Image

നടി രേവതി ശിവകുമാർ വിവാഹിതയായി

Published on 12 September, 2025
നടി രേവതി ശിവകുമാർ വിവാഹിതയായി

 ‘കഥ പറയുമ്പോൾ’ ചിത്രത്തിലെ ബാർബർ ബാലനെ നമ്മൾ മലയാളികൾക്ക് മറക്കാനാകില്ല. ഇപ്പോഴിതാ സിനിമയിൽ ശ്രീനിവാസന്റെ മകളായി അഭിനയിച്ച രേവതി ശിവകുമാർ വിവാഹിതയായി. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിക്ക്, നന്ദു സുദർശൻ ആണ് താലിചാർത്തിയത്.

ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു രേവതിയുടെ വിവാഹം. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ഷഫ്‌ന നിസാം, രേവതി ശിവകുമാർ, അമൽ അശോക് എന്നിവരാണ് ശ്രീനിവാസന്റെയും മീനയുടെയും മക്കളായി സ്ക്രീനിലെത്തിയത്. ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘കുസേല’നിലും രേവതി അഭിനയിച്ചിരുന്നു.

‘കഥ പറയുമ്പോൾ’ മാത്രമല്ല, ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി എത്തി. ‘വടക്കൻ സെൽഫി’,‘ വള്ളീം തെറ്റി പുള്ളി തെറ്റി’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി. ‘വള്ളീം തെറ്റി പുള്ളി തെറ്റി’യായിരുന്നു റിഷിയുടെ ആദ്യ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക