Image

മിന്നും മിന്നും ചെറു താരമെ നീ (Twinkle , twinkle, little star- Lyricist- Jane Taylor) (മൊഴിമാറ്റം - ജി. പുത്തൻകുരിശ്)

Published on 17 September, 2025
മിന്നും മിന്നും ചെറു താരമെ നീ (Twinkle , twinkle, little star- Lyricist- Jane Taylor) (മൊഴിമാറ്റം -  ജി. പുത്തൻകുരിശ്)

മിന്നും മിന്നും ചെറു താരമെ നീ
ഒരു വൈരകൽപോൽ വാനിൽ നീ,
ധരയുടെ   മുകളിൽ  ഉയരത്തിൽ!
അത്ഭുതമെനിക്ക് നീ ആരെന്ന് !

ജ്വലിക്കും സൂര്യസ്തമന സമയത്ത്, 
മഞ്ഞിൽ പുൽക്കൊടി നനയുമ്പോൾ,
നിൻ ചെറു പ്രകാശ ബിന്ദു കാണിച്ച്,
മിന്നും മിന്നും രാവിൽ മുഴുവൻ നീ.

നിൻ ചെറു മിന്നൽ കാണുമ്പോൾ
കൃതജ്ഞർ  നിശയിലെ യാത്രക്കാർ
നീ മിന്നാതെങ്ങാൻ നിന്നെങ്കിൽ
വഴി കാണാതവർ അലഞ്ഞേനെ !

സൂര്യൻ ഉദിക്കും വരെയും നീ
വാനിൽ, കണ്ണുകൾ ചിമ്മാതെ
ഒളികണ്ണിട്ടിടയ്ക്കു നോക്കുന്നു
ജാലകമറയുടെ ഇടയ്ക്കൂടെ

മിന്നും മിന്നും   ചെറു താരമേ നീ
ആരായെന്നറിയില്ലേലും
മിന്നും നിൻ  ചെറു വെളിച്ചത്താൽ
യാ ത്രക്കാരെ ഇരുളിൽ  നയിപ്പൂ നീ.

    
Twinkle, twinkle, little star
Lyricist- Jane Taylor, 1806
Twinkle, twinkle, little star,
How I wonder what you are!
Up above the world so high,
Like a diamond in the sky.
When the blazing sun is gone,
When he nothing shines upon,
Then you show your little light,
Twinkle, twinkle, all the night.
Then the traveler in the dark,
Thanks you for your tiny spark,
He could not see which way to go,
If you did not twinkle so.
In the dark blue sky you keep,
And often through my curtains peep,
For you never shut your eye,
Till the sun is in the sky.
‘Tis your bright and tiny spark,
Lights the traveler in the dark,
Though I know not what you are,
Twinkle, twinkle, little star.

 

Join WhatsApp News
M . Mathai 2025-09-17 16:06:29
കൊള്ളാം . അഭിനന്ദനങ്ങൾ !
John Varghese 2025-09-17 23:35:12
ലളിതമാണ് താളവും ഉണ്ട്. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക