പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ആം ജന്മദിനത്തിൽ പ്രകൃതി സ്നേഹിയായ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അദ്ദേഹത്തിനു കടമ്പ് മരത്തിന്റെ തൈ സമ്മാനിച്ചു. ഏറെ ഔഷധ ഗുണമുള്ള മരത്തിന്റെ തൈ സമ്മാനിക്കാൻ പ്രചോദനം ഉണ്ടായത് മോദിയുടെ 'ഏക് പേട് മാ കേ നാം' പരിപാടിയിൽ നിന്നാണെന്നു ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷൻ ചൂണ്ടിക്കാട്ടി.
"ഇരുവരും പങ്കിടുന്ന പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത അതിൽ നിഴലിക്കുന്നു."
ജൂലൈയിൽ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ മോദി ചാൾസിനു 'സൊനോമ' മരത്തിന്റെ തൈ സമ്മാനിച്ചിരുന്നുവെന്നു അവർ അനുസ്മരിച്ചു.
Charles gifts Kadamb tree sapling to Modi