
ആമുഖം
യുവാക്കൾ സമൂഹത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. അവർ ഭാവിയുടെ നിർമാതാക്കളും മാറ്റത്തിന്റെ ദൂതരുമാണ്. അവരുടെ ആശയങ്ങളും ആത്മവിശ്വാസവും നമുക്ക് ശക്തമായ സാമൂഹ്യ മാറ്റങ്ങൾക്കിടയാക്കാം. അതിനാൽ, സമൂഹം അവരുടെ ശബ്ദം കേൾക്കാനും, കഴിവുകൾ ഉയർത്തിപ്പിടിക്കാനുമുള്ള വാതിലുകൾ തുറന്നിടണം. നമ്മുടെ കാലഘട്ടം സാങ്കേതിക പുരോഗതികളുടെയും മാറ്റം നിറഞ്ഞ സാഹചര്യങ്ങളുടെയും കാലഘട്ടമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, അറിവ്, ധൈര്യം, കരുണ എന്നീ മൂല്യങ്ങളാൽ ശോഭിതമായ ഒരു യുവതലമുറയുടെ നേതൃത്വം സമൂഹത്തിന് ഇന്ന് അത്യന്താപേക്ഷിതമാണ്.
"Youth are not only the leaders of tomorrow, but the partners of today" Kofi Annan.
യുവാക്കൾ: നാളെയുടെ നേതാക്കന്മാർ മാത്രമല്ല, ഇന്നിന്റെ പങ്കാളികളുമാണ് എന്ന കോഫി അന്നന്റെ ഈ വാക്കുകൾ വളരെ ആഴത്തിലുള്ള സന്ദേശം ഉൾക്കൊള്ളുന്നു. യുവജനങ്ങൾക്കുള്ള ഉയർന്നുന്ന പ്രാധാന്യവും, അവരുടെ നേതൃത്വത്തിൽ നാം സ്ഥാപിക്കുന്ന പ്രതീക്ഷയും ഈ പ്രസ്താവന വ്യക്തമായി അടിവരയിടുന്നു. ആധുനിക ലോകത്തിലെ മാറ്റത്തിന്റെയും പുരോഗതിയുടെയും എഞ്ചിനാണ് യുവത്വം. യുവനേതൃത്വം പ്രായപൂർത്തിയാകുന്നതുവരെ മാറ്റിവയ്ക്കേണ്ട ഒന്നല്ല എന്ന യാഥാർത്ഥ്യത്തെ ഈ ശക്തമായ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു. ഇന്ന് യുവാക്കൾ നൽകുന്ന സംഭാവനകൾ ലോകത്തെ മികച്ച രീതിയിൽ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുവ നേതൃത്ത്വം എന്നത് വലിയ സ്ഥാനങ്ങൾ മാത്രമല്ല, മറിച്ച് ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള കഴിവും തയ്യാറും ആണ്. സഹജീവികൾക്കായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറാകുന്ന ഓരോ യുവാവും ഒരു നേതാവാണ്.
യുവജന നേതൃത്വത്തിന്റെ പ്രാധാന്യം
യുവജന നേതൃതം ഒരു സമൂഹത്തിന്റെ പുരോഗതിക്കും നവീന മാറ്റങ്ങൾക്കുമായി നയിക്കുന്ന പ്രധാനശക്തിയാണ്. പുതിയ ചിന്തകളും
തത്സമയ പ്രശ്‌നങ്ങളോട് പുതിയ സമീപനങ്ങളും ഉണർത്താനാകുന്നത് യുവതലമുറയ്ക്കാണ്. സാങ്കേതികവിദ്യയോടുള്ള പരിചയവും നവീകരണത്തിനോടുള്ള തുറന്ന മനസ്സുമാണ് യുവാക്കളെ ആധുനിക സമൂഹത്തിലെ മാറ്റങ്ങളിലേക്കുള്ള മുൻനിര സേനാനികളായി മാറ്റുന്നത്.
സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾക്ക് പ്രതിബദ്ധതയുള്ള സമീപനമാണ് കാണപ്പെടുന്നത്. അതിനാൽ, യുവാക്കളുടെ കഴിവുകൾ തിരിച്ചറിയുകയും, അവരെ നേതൃത്വം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പുതിയ ആലോചനകൾ അവതരിപ്പിക്കാനും പഴയ ചട്ടങ്ങളും സമ്പ്രദായങ്ങളും ചോദ്യം ചെയ്യാനും അവർ സദാ തയ്യാറായിരിക്കുന്നു.
വ്യക്തിഗതമായും സാമൂഹികമായും വളർച്ചയുടെ പാതയിലേക്ക് നയിക്കാൻ യുവജനങ്ങൾക്കുണ്ട് ആവശ്യമായ ഊര്‍ജവും സാങ്കേതിക കഴിവും. അവരുടെ സോഷ്യൽ മീഡിയ കാഴ്ചപ്പാടുകളും സാംസ്‌കാരിക ബോധവുമാണ് പുതിയ സമൂഹ നിർമ്മാണത്തിൽ നിർണായക ഘടകങ്ങളായി മാറുന്നത്. നാളെ സമത്വപരമായും പരിസ്ഥിതി ദൃഷ്ടികോണത്തിൽ ഉണരുന്നവുമായ ലോകം സൃഷ്ടിക്കാനായി യുവാക്കളെ ശക്തിപ്പെടുത്തുന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അവരുടെ നേതൃത്വശേഷികളെ വളർത്തിയെടുക്കുന്നത് ഭാവിയുടെ അടിസ്ഥാനമുറക്കാണ് നിക്ഷേപം ചെയ്യുന്നതിന് തുല്യമാണ്.
ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികൾ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ അസമത്വം, സാമൂഹിക അനീതികൾ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് നവീന തീർപ്പ് കണ്ടെത്താൻ യുവാക്കളുടെ ഇടപെടൽ അനിവാര്യമാണ്. ഇവരെ നേതൃത്വം നൽകാൻ പ്രേരിപ്പിക്കുമ്പോൾ, ആത്മവിശ്വാസം, ആശയവിനിമയം, സംഘാടനക്ഷമത, പ്രശ്നപരിഹാരശേഷി തുടങ്ങിയ ജീവിതവിദ്യകളും അവരുടെ ഉള്ളിൽ വളരുന്നു. ഇതിലൂടെ ഒരുപാട് യുവാക്കൾ നാളെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായ നിഷ്ഠയുള്ള നേതാക്കളായി മാറുന്നു.അതിനാൽ തന്നെ, യുവജന നേത്യത്വത്തിന് സമൂഹത്തിൽ പ്രഥമപ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യം നാം ഗൗരവത്തോടെ ആലോചിക്കണം. അവർ നാളെയുടെ മാത്രമല്ല, ഇന്നത്തെ മാറ്റത്തിന്റെയും ആത്മാവാണ്. യുവതലമുറയെ നേതൃത്വം നൽകാൻ പ്രേരിപ്പിക്കുകയും അവരുടെ കഴിവുകൾ മാനിച്ചും വളർത്തിയും കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഒരു ശക്തമായ, ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നത്.
യുവതലമുറയുടെ നേതൃത്വത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
"To be a leader, you must be a servant first." – Robert K. Greenleaf
“ഒരു നേതാവാകണമെങ്കിൽ, ആദ്യം നിങ്ങൾ ഒരു സേവകനാകേണ്ടതാണ്.” – റോബർട്ട് കെ. ഗ്രീൻലീഫ്. നേതൃത്വം എന്നത് അധികാരത്തിൽ അല്ല, സേവനത്തിൽ ആണെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഒരാളെ യഥാർത്ഥത്തിൽ മികച്ച നേതാവാക്കി മാറ്റുന്നത് അദ്ദേഹത്തിന്റെ പദവിയോ പകർച്ചയായ അധികാരമോ അല്ല; മറിച്ച്, മറ്റുള്ളവരെ ആദരവോടെയും കരുണയോടെയും സേവിക്കാനുള്ള മനോഭാവമാണ്.
നല്ല ഒരു രാഷ്ട്രീയ നേതാവായാലും, സംഘടനാ തലത്തിൽ പ്രവർത്തകനായാലും, സമൂഹത്തിൽ മാറ്റം വരുത്താനായി പ്രവർത്തിക്കുന്നവനായി മാറാനുമുള്ള ആദ്യപടി – മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും, അവരെ പിന്തുണയ്ക്കാനും തയ്യാറാകലാണ്. സേവനത്തിന്റെ പാതയിലൂടെയാണ് മികച്ച നേതൃത്വത്തിന് വഴിയൊരുങ്ങുന്നത്.നേതാവെന്നത് ഒരു പദവിയല്ല, മറിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വീകരിച്ച ഉത്തരവാദിത്വമാണ്. അതിനാൽ തന്നെ, “നേതൃത്വം അധികാരമല്ല, സേവനമാണ്” എന്ന സന്ദേശം ഇന്നത്തെ കാലത്തും അത്യന്താപേക്ഷിതമാണ്.
മലാല യൂസഫ്സായി, ഗ്രേറ്റാ തുന്ബർഗ്, ലീലാ സഞ്ജുവി... ഇവർക്കൊക്കെ ഔദ്യോഗിക പദവികളൊന്നുമില്ലായിരുന്നു. എന്നിരുന്നാലും, ആത്മവിശ്വാസം, നീതിനിർണയത്തിൽ ഉറച്ച നിലപാട്, ദൃഢമായ ധൈര്യം എന്നിവയാണ് അവരെ ലോകമെമ്പാടും മാതൃകയായി കാഴ്‌ചവച്ചത്. ഇവർ എടുത്ത നിലപാടുകൾ, സേവനത്തിന്‍റെ ആത്മാവാണ്. യുവതലമുറയുടെ നേതൃത്വശേഷി വളർത്തേണ്ടത് നമ്മുടെ പ്രധാന ഉത്തരവാദിത്വമാണ്. ഇതിനായുള്ള ആദ്യ വേദികളായ സ്കൂളുകളും കോളേജുകളും, വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും, ക്ലബ്ബുകളിലും വിദ്യാര്‍ത്ഥി സംഘടനകളിലും പങ്കാളികളാകാനുള്ള പ്രചോദനവും നൽകേണ്ടതുണ്ട്.
മെന്ററ്ഷിപ്പ് പ്രോഗ്രാമുകൾ കമ്മ്യൂണിറ്റി സർവീസ് അവസരങ്ങൾ
ആശയവിനിമയത്തിനും സ്വാധീനം ചെലുത്താനുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രയോജനപ്പെടുത്തൽ
ഇവയിലൂടെ യുവാക്കൾക്ക് ആത്മവിശ്വാസം നേടാനും, സേവനദൗത്യത്തിൽ മുന്നേറാനും കഴിയും. പാരിസ്ഥിതിക സംരക്ഷണം, സാമൂഹിക നീതി, സാംസ്കാരിക ബോധം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളെ സജീവമായി ഉൾപ്പെടുത്തി പരിശീലിപ്പിക്കേണ്ടതുണ്ട്. അങ്ങനെ, അവരുടെ സൃഷ്ടിപരമായ ചിന്തയും നേതൃശേഷിയും സമൂഹത്തിന് മുന്നോട്ട് പോകാനുള്ള ദിശയായിത്തീരും. നേതൃത്വമെന്നത് പദവിയിലല്ല, മറ്റുള്ളവരെ സേവിക്കുന്നതിലാണെന്നത് നമ്മളൊരിക്കലും മറക്കരുത്. യുവതലമുറയ്ക്ക് അതു പ്രോത്സാഹിപ്പിക്കുന്ന ഒരു പരിസ്ഥിതി നമുക്ക് ഉണ്ടാക്കണം. അവിടെയാണ് നേതൃത്വം വിരിയുന്നത്.
ഉപസംഹാരം
ഇന്ന് അവർ കാണിക്കുന്ന നേതൃത്വം, നവീനമായ ചിന്തനശൈലി, അതോടൊപ്പം പ്രവർത്തനത്തിലെ ഉത്സാഹം എന്നും ശ്രദ്ധേയമാണ്.ഇവയൊക്കെ നാളെ ഒരു ഉത്തമ സമൂഹത്തിന്റെ അടിത്തറയാകും. അതിനാൽ, യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകുകയും ചെയ്യുന്നതിന് സമൂഹം തയ്യാറാകേണ്ടതുണ്ട്. ഇന്നത്തെ യുവാക്കൾ പുതുമ, ധൈര്യം, ലക്ഷ്യബോധം എന്നിവയുമായി പുതിയ മാർഗങ്ങൾ സൃഷ്ടിക്കുന്നു. സ്വന്തം കഴിവുകളിലുണ്ടായ വിശ്വാസം, സഹജീവികളോടുള്ള കരുണയും കൂട്ടായ്മയുമാണ് സമൂഹമാകെ ദീർഘകാലമായി സ്വാധീനിക്കാവുന്ന മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ജോൺ ക്വിൻസി ആഡംസ് ഒരിക്കൽ പറഞ്ഞതുപോലെ:
"നിങ്ങളുടെ പ്രവർത്തികൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണാനും, കൂടുതൽ പഠിക്കാനും, കൂടുതൽ പ്രവർത്തിക്കാനും, ഉയരങ്ങൾ കീഴടക്കാനും പ്രചോദിപ്പിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു യഥാർത്ഥ നേതാവാണ്."
പ്രിയ യുവാക്കളേ, മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് ഇന്നുതന്നെ തന്നെയാണ്. ചെറിയൊരു ചുവടുവെയ്പ്പിൽ നിന്നാണ് വലിയ വഴികൾ തുടങ്ങുന്നത്. ആ തുടക്കത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസവും, ഉത്സാഹവും, വിജയത്തിനുള്ള എല്ലാ ആശംസകളും!