Image

'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 16: സലിം ജേക്കബ്‌)

Published on 22 September, 2025
'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 16: സലിം ജേക്കബ്‌)

അദ്ധ്യായം - 16

    ജയിലില്‍ വന്ന് കൃത്യം ഒരു മാസം തികയുന്ന ദിവസമാണ് അതു സംഭവിച്ചത്. ടോമും അസര്‍ഖാന്‍ എന്ന കൊടും തീവ്രവാദിയും അധികൃതരെ കളിപ്പിച്ചുകൊണ്ട് രക്ഷപ്പെട്ടു. യൂണിഫോം ധരിച്ച രണ്ടുപേര്‍ ജയില്‍ വളപ്പില്‍ നിന്നും '“K2 സംഘം വന്ന ജീപ്പ് ഓടിച്ചു രക്ഷപ്പെടുകയാണുണ്ടായത്. 'ഗ2' സംഘാംഗങ്ങള്‍ തങ്ങളുടെ സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ കൂട്ടു നിന്നു എന്നു തന്നെ ക്യാപ്റ്റന്‍ ജോസ്                വിശ്വസിച്ചു. അതേ ദിവസം തന്നെ അവിചാരിതമായ മറ്റു പലതും രജൗറിയില്‍   സംഭവിച്ചു. ഫാത്തിമയുടെ വീട്ടില്‍ തീവ്രവാദികള്‍ സംഹാര താണ്ഡവം ആടി. സുഹറും കുടുംബാംഗങ്ങളും ഈ ലോകത്തു നിന്നു തന്നെ തുടച്ചു നീക്കപ്പെട്ടു. അതില്‍ ഫാത്തിമയും ഉള്‍പ്പെട്ടിരിക്കുമോ എന്ന് ജോസ് വ്യാകുലനായി. അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം ലഭിച്ചത്. സ്‌കൂളില്‍ നിന്നും ദിയയെ ആരോ വിളിച്ചിറക്കി കൊണ്ടു പോയത്രേ!

 “K2 സംഘത്തിന്റെ പ്രവൃത്തിയില്‍ ആദ്യം മുതല്‍ തന്നെ സംശയം    തോന്നിയിരുന്ന ക്യപ്റ്റന് ഇതൊക്കെ അവരുടെ പ്രവൃത്തിയായി തോന്നി. അവര്‍              രജൗറിയില്‍ കാലു കുത്തിയ അന്നു മുതല്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിച്ചിരിക്കുന്നു. മിക്ക സംഭവങ്ങളുടെയും ഇടയില്‍ ഏതെങ്കിലും ഒരു '“K2    അംഗത്തിന്റെ സാന്നിദ്ധ്യം ഉണ്ടു താനും. ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ബോംബ് സ്‌ഫോടനം, രണ്ടു നാട്ടുകാരുടെ മരണത്തിനിടയാക്കിയ പാലത്തിലെ വെടിവെയ്പ്, ഫാത്തിമയെ നിരീക്ഷിച്ചത്, അവരെ കടന്നു പിടിച്ച സംഭവം, ഏറ്റവും ഒടുവിലായി ടോമിന്റെ ജയില്‍ ഭേദനത്തിലുള്ള സഹായം.

    'ഇല്ല, “K2 സംഘം അറിയാതെ ഇതൊന്നും തന്നെ നടക്കില്ല.' ഗസ്റ്റ്ഹൗസിലെ ക്യാപ്റ്റന്‍ ജയകുമാറിന്റെ മുറിയിലേക്കു കടന്നു ചെന്ന് തന്റെ തോക്കു ചൂണ്ടി ജയകുമാറിനോട് തന്റെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ക്യാപ്റ്റന്‍ ജോസ് ആവശ്യപ്പെട്ടു. അതിനു മറുപടിയെന്നവണ്ണം ജയകുമാര്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന ഹോട്ട്‌ലൈന്‍ പ്രവര്‍ത്തിപ്പിച്ചു. ബ്രിഗേഡിയര്‍ രാജുവിന്റെ ശബ്ദം അങ്ങേത്തലയ്ക്കല്‍ നിന്നും കേട്ടു തുടങ്ങി.

    'ക്യാപ്റ്റന്‍ ജോസ് - താങ്കള്‍ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍.  ജയകുമാറും“K2സംഘവും താങ്കളെ സംരക്ഷിക്കാനായി നിയോഗിക്കപ്പെട്ടവരാണ്. വെറും നഴ്‌സിംഗ് സ്റ്റാഫുകളല്ല അവര്‍. മറിച്ച് ഇന്റലിജന്‍സ് അംഗങ്ങളായ കമാന്‍ഡോകളാണ്. താങ്കള്‍ക്ക് പൂര്‍ണ്ണമായും അവരെ വിശ്വസിക്കാം. ബാക്കിയെല്ലാം ക്യാപ്റ്റന്‍ ജയകുമാര്‍ നേരിട്ടു തന്നെ പറയും.'

  “K2' എന്ന നഴ്‌സിംഗ് യൂണിറ്റ് സ്ഥാപിക്കാനിടയായ സാഹചര്യവും ദുരൂഹമെന്ന് ക്യാപ്റ്റന്‍ ജോസ് വിശ്വിസിക്കുന്ന ചെയ്തികളെക്കുറിച്ചും ജയകുമാര്‍ പറഞ്ഞു   തുടങ്ങി. രജൗറിയില്‍ തീവ്രവാദ പ്രവര്‍ത്തനം ക്രോഡീകരിക്കാനും വിപൂലീകരിക്കാനുമായി കടക ഒരു കൊടും ഭീകരനെ അയക്കുന്നുവെന്ന വാര്‍ത്ത മിലിട്ടറി ഇന്റലിജന്‍സിനു ലഭിച്ചിരുന്നു.

    'അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം താങ്കളുടെ ജീവന്‍ ഇല്ലാതാക്കുകയാണെന്ന്      മിലിട്ടറി ഇന്റലിജന്‍സ് നിഗമനത്തിലെത്തി. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ തലവനായി താങ്കള്‍ ഇവിടെ പ്രവൃത്തിക്കുന്ന കാര്യം അവര്‍ അറിഞ്ഞിരുന്നു. അവരുടെ രഹസ്യ ഏജന്റിനെ കണ്ടുപിടിക്കാനും താങ്കളുടെ ജീവനു സംരക്ഷണം നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച യൂണിറ്റാണ്“K2 എന്ന നഴ്‌സിംഗ് സംഘമായി ഇവിടെ വന്നത്. എന്തിനേറെ താങ്കളുടെ മകളെ നോക്കാനെന്നവണ്ണം നേരത്തെ     ഇവിടെയെത്തിയ സൂസന്‍ പോലും ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥയാണ്.'

    പ്രസ്തുത ഭീകരന് അവര്‍ നല്‍കിയ കോഡാണ്  'മാര്‍ഖോര്‍'. കാശ്മീര്‍ മേഖലയിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ കാണുന്ന ആടാണ് മാര്‍ഖോര്‍. ഈ പ്രദേശത്ത് ധാരാളമായുള്ള പാമ്പുകളെ തങ്ങളുടെ കൊമ്പുകള്‍ കൊണ്ട് കുത്തിയും കടിച്ച് ചവച്ചും കൊല്ലാന്‍ കെല്പുള്ളതാണത്രേ ഇവ. കൊടിയ വിഷമുള്ള പാമ്പുകളേയും കടിച്ച് ചവച്ച് ഭക്ഷിക്കുമത്രേ! ഇങ്ങനെ ഭക്ഷിക്കുമ്പോള്‍ ഇവയുടെ വായില്‍ നിന്നും നുരഞ്ഞു പതഞ്ഞു താഴെ വീഴുന്ന പത പല രോഗങ്ങള്‍ക്കുമുള്ള ദിവ്യ ഔഷധമായി നാട്ടുകാര്‍ കരുതിയിരുന്നു. താഴെ വീഴുന്ന ഈ പത കട്ടിയാകുമ്പോള്‍ ശേഖരിച്ച് വീട്ടില്‍ സൂക്ഷിക്കുമത്രേ നാട്ടുകാര്‍. വിഷം തുപ്പുന്ന പാമ്പായി ഇന്‍ഡ്യന്‍ സേനയെ സങ്കല്പിച്ച് അതിനെ ഹിംസിക്കാനായി വന്ന മാര്‍ഖോര്‍ എന്ന അര്‍ത്ഥത്തില്‍ ആണ് കടക ഇങ്ങനെ പേരിട്ടത്.'

    'ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത പ്രഭാതത്തില്‍ താങ്കളുടെ ഓഫീസിലേക്കു വന്ന ഒരു ഫോണ്‍ ഞാന്‍ എടുത്തിരുന്നല്ലോ. അതിനു താങ്കള്‍ എന്നോടു ദേഷ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ കോളില്‍ നിന്നുമാണ് ഈ സംഘത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. മകള്‍ പഠിക്കുന്ന സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള മുന്നറിയിപ്പ് നല്‍കിയത് അതു വച്ച സംഘത്തിലെ ഒരാള്‍ തന്നെയായിരിക്കും എന്ന എന്റെ ഊഹം     ശരിയാവുകയായിരുന്നു. സ്‌കൂള്‍ ഗേറ്റില്‍ വെച്ച് ആ ശബ്ദത്തിന്റെ ഉടമയെ   ആദ്യമായി ഞാന്‍ കണ്ടു.'

    കുറച്ചൊന്നു നിര്‍ത്തിയ ശേഷം ജയകുമാര്‍ തുടര്‍ന്നു.

    'ഒരു സ്ത്രീയായിരുന്നു അത്.' അതെ ! മാര്‍ഖോര്‍ എന്ന രഹസ്യ നാമത്തില്‍ സൂചിപ്പിച്ചിരുന്ന വ്യക്തി.

    ജയകുമാര്‍ വിരല്‍ ചൂണ്ടുന്നത് ഫാത്തിമയിലേക്കാണെന്നു ജോസിനു തോന്നിയെങ്കിലും അതു വകവെച്ചു കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജയകുമാര്‍ വീണ്ടും തുടര്‍ന്നു.

    'ജീപ്പ് കടന്നു പോകാന്‍ സ്‌കൂള്‍ ഗേറ്റ് തുറന്നു തന്നതിനു ശേഷം റോഡില്‍    കുറച്ചകലെയായി ആകാംഷയോടെ നോക്കുന്ന ഒരു കാശ്മീരി സുന്ദരി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒന്നു കൂടി അടുത്തു കാണുവാനായി ഞാന്‍ അങ്ങോട്ടേയ്ക്കു ചെന്നു. അപ്പോഴേക്കും അവര്‍ മറഞ്ഞിരുന്നു. റോഡരികില്‍ കുറച്ചു പുസ്തകങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ പ്രേം കണ്ടു. എല്ലാം നല്ലവണ്ണം പൊതിഞ്ഞ് സൂക്ഷിച്ചിരുന്നവ. അതോരോന്നായി എടുത്തു നോക്കിയപ്പോള്‍ അതെല്ലാം തന്നെ ഒരൊറ്റ കുട്ടിയുടെയാണെന്ന്  മനസ്സിലായി. പെട്ടെന്ന് ആ കുട്ടിയുടെ ബാഗിലായിരിക്കാം ബോംബ് ഒളിച്ച് വെച്ചിരിക്കുകയെന്ന് ഞാനൂഹിച്ചു. അങ്ങനെയാണ് പ്രേമനോട് ആ കുട്ടിയുടെ ബാഗ്                   എടുത്തുകൊണ്ടു വരാന്‍ പറഞ്ഞതും കയ്യോടെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതും. എന്റെ ഊഹം ശരിയാണെന്ന് പിന്നീട് തെളിഞ്ഞല്ലോ.'

    സത്യത്തിന്റെ മുഖം വിരൂപമായിരിക്കും എന്നാണല്ലോ പഴമൊഴി. പക്ഷേ  ജയകുമാര്‍ പറഞ്ഞു വരുന്ന സത്യം വിരൂപം മാത്രമല്ല, ഭയാനകവുമാണ്.

    'താങ്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ധനിധാര്‍ ഗ്രാമത്തില്‍ ഞങ്ങളൊരു    മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നല്ലോ. ഫാത്തിമയുടെയും അവരുടെ മറ്റു  കുടുംബാംഗങ്ങളുടെയും രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ ഒരു കാര്യം എനിക്കു വ്യക്തമായി. ഫാത്തിമ ആ കുടുംബത്തിലെ അംഗമല്ല. എന്നാല്‍ റിക്കാര്‍ഡു പ്രകാരം ഫാത്തിമ സുഹറിന്റെ രണ്ടാമത്തെ പുത്രിയും. ആ കാര്യം രഹസ്യമായി അന്വേക്ഷിച്ചപ്പോളാണ് അവളൊരു ആള്‍ മാറാട്ടക്കാരിയാകാം എന്ന് സംശയം ഉദിച്ചത്. പിന്നീട് അവളുടെ പുറകേ സദാ സമയവും ഞങ്ങളുടെ കണ്ണുകളുണ്ടായിരുന്നു.'

    'പിന്നേയും ഫാത്തിമ വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. മുഗല്‍ പാതയുടെ പണി നിരീക്ഷിക്കാനായി അങ്ങ് പോകുമ്പോള്‍ എന്നെയും ഫാത്തിമയേയും ഒരുമിച്ചു കണ്ടിരുന്നില്ലേ. പ്രേമനും ടോമും ശങ്ക തീര്‍ക്കാന്‍ പോയതു കൊണ്ട് അവിടെ നിര്‍ത്തി എന്നാണു ഞാന്‍ പറഞ്ഞത്.  ആ സമയം പാലത്തില്‍ ബോംബ് വെച്ച തീവ്രവാദികളെ അവര്‍ നേരിടുകയായിരുന്നു. അതില്‍ രണ്ടു പേരെ അവര്‍ വധിക്കുകയും ചെയ്തു. പക്ഷെ താങ്കള്‍ കടന്നു  പോയപ്പോഴും പാലത്തില്‍ ആ ബോംബ് സജ്ജമായിരുന്നു. എന്നാലെന്തു കൊണ്ടോ തന്റെ കയ്യിലുള്ള റിമോര്‍ട്ട് താങ്കള്‍ പാലത്തില്‍ കൂടി കടന്നു പോയപ്പോള്‍ ഫാത്തിമ അമര്‍ത്തിയില്ല. അങ്ങയുടെ ജീപ്പു കടന്നു പോകുമ്പോള്‍ അതു പൊട്ടിക്കാനായിരുന്നു അവര്‍ പദ്ധതിയിട്ടത്. പിന്നീട് തങ്ങളുടെ ജീവന്‍ വകവെക്കാതെയാണ് പ്രേമനും ടോമും ചേര്‍ന്ന് അതു പാലത്തില്‍ നിന്നും മാറ്റിയത്.'

    ഫാത്തിമയുടെ തീവ്രവാദ ബന്ധം വിവരിക്കാന്‍ വീണ്ടും തെളിവുകളുണ്ടായിരുന്നു. ഫാത്തിമയോടൊപ്പം ക്യാപ്റ്റന്‍ അവരുടെ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ ഒരു കുതിര പ്പുറത്ത് താന്‍ അങ്ങോട്ടു വന്ന കാര്യം ജയകുമാര്‍ ഓര്‍മ്മിപ്പിച്ചു. തന്നെ കണ്ടതു കൊണ്ടാണല്ലോ ക്യാപ്റ്റന്‍ തന്റെ ഉദ്യമം ഉപേക്ഷിച്ചു തിരികെ പോയത്. എന്നാല്‍ ആകസ്മികമായല്ല താന്‍ ആ സമയം അവിടെ പ്രത്യക്ഷപ്പെട്ടത്. 'ഫാത്തിമയുടെ വീട്ടില്‍ അന്ന് തീവ്രവാദികളുടെ ഒരൊത്തു ചേരല്‍ നടന്നേക്കുമെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു. താങ്കള്‍ വിചാരിച്ചതുപോലെ സുഹര്‍ നമ്മുടെ ഒരു ഇന്‍ഫോര്‍മര്‍ മാത്രമായിരുന്നില്ല. നമ്മുടെ വിശ്വാസം നേടി നമ്മെ ചതിക്കുകയായിരുന്നു അയാള്‍. ഒല ംമ െറീൗയഹല രൃീശൈിഴ ൗ.െ അവര്‍ക്കെതിരേ ഒരോപ്പറേഷന്‍ നടത്താനുദ്ദേശിച്ചപ്പോഴാണ് ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടുള്ള താങ്കളുടെ വരവ്. താങ്കളുടെ ജീവന്‍  വിലയേറിയതായതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും ഞങ്ങള്‍ പിന്മാറുകയായിരുന്നു.'

