Image

ജന്മദിനത്തിൽ മോദിയെ ആശീർവദിച്ചു മാർപാപ്പ (പിപിഎം)

Published on 18 September, 2025
ജന്മദിനത്തിൽ മോദിയെ ആശീർവദിച്ചു മാർപാപ്പ (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75ആം ജന്മദിനത്തിൽ ആശിർവാദം അർപ്പിച്ചു ലിയോ പതിന്നാലാമൻ മാർപാപ്പ. വത്തിക്കാനിൽ ഇന്ത്യൻ മൈനോറിറ്റീസ് ഫെഡറേഷൻ നേതാവും എം പിയുമായ സത്നാം സിംഗ് സന്ധു, മുൻ ഡിപ്ലോമാറ്റ് ഹർഷ് വർധൻ ശ്രിങ്ല എന്നിവർ നയിക്കുന്ന പ്രതിനിധി സംഘത്തെ സ്വീകരിച്ചപ്പോഴാണ് പാപ്പാ തന്റെ ആശിർവാദം നൽകിയത്.

മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിച്ച പാപ്പാ അദ്ദേഹത്തിന്റെ നേതൃത്വ സവിശേഷതകളും ജനസേവനത്തിനുള്ള സമർപ്പണവും എടുത്തു പറഞ്ഞു.

ഡെലിഗേഷൻ നൽകിയ മോദിയുടെ ചിത്രവും പാപ്പാ ആശീർവദിച്ചു.  

മോദിക്ക് സിഖ് സമുദായവുമായുള്ള ബന്ധം വിശദീകരിക്കുന്ന Heart to Heart എന്ന പുസ്തകം സിംഗ് പാപ്പയ്ക്കു സമ്മാനിച്ചു.

Pope blesses Modi on PM birthday 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക