ജയിൻ കെ. പോൾ, സുനിൽ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എൻ്റെ കല്യാണം ഒരു മഹാ സംഭവം'-ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സരസ്വതി ഫിലിംസിൻ്റെ ബാനറിൽ ബിജോയ് ബാഹുലേയനാണ് ചിത്രം നിർമ്മിക്കുന്നത്. നജീബ് ഷാ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബിജോയ് ബി കഥയെഴുതിയപ്പോൾ, സജി ദാമോദർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഒരു വിവാഹവീട്ടിൽ അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങൾ, ചിരിയും ചിന്തയും കോർത്തിണക്കിയ നർമ്മ ചിത്രമാണ് 'എന്റെ കല്യാണം ഒരു മഹാ സംഭവം'. അഭിനേതാക്കൾ: ജയിൻ കെ. പോൾ, സുനിൽ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ്, സക്കീർ ഹുസൈൻ, നന്ദ കിഷോർ, കിരൺ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻകര, ഷിബു സി.ആർ., ബൈജുക്കുട്ടൻ, കൊല്ലം സിറാജ്, അമൽ ജോൺ, സുനിൽ സൂര്യ, വിജയ് ശങ്കർ, വിപിൻ വിജയൻ, സ്റ്റാലിൻ കുമ്പളം, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീർത്തി ശ്രീജിത്ത്. കൂടാതെ അദ്വൈത്, അരുൺ കൃഷ്ണൻ, റിദ്വി വിപിൻ, അനുഷ്ക പാലക്കാട്, മുഹമ്മദ് ഹിസൻ, അലൻ വി., വൈഷ്ണു വി. സുരേഷ്, റിത വിപിൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംഗീതം: കാവാലം നാരായണപ്പണിക്കർ, രാധാമണി ശ്രീജിത്ത്, കാർത്തിക് എൻ.കെ. അമ്പലപ്പുഴ എന്നിവരുടെ വരികൾക്ക് ബാബു നാരായണൻ, സുമേഷ് ആനന്ദ് എന്നിവർ സംഗീതം നൽകുന്നു. അൻവർ സാദത്ത്, നിഖിൽ മാത്യു, റാം ദേവ് ഉദയകുമാർ, ശാലിനി കൃഷ്ണ എന്നിവരാണ് ഗായകർ.
സാങ്കേതിക സംഘം: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സീനത്ത്, ഡോ. രാജേന്ദ്ര കുറുപ്പ് എം.എസ്.; ലൈൻ പ്രൊഡ്യൂസർ - ദിനേശ് കടവിൽ; എഡിറ്റർ - ജി. മുരളി, ബിബിൻ വിഷ്വൽ ഡോൺ; പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം പ്രസാദ്, സുനിൽ പേട്ട; കലാസംവിധാനം - സിബി അമരവിള, അനിൽകുമാർ കൊല്ലം; മേക്കപ്പ് - ബിനോയ് കൊല്ലം; വസ്ത്രാലങ്കാരം - റസാക്ക് തിരൂർ, ആര്യ ജി. രാജ്; സ്റ്റിൽസ് - അജീഷ് ആവണി; ഡിസൈൻ - മധു സി.ആർ.; പശ്ചാത്തല സംഗീതം - ജയകുമാർ; ആക്ഷൻ - ഡ്രാഗൺ ജിറോഷ്; കൊറിയോഗ്രാഫി - ബാബു ഫുട് ലുസേഴ്സ്; പ്രൊജക്ട് ഡിസൈനർ - സജീബ്; ഫിനാൻസ് കൺട്രോളർ - അമ്പിളി അപ്പുക്കുട്ടൻ; സ്റ്റുഡിയോ - ചിത്രാഞ്ജലി. പി.ആർ.ഒ. - എ.എസ്
English summary:
“Ente Kalyanam Oru Maha Sambhavam” first look poster released.