‍ ബിസിനസ്സുകാരനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളുമായ സാമുവല്‍ മത്തായിയുടെയും മേഴ്‌സി മത്തായിയുടെയും മകനാണ് പന്ത്രണ്ടാം ക്‌ളാസ്സുകാരനായ കിച്ചു. ചിത്രത്തില്‍ നായികയുടെ അനിയന്‍ 'ലുക്ക' എന്ന കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്.
യുഎസ്സിലെ മലയാളി അസ്സോസിയേഷന്റെ പ്രോഗ്രാമുകളിലൂടെയും സംഘാടനത്തിലൂടെയും കിച്ചു വളരെ സജീവമാണ്. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിക്കണമെന്നാണ് കിച്ചുവിന്റെ മോഹം.
തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പി ആര്‍ ഓ അജയ് തുണ്ടത്തിലാണ്.