
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴിൽ തിരനോട്ടം എന്ന വെളിച്ചം കാണാത്ത മലയാള സിനിമയിലൂടെ നടനായി വെള്ളിത്തിരയിൽ എത്തിയ മോഹൻലാലിന് എൺപതിൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കലിലെ വില്ലൻ കഥാപാത്രം നരേന്ദ്രൻ ആണ് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രെദ്ധേയൻ ആക്കിയത്
തുടർന്നു കുറെയധികം സിനിമകളിൽ വില്ലനായ അദ്ദേഹത്തിന് തുടക്കത്തിൽ നായകനിലേയ്ക്കുള്ള മാറ്റത്തിനു തടസമായതു അന്ന് നായക വേഷങ്ങൾ ചെയ്തു അരങ്ങു തകർത്തിരുന്ന ജയനും സോമനും സുകുമാരനും ആയിരുന്നു
അതിന് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫെയിം ശങ്കറും ആയും കാണാമറയത്തു റഹ് മാനും ആയും തുഷാരം രതീഷും ആയും നായകൻ ആകുവാൻ ഏറ്റുമുട്ടിയ മോഹൻലാൽ അവരെയെല്ലാം മറികടന്നു മുന്നോട്ടു കുതിച്ചു
എൺപതിയറിൽ പുറത്തിറങ്ങിയ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിൽ ലൂടെയും കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടിൽ കൂടിയും സൂപ്പർ സ്റ്റാറായ മോഹൻലാലുമായി മത്സരിക്കുവാൻ എൺപതിയെഴിൽ ജോഷിയുടെ ന്യൂഡൽഹി യിലൂടെ സൂപ്പർ സ്റ്റാറായ മമ്മൂട്ടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ
തുടർന്നു ഇരു താരങ്ങളും പ്രതിഭകൾ ആയ സംവിധായകരെ കൂട്ടു പിടിച്ചു ഹിറ്റ് സിനിമകളിൽ നിന്നും സൂപ്പർ ഹിറ്റ് സിനിമകളിലേയ്ക്കു പ്രയാണം ആരംഭിച്ചു
തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഹിസ്ഹൈനെസ് അബ്‌ദുള്ളയും കിരീടവും മോഹൻലാലിന് ആദ്യമായി ഭരത് അവാർഡ് നേടികൊടുത്തപ്പോൾ സി ബി ഐ ഡയറീകുറിപ്പും ഒരു വടക്കൻ വീരഗാഥായും മമ്മൂട്ടിയ്ക്കു ആദ്യമായി ഭരത് അവാർഡ് വാങ്ങി കൊടുത്തു
എതിരാളികൾ ഇല്ലാതെ മോഹൻലാലും മമ്മൂട്ടിയും ഏതാണ്ട് മുപ്പതു വർഷത്തിൽ അധികം നായകൻമാർ ആയി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ മലപ്പടക്കത്തിനു തിരി തെളിച്ചു
ഇതിന് ഒരു വിരാമം സംഭവിച്ചില്ലെങ്കിലും ഹിറ്റ് സിനിമകളുടെ കുറവ് വന്നു തുടങ്ങിയത് രണ്ടായിരത്തി പത്തിന് ശേഷം ആണ്
രണ്ടായിരത്തി പത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പോലും സൂപ്പർ ഹിറ്റോ ബോക്സ് ഓഫീസ് ഹിറ്റോ ആയിട്ടില്ല
ചെറിയൊരു ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി പതിമൂന്നിൽ ജിത്തു ജോസഫ് സംവിധാനം ചെയ്തു അമ്പതുകോടിയിലധികം കളക്ഷൻ നേടിയ ദൃശ്യം ആണ് മോഹൻലാലിന്റെ തിരിച്ചു വരവിനു കളം ഒരുക്കിയത്. തുടർന്നു രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങി മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ പുലിമുരുഗൻ മോഹൻലാലിനെ വീണ്ടും കരുത്തൻ ആക്കി
രണ്ടായിരത്തി പത്തൊൻപതിൽ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വീണ്ടും നൂറുകോടി ക്ലബ്ബിൽ എത്തിയപ്പോൾ മോഹൻലാൽ അഭിനയിക്കുന്ന ഏതു ചിത്രവും നൂറുകോടി ക്ലബ്ബിൽ എത്തുന്ന സ്‌ഥിതി ആയി. അതോടെ ഒരു നൂറുകോടി പോലും കളക്ട് ചെയ്യാത്ത മമ്മൂട്ടി മോഹൻലാലുമായുള്ള മത്സരത്തിൽ നിന്നും പിന്മാറി
കഴിഞ്ഞ ആറുവർഷമായി തൊടുന്നതെല്ലാം പൊന്നാക്കിയ മോഹൻലാൽ മലയാള സിനിമയിൽ എതിരാളികൾ ഇല്ലാതെ മുന്നേറുകയാണ്
ഈ വർഷം മൂന്നു മലയാള സിനിമയിൽ ആണ് മോഹൻലാൽ അഭിനയിച്ചത്. ആദ്യം റിലീസ് ചെയ്തത് പൃഥിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആയിരുന്നു കോളിവുടും ബൊളീവുടും കടന്നു ഹോളിവുഡിൽ നിന്നുവരെ താരങ്ങളെ ഇറക്കി കോളിളക്കം സൃഷ്‌ടിച്ച എമ്പുരാൻ മുന്നൂറ് കോടിയ്ക്കു അടുത്തു കളക്ട് ചെയ്തു
ഏതാനും മാസങ്ങൾക്കു മുൻപ് പ്രശസ്ത നിർമാതാവ് രഞ്ജിത് നിർമ്മിച്ച തുടരും ഇരുന്നൂറ്റി അൻപതു കൊടിയോളം സമാഹരിച്ചു
ഇപ്പോൾ ഓണം റിലീസ് ആയ സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം നൂറുകോടിയിലേയ്ക്കു അടുക്കുന്നു
എൺപത്തി രണ്ടിൽ മോഹൻലാൽ പ്രശസ്ത സംവിധായകൻ ഭദ്രന്റെ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു
ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ബഹുമതി ആയ ദാദ സാഹിബ് ഫേൽകെ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ ലാലേട്ടൻ മനസ്സിൽ പറഞ്ഞുകാണും എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന്