
തുച്ഛമാമീ
ജീവിതത്തിലിച്ഛയെന്നൊരു മാരണം
നിശ്ചയം
മനുജന്നുജീവിതയാത്രയിൽ മുന്നേറുവാൻ
വ്യർത്ഥമാം
മനക്കോട്ടകൾക്കിന്നായുസില്ലെന്നറിയുവാൻ
ഇത്രകണ്ടു
വൈകിയെന്നാലത്രകണ്ടാഭീലവും
ചിതലരിച്ചു കരിഞ്ഞുണങ്ങും ചിന്തകൾക്കൊരു നോവുമായ്
ഉയിരുകിട്ടാതുരുകി വരികൾ ഉള്ളിലഗ്നിനാളമായ്
വിതുമ്പിവീഴാനൊരുങ്ങുമശ്രുവിൽ
വീണ്ടുമിമകൾ പുൽകവേ
ഹസിപ്പു വീണ്ടും നിന്നെ നോക്കി കടിച്ചമർത്തിയെൻ വേദന
വിരിഞ്ഞ താരകങ്ങളൊന്നായൊഴിഞ്ഞ വാനമതെന്ന പോൽ
കൊഴിഞ്ഞുപോയി
വസന്തവും മാറിവന്ന ഋതുക്കളിൽ
ഉറങ്ങിയുണരാം
പുതുമ തേടാം ശിഷ്ടമുള്ളീ യാത്രയിൽ
നഷ്ടമേകാതിഷ്ടമായാൽ പൂർണ്ണമാകും ജീവിതം