
എന്റെ ആത്മാവ് വേദനിക്കുന്നു -
അത്
രക്തം കിനിയുന്ന മുറിവിന്റെ വേദനയല്ല..
കാലത്തിന്റെ ഇടനാഴിയിൽ കുടുങ്ങി
ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന
പഴയ ഒരു മണിയുടെ മുഴക്കം പോലെ..
ശ്വാസത്തിനിടയിലെ ശൂന്യതയിൽ
ഓർമ്മകളുടെ പ്രകാശത്തിൽ
ഒരിക്കൽ സ്നേഹം നിറച്ച
നിശ്ശബ്ദ കോണുകളിൽ
ആ വേദന പതുങ്ങിനിൽക്കുന്നു.
അതിനൊരു
മറു മരുന്നുമില്ല..
വിവരണം തരാൻ എനിക്ക് വാക്കുകളുമില്ല.
അതിനെക്കുറി
ച്ചോർക്കുമ്പോഴൊക്കെയും
തുളുമ്പുന്നൊരു നെടുവീർപ്പായി,
കണ്ണീർക്കണങ്ങളായ് എന്നിലത് വേദനത്തിരകളായ് അടിഞ്ഞു നിറയുന്നു ...
അതെ ...
അതു തന്നെയാണ്
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ തെളിവ് —
ഞാൻ സ്നേഹിച്ചതിന്റെ..
എനിക്ക് നഷ്ടപ്പെട്ടതിന്റെ..
എന്നും എന്റെ ഹൃദയം
വെളിച്ചം അന്വേഷിക്കുന്നതിന്റെയൊക്കെയും
തെളിവ്...