Image

സഹികെട്ടു ആന്റപ്പനും വിളിച്ചു ഒരു പഴകിയ വാർത്താസമ്മേളനം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 18 September, 2025
സഹികെട്ടു ആന്റപ്പനും വിളിച്ചു ഒരു പഴകിയ വാർത്താസമ്മേളനം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

 മകൻ അനിൽ ആന്റണി കോൺഗ്രസ്‌ ബാന്ധവം ഉപേക്ഷിച്ചു ബി ജെ പിയിൽ ചേർന്നതോടെ പ്രതിരോധത്തിൽ ആയ മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി കഴിഞ്ഞ മൂന്നു നാലു വര്ഷങ്ങളായി ചാനലുകാരെ കാണുമ്പോൾ ഓടി ഒളിയ്ക്കുകയായിരുന്നു 
.                             
കഴിഞ്ഞ കുറെ കാലങ്ങളായി ആന്റണിയെ ചാനലുകാർ കണ്ടുമുട്ടുന്നത് ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ശവസംസ്കാര ചടങ്ങുകളിൽ വച്ചായിരുന്നു. ആ സാഹചര്യത്തിൽ മകനെ പറ്റിയുള്ള രാഷ്ട്രീയ ചോദ്യങ്ങൾ ഉണ്ടാകില്ലെന്നു ഉറപ്പുള്ളതുകൊണ്ട് ഒട്ടും പരിജയം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ താൻ താമസിക്കുന്ന തിരുവനന്തപുരത്തോ പരിസര പ്രദേശങ്ങലിലോ മരിച്ചെന്നു അറിഞ്ഞാൽ ആദ്യം ഓടിയെത്തുക പ്രായം എൺപതിയഞ്ചു ആയെങ്കിലും കോൺഗ്രസിന്റെ ഒരു കാലത്തെ പടക്കുതിര ആയിരുന്ന ആന്റണി ആയിരുന്നു 
.                             
ഒരു ജാതി സമവാക്യത്തിന്റെ പേരിൽ കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയിൽ കെ സി വേണുഗോപാലിനോടും ശശി തരൂരിനോടും ഒപ്പം കേരളത്തിൽ നിന്നുള്ള അംഗമായെങ്കിലും ഡൽഹിയിൽ ചെന്നാൽ ജയറാം രമേഷും മല്ലികർജുൻ ഖാർഗേയും ഒക്കെ മകനെ പറ്റി ചോദിച്ചു കളിയാക്കുമെന്ന് അറിയാവുന്നതുകൊണ്ട് കുറെ കാലങ്ങളായി ഡൽഹി യാത്രയും ഈ മുൻ മുഖ്യമന്ത്രി ഒഴിവാക്കിയിരിക്കുകയാണ് 
.                               
തിരുവനന്തപുരത്തു കെ പി സി സി ഓഫിസിന് അടുത്താണ് വീടെങ്കിലും വർക്കിംഗ്‌ കമ്മിറ്റി അംഗം എന്ന നിലയിൽ അവിടെ പ്രത്യേക മുറി ഉണ്ടെങ്കിലും കെ പി സി സി യോഗം നടക്കുമ്പോൾ ഒന്നും ചാനലുകാരുടെ മകനെ പറ്റിയുള്ള ചോദ്യം പേടിച്ചു കരുണാകരനെ വെല്ലുവിളിച്ചു ഉമ്മൻ ചാണ്ടിയെയും കൂട്ടി ഒരു കാലത്ത് കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ ഈ അപ്പാസ്‌തോലൻ മകൻ ബി ജെ പി യിൽ പോയതോടെ ഇന്ദിരഭവനിലും പോകാറില്ല 
.                           
കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മകൻ പത്തനംതിട്ടയിൽ മത്സരിച്ചപ്പോൾ തന്റെ അറുപത്തിയഞ്ചു വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ മുടക്കാത്ത കേരളം മുഴുവനും ചുറ്റിക്കറങ്ങിയുള്ള ഇലക്ഷൻ പ്രചരണം ചാനലുകാരെ പേടിച്ചു ക്യാൻസൽ ചെയ്യേണ്ടി വന്നു 
.                           
മകൻ ബി ജെ പി യിൽ പോയതോടെ അടുത്ത സ്നേഹിതനും തൊട്ടയൽവാസിയും സന്തതസാഹചരിയുമായ എം എം ഹസൻ ചെറിയൊരു അകൽച്ച കാണിക്കുകയും  പതിവുള്ള വൈകുന്നേരത്തെ നടത്തം അല്പം ഉഴപ്പുകയും ചെയ്തതോടെ വളരെ ഒറ്റപ്പെട്ടു സ്വകാര്യ ദുഃഖം പങ്കിടുവാൻ ആളില്ലാതായതോടെ ആന്റണി സർ ഏകാന്തപതികനായി കഴിഞ്ഞു കൂടുകയാണ് കുറച്ചു നാളുകളായി 
.                                കഴിഞ്ഞ അറുപത്തിയഞ്ചു വർഷമായി തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ ആണെങ്കിലും ക്ലിഫ് ഹൗസിൽ ആണെങ്കിലും ഇന്ദിരാഭവനിൽ ആണെങ്കിലും എറണാകുളത്തും കോഴിക്കോടും ഗസ്റ്റ്‌ ഹൗസുകളിൽ ആണെങ്കിലും ഡൽഹിയിൽ എ ഐ സി സി അസ്‌ഥാനത്തും പത്താം നമ്പർ ജാൻപത്തിലും ആദ്യ കാലത്ത് പത്രകാരും പിന്നീട് ചാനലുകാരും വളഞ്ഞിരുന്ന സ്‌ഥാനത്തു ഇപ്പോൾ കുറെ കാലങ്ങൾ ആയി ചാനലുകാരുടെ പൊടിപോലും കാണാനില്ലാതെ ആകെ വിഷമിച്ച ആന്റണി സർ കുറച്ചു ദിവസങ്ങൾ ആയി ഉറക്കമില്ലാതെ ആലോചനയിൽ ആയിരുന്നു 
.                        
നിലമ്പൂർ ഉപതെരഞ്ഞെടുപ്പു സമയത്തു ചാനലുകാർ സി പി എം ലെയും കോൺഗ്രസിലെയും ബി ജെ പി യിലെയും  ഏറ്റവും മുതിർന്ന നേതാക്കൾ മുതൽ ലോക്കൽ നേതാക്കളുടെ അടുത്തു വരെ മൈക്കും ക്യാമറെയും ആയി പ്രതികരണത്തിന് പോയതും എന്തിനേറെ പി ജെ ജോസഫ് പുറത്താക്കിയ സജി മഞ്ഞകടംബന്റെ പോലും വീട്ടു പഠിക്കൽ കാവലിരുന്നിട്ടും ഒരു ചാനലുകാരൻ പോലും തന്റെ അടുത്തു വരാത്തതിൽ ആന്റണിക്കു അതിയായ വിഷമം ഉണ്ടായി 
.                           
ഏതായാലും രണ്ടും കൽപ്പിച്ചു ആന്റണി സാറും വിളിച്ചു ഒരു വാർത്താസമ്മേളനം. ലൈവ് വാർത്താസമ്മേളനം വളരെ ഉത്കണ്ഠയോടെ ശ്വാസം അടക്കി പിടിച്ചു കണ്ടുകൊണ്ടിരുന്ന ലോകം മുഴുവനും ഉള്ള മലയാളികൾ ധരിച്ചത് ഇപ്പോൾ പോപ്പുലറായി ഓടുന്ന രാഹുൽ മാൻകൂട്ടത്തിൽ വിഷയത്തെ പറ്റി പറയുവാൻ ആണെന്നാണ് 
.                            
പക്ഷേ എല്ലാവരെയും നിരാശർ ആക്കികൊണ്ട് ആന്റപ്പൻ പഴകി ദ്രവിച്ച മുത്തങ്ങായെയും മാറാടിനെയും ശിവഗിരിയെയും പറ്റി പറഞ്ഞാണ് വാചാലനായത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക