യുഎസ് പൗരത്വത്തിലേക്കു നയിക്കുന്ന നാച്ചുറലൈസേഷൻ പ്രക്രിയയുടെ ഭാഗമായി 2025 മുതൽ യുഎസ് സി ഐ എസ് ഒരു സിവിക് ടെസ്റ്റ് നടത്തും.
അപേക്ഷകന് യുഎസ് ചരിത്രത്തെയും ഗവൺമെന്റിന്റെയും കുറിച്ച് എത്ര മാത്രം ധാരണയുണ്ട് എന്നു വിലയിരുത്താനാണ് ഈ പരീക്ഷയെന്നു ഏജൻസി അറിയിപ്പിൽ പറയുന്നു. വക്താവ് മാത്യു ട്രഗസാർ പറഞ്ഞത് ഇങ്ങിനെ: "അമേരിക്കൻ പൗരത്വം ലോകത്തു ഏറ്റവും പരിപാവനമാണ്. രാജ്യത്തിൻറെ മൂല്യങ്ങൾ പൂർണമായി ഉൾകൊള്ളുന്നവർക്കു മാത്രമായി മാറ്റി വച്ചതാണ് അത്."
അപേക്ഷകന് ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും എഴുതാനും കഴിവുണ്ടെന്നു ടെസ്റ്റിൽ തെളിയിക്കണം. യുഎസ് പൗരധർമം ആഴത്തിൽ അറിഞ്ഞിരിക്കണം.
മറ്റു പല നയ മാറ്റങ്ങളും യുഎസ് സി ഐ എസ് പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല നടപ്പ് ഒരു വ്യവസ്ഥയാണ്. അമേരിക്കൻ സമൂഹത്തിനു എന്ത് സംഭാവന നൽകി എന്നത് വിലയിരുത്തും.
Civic test set for naturalization