    'അന്നു താങ്കളെ ഫാത്തിമ വീട്ടിലേക്കു കൂട്ടിയിരുന്നെങ്കില്‍ ഒരു നേര്‍ച്ചക്കോഴിയുടെ അവസ്ഥ താങ്കള്‍ക്കു വന്നേനെ. ഫാത്തിമയുടെ ഈ ചാഞ്ചാട്ടം ഞങ്ങളില്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു.  പലപ്പോഴായി രജൗരിയിലെ ജയിലിനെ കുറിച്ചും അവിടം സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും തദ്ദേശവാസികളോട് ഫാത്തിമ തിരക്കിയതായി ഞങ്ങള്‍ക്ക് അറിവ്  ലഭിച്ചിരുന്നു. അവളുടെ ആ ആഗ്രഹത്തിന്റെ കാരണം കണ്ടുപിടിക്കാനാണ് താങ്കളുടെ വീട്ടിലെ പാര്‍ട്ടിയ്ക്കുശേഷം അടുത്ത പ്രഭാതത്തില്‍ സൂസനു സുഖമില്ലായെന്നു നടിച്ച് പകരക്കാരിയായി ജയില്‍ സന്ദര്‍ശനത്തില്‍ അവരെ കൂട്ടിയത്.

    പാര്‍ട്ടിയില്‍ കണക്കിലധികം മദ്യം സേവിക്കുന്നതായി കാണിച്ച സൂസന്‍ ഉന്മാദാവസ്ഥയില്‍ കുഴഞ്ഞു വീഴുന്നതായി അഭിനയിച്ചു. പതിവില്ലാതെ ഫാത്തിമ അന്ന് സൂസനോടൊപ്പം ഗസ്റ്റ് ഹൗസിലാണല്ലോ കഴിഞ്ഞത്. പ്രഭാതത്തില്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്തവണ്ണം ഹാങ്ങോവര്‍ നടിച്ച സൂസന് പകരക്കാരിയായി ഞങ്ങളുടെ അന്നത്തെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്ന രജൗരി ജയിലിലേക്ക് വരണം എന്ന് ഫാത്തിമയോട് അഭ്യര്‍ത്ഥിച്ചു . വനിതാ തടവുകാരോട് ഇടപഴകാന്‍ ഒരു സ്ത്രീയുടെ  സാന്നിധ്യം അനിവാര്യമാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു . രണ്ടാമതൊന്നു ആലോചിക്കാതെ സൂസെന്റ യൂണിഫോം ധരിച്ചു അവര്‍ ഞങ്ങളുടെ കൂടെ വരികയും ചെയ്തു. ജയിലിലുള്ള ആരോ ഒരാളെ ബന്ധപ്പെടുക എന്നതാണ് അവരുടെ ഉദ്ദേശം എന്ന് ഞങ്ങള്‍ ഊഹിച്ചിരുന്നു . ഫാത്തിമ അറിയാതെ ജയിലിലെ അവരുടെ ഓരോ നീക്കവും ശ്രദ്ധിച്ച ഞങ്ങള്‍ക്ക് അത് ശരിയായിരുന്നെന്നു ബോധ്യപ്പെടുകയും ചെയ്തു.

    'വര്‍ഷങ്ങളായി രജൗറി ജില്ലാ ജയിലില്‍ കഴിയുന്ന ജഹാംഗിര്‍ ഖാനെയാണ് ഫാത്തിമ കണ്ടത്. രോഗഗ്രസ്ഥനായ ഖാന്‍ വികാരപരമായ ഈ കൂടിക്കാഴ്ചയ്ക്കു ശേഷം മരണപ്പെടുകയും ചെയ്തു. അതിനു മുമ്പായി തന്നെ ഫാത്തിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു. വിഭജനത്തെ തുടര്‍ന്ന്  അവിടുത്തെ നിവാസികള്‍ പെട്ടൊന്നൊരു പ്രഭാതത്തില്‍ തങ്ങള്‍ താമസിക്കുന്നത് രണ്ടു രാജ്യങ്ങളിലാണെന്നു തിരിച്ചറിഞ്ഞു. അതിര്‍ത്തി കടന്നു ബന്ധുക്കളെ സന്ദര്‍ശിക്കുക                ഇവരുടെ ഇടയില്‍ പതിവായിരുന്നു. ഒരു കാലഘട്ടം വരെ ഇരു സര്‍ക്കാരുകളും ഇതൊന്നും തന്നെ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വിധ്വംസന പ്രവൃത്തികള്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കര്‍ക്കശമായി.'

    'അതിര്‍ത്തിക്കപ്പുറത്തുള്ള തന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ വരുമ്പോള്‍ ജഹാംഗിര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുകയാണുണ്ടായത്. അറിയാതെ തന്നെ മയക്കു മരുന്നിന്റെ വാഹകനായിരുന്നു ഖാന്‍. മറ്റാര്‍ക്കോ നല്‍കാനായി താന്‍ കൊണ്ടു വന്ന പൊതിയില്‍ ഹാഷിഷ് ആയിരുന്നുവെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. ഗള്‍ഫിലേക്കു പോകുന്ന നമ്മുടെ ചില മലയാളികള്‍ക്കു പറ്റുന്നതു പോലെ. നിയമത്തിന്റെ പിടിയില്‍ പെട്ടാലുള്ള ഭവിഷ്യത്ത് താങ്കള്‍ക്ക് അറിയമാല്ലോ. പതിനെട്ടു വര്‍ഷങ്ങളായി ഖാന്‍ രജൗറി ജയിലിലെ അന്തേവാസിയാണ്. ഫാത്തിമയുടെ മുത്തച്ഛന്റെ  സഹോദരനാണ് ജഹാംഗിര്‍ ഖാന്‍.

    'വിഭജനത്തിനു ശേഷം ജഹാംഗിര്‍ ഖാന്‍ ഇന്‍ഡ്യയില്‍ നിന്നപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും കുടുംബവും പാകിസ്ഥാനിലേക്കു ചേക്കേറി. അവിടെയെത്തി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫാത്തിമയുടെ പിതാവ് ജനിക്കുന്നതു തന്നെ. ധനാഡ്യരായിരുന്നു അവര്‍. ലണ്ടനിലാണ് അവസാന അഞ്ചു വര്‍ഷത്തോളം ഫാത്തിമ താമസിച്ചതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. തന്റെ കുടുംബം അപ്പാടെ അവിടെയുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍  ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു എന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ ഫാത്തിമ  അറിഞ്ഞു. അങ്ങനെയായിരിക്കാം ഈ ലോകത്തു ശേഷിച്ചിരുന്ന ഏക ബന്ധുവിനെ കാണുവാനായി അവള്‍ ഇങ്ങോട്ടേയ്ക്കു വന്നത്. നിയമ പ്രകാരം വിസയ്ക്കു മൂന്നു പ്രാവശ്യം അപേക്ഷിച്ചെങ്കിലും എന്തുകൊണ്ടോ അതു നിരാകരിക്കപ്പെട്ടിരുന്നു. നിശ്ചയദാര്‍ഡ്യം ഒന്നു കൊണ്ടു മാത്രമായിരിക്കണം അവള്‍ തീവ്രവാദികളുടെ സഹായം തേടിയതും അവരിലൊരാളായി ഇവിടെയെത്തിയതും.'

    ജയകുമാര്‍ പറയുന്നതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ക്യാപ്റ്റന്‍ ജോസ്. താന്‍ കേട്ടതെല്ലാം ശരിയല്ല എന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റേതായ ന്യായങ്ങളുമുണ്ട്. കപട മനസ്‌കരുമായി ഒരു കുഞ്ഞ് ഒരിക്കലും ഇഷ്ടം കൂടാറില്ല എന്ന ലോക സത്യം ജോസ് എടുത്തു പറഞ്ഞു. തന്റെ മകള്‍ക്കാകട്ടെ ഫാത്തിമയെ ജീവനു തുല്യം സ്‌നേഹവും. നിഷ്‌ക്കളങ്കയായ തന്റെ പുത്രി എങ്ങനെ ഒരു ദുഷ്ടമനസ്സിന്റെ ഉടമയെ ഇഷ്ടപ്പെട്ടു എന്ന് ജോസ് ചോദിച്ചു.

    ഒരു മിനിട്ട് നിശബ്ദതയ്ക്കു ശേഷം ജയകുമാര്‍ പതുക്കെ പറഞ്ഞു.
'ഫാത്തിമ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. മാത്രവുമല്ല ഓട്ടിസം ബാധിച്ച കുട്ടികളെക്കുറിച്ചുള്ള പഠനത്തില്‍ അവള്‍ക്ക് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.'

    ഇവരുടെ സംഭാഷണം നടന്നു കൊണ്ടിരിക്കെ സൂസന്‍ കടന്നു വന്നു. ആരോ ക്യാപ്റ്റന്‍ ജോസിനു നല്‍കാനായി ഒരു കവര്‍ വീട്ടില്‍ ഏല്പിച്ചിരുന്നു എന്നു പറഞ്ഞു കൊണ്ട് ഒരു കവര്‍ അദ്ദേഹത്തിനു നേരെ നീട്ടി.

Read More: https://www.emalayalee.com/writer/243

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക