Image

ക്യാപ്റ്റന്‍ രാജു ജീവന്‍ നല്‍കിയത് അനശ്വര കഥാപാത്രങ്ങള്‍ക്ക് : മധുപാല്‍ ;ക്യാപ്റ്റന്‍ രാജു പുരസ്‌കാരം മണിയന്‍പിള്ള രാജു ഏറ്റുവാങ്ങി.

അജയ് തുണ്ടത്തില്‍ Published on 18 September, 2025
ക്യാപ്റ്റന്‍ രാജു ജീവന്‍ നല്‍കിയത് അനശ്വര കഥാപാത്രങ്ങള്‍ക്ക് : മധുപാല്‍ ;ക്യാപ്റ്റന്‍ രാജു  പുരസ്‌കാരം മണിയന്‍പിള്ള രാജു  ഏറ്റുവാങ്ങി.

ക്യാപ്റ്റന്‍ രാജു ജീവന്‍ നല്‍കിയത് അനശ്വര കഥാപാത്രങ്ങള്‍ക്ക് : മധുപാല്‍ . ക്യാപ്റ്റന്‍ രാജു  പുരസ്‌കാരം മണിയന്‍പിള്ള രാജു  ഏറ്റുവാങ്ങി.

തിരുവനന്തപുരം : പ്രേക്ഷക മനസില്‍ എന്നും ജീവിക്കുന്ന  കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് കഴിഞ്ഞതായി കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനും സംവിധായകനുമായ മധുപാല്‍ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത് ക്യാപ്റ്റന്‍ രാജു പുരസ്‌കാരം മണിയന്‍പിള്ള രാജുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു  മറുപടി പ്രസംഗം നടത്തി.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും പി.ആര്‍.ഓ അജയ് തുണ്ടത്തിലും ചേര്‍ന്ന്  മണിയന്‍പിള്ള രാജുവിന് പ്രശസ്തി പത്രം നല്‍കി. നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി, പി.ആര്‍.ഓ അജയ് തുണ്ടത്തില്‍ ,ബിജു ആര്‍.പിള്ള , ജോസഫ് വടശ്ശേരിക്കര എന്നിവര്‍ ചടങ്ങില്‍  പ്രസംഗിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നടന്‍ ജനാര്‍ദ്ദനന്‍ (2020 ) ,സംവിധായകന്‍ ബാലചന്ദ്രമേനോന്‍ ( 2021 ), സംവിധായകന്‍ ജോണി ആന്റണി ( 2022 ) , നടന്‍ ലാലു അലക്‌സ് ( 2023 ) , നടന്‍ ജയറാം ( 2024 ) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

മലയാള ചലച്ചിത്ര രംഗത്ത് 50 വര്‍ഷം പൂര്‍ത്തികരിച്ച മണിയന്‍പിള്ള രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക