Image

ദൈവം ഉണ്ടോ എന്ന ചോദ്യത്തിൽ തന്നെ ദൈവം ഉണ്ട് ? (ലേഖനം: ജയൻ വർഗീസ്)

Published on 25 September, 2025
ദൈവം ഉണ്ടോ എന്ന ചോദ്യത്തിൽ തന്നെ ദൈവം ഉണ്ട് ? (ലേഖനം: ജയൻ വർഗീസ്)

ഒരു പക്ഷി അതിന്റെ കൂട് കൂട്ടുന്നതിന് മുൻപും ഒരു ചിത്രകാരൻ തന്റെ ചിത്രം വരയ്ക്കുന്നതിനു മുൻപുംമറ്റുള്ളവർക്ക് കാണാനാവാത്ത ഒരു മാനറിൽ  ആ കൂടും ചിത്രവുമുണ്ട്. പക്ഷിയുടെയും ചിത്രകാരന്റെയുംആത്മാവിൽ അദൃശ്യാവസ്ഥയിലുള്ള ബ്ലൂ പ്രിന്റുകളാണ് കൂടായും ചിത്രമായും ദൃശ്യരൂപം പ്രാപിക്കുന്നത് എന്നത്പോലെ പ്രപഞ്ചാത്മാവിൽ നിറഞ്ഞു നിന്ന ചിന്തയുടെ ബ്ലൂപ്രിന്റ് ആയിരിക്കണം പ്രപഞ്ചമായി രൂപപ്പെട്ടത് എന്ന്ചിന്തിക്കുകയാവും കൂടുതൽ യുക്തിസഹമായി സ്വീകാര്യമാവുക ?

എന്താണ് പ്രപഞ്ചാത്മാവ് എന്നും എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത് എന്നുമുള്ള ചോദ്യങ്ങളുമായിചിലരെങ്കിലും  വന്നേക്കാനിടയുണ്ട്. ‘ ദൈവം ആത്മാവാകുന്നു ‘ എന്ന് ആദ്യകാല അന്വേഷകരിൽ ചിലരെങ്കിലുംപറഞ്ഞു വച്ചതിന്റെ പിന്നാമ്പുറ രഹസ്യങ്ങളുടെ പ്രചോദനമായി ഭവിച്ചത് പക്ഷിയുടെയും ചിത്രകാരന്റെയും ആത്മഭാവങ്ങൾ സ്വന്തം ജീവിതത്തിൽ അവർക്കും മുൻകൂറായി മനസ്സിലാക്കാൻ സാധിച്ചത് കൊണ്ട് തന്നെആയിരിക്കണം. ?

എന്നാൽ ഇന്നാവട്ടെ അറിവിന്റെ അപ്രമാദിത്വം അവകാശപ്പെടുന്ന ആധുനിക മനുഷ്യൻ അവന്റെഅന്വേഷണങ്ങളുടെ ആഴം കൂട്ടിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. എങ്കിലും മനുഷ്യ സൃഷ്ടികൾ മാത്രമായ മതഗ്രന്ഥങ്ങളിലെ സൂചനകളുടെയും പ്രതീകങ്ങളുടെയും പിറകേ നടന്നു ദൈവാന്വേഷണം  നടത്തുകയുംകണ്ടെത്താനാവാതെ പരാജയപ്പെടുകയും ചെയ്ത യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ദൈവം ഇല്ല എന്ന്വലിയ വായിലെ ഗർജ്ജിച്ചു കൊണ്ട് അവരുടെ അന്വേഷങ്ങളുടെ അവസാന ചാപ്റ്റർ അടച്ചു വയ്ക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ദക്ഷിണ പാദങ്ങളിൽ ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ഉത്തുംഗ ശ്രുംഗങ്ങളിൽആധുനിക ജനാധിപത്യ ബോധത്തിന്റെ ഉത്തമ വക്താക്കളായി വർത്തിക്കേണ്ട ഇക്കൂട്ടർ ബാലവാടിയിലെകുട്ടികളുടെ നിലവാരത്തിൽ തറ പറ പാടുമ്പോൾ അത് കേട്ടിരുന്നു വെറുതേ ഇളിക്കുന്ന സാക്ഷര കേരളത്തിന്റെസാംസ്ക്കാരിക നായകളെ കാണുമ്പൊൾ ഇവന്റെയൊക്കെ തലയ്ക്കകത്ത് മണ്ണാങ്കട്ടയോ ചകിരിച്ചോറോ എന്ന്ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താനാവുമോ എന്നാണ് എന്റെ വിനീതമായ സംശയം.

പ്രപഞ്ചം സൃഷ്ടിച്ചതാര് എന്ന ഇവരുടെ ചോദ്യം ഇതേ നിലവാരത്തിൽ ഉള്ളതായതിനാൽ അതിന് ഉത്തരംപറയുന്നയാൾ ആ നിലവാരത്തിലേക്ക് താഴേണ്ടി വരുന്നു. ചോദ്യകർത്താവായ താനായിരുന്നെങ്കിൽ മണ്ണ് കുഴച്ചുംകല്ല് വിരിച്ചും ഈ പ്രപഞ്ചം ഇതുപോലെ പണിതു വയ്ക്കുമായിരുന്നു എന്നാണ് ഈ ചോദ്യത്തിലൂടെ അവർപറയാതെ പറയുന്ന വാദം. അതുകൊണ്ടു തന്നെ ഉത്തരം പറയുന്നയാൾക്ക് കൗപീനമുടുത്ത് കല്ലടിക്കുകയുംചെരിപ്പിടാതെ മണ്ണ് ചവിട്ടിക്കുഴക്കുകയും ചെയ്യുന്ന ഒരു ദൈവത്തിനെത്തന്നെ അവർക്ക് കാണിച്ചു കൊടുക്കേണ്ടിവരും.

ഇവിടെയാണ് ദൈവം ആത്മാവാകുന്നു എന്ന ദാർശനിക സംജ്ഞ ആത്മീകവും ഭൗതികവുമായ അർത്ഥതലങ്ങളിൽ ഉത്തരമായി ഭവിക്കുന്നത്. ആത്മാവ്‌ എന്നത്‌ ആർക്കും കണാവുന്ന ഔസേപ്പായി വന്ന് ഒരുയുക്തിവാദിയുടെയും സ്വതന്ത്ര ചിന്തകന്റെയും കൈ പിടിച്ച് കുലുക്കാൻ പോകുന്നില്ല എന്ന് ആദ്യം  മനസ്സിലാക്കണം.  അത് രൂപമല്ലാത്ത ദൃശ്യമല്ലാത്ത . സ്പർശ്യമല്ലാത്ത പ്രതിഭാസമാണ്. അത് ഊർജ്ജമാണ്ശക്തിയാണ് സൗന്ദര്യമാണ് ചിന്തയാണ്.

ആ ശാക്തിക സമൂർത്തതകളുടെ ചിന്താ വ്യാപാരങ്ങളിൽ നിന്ന് അത്യുന്നതങ്ങളായ അതിന്റെ പ്രായോഗികനിലവാരങ്ങളിൽ നിന്ന് സത്യ സൗന്ദര്യങ്ങളുടെ പുത്തൻ വേർഷനുകൾ വിരിഞ്ഞിറങ്ങുമ്പോൾ പൊട്ടിത്തെറിച്ചനക്ഷത്ര കഷണമായി മഹാകാല വീഥിയിൽ വീണു കിടക്കുന്ന മനുഷ്യൻ എന്ന കഷണത്തിന് അതൊന്നുംപൂർണ്ണമായി ഉൾക്കൊള്ളാനാവുന്നില്ല എന്നതല്ലേ സത്യം. !

ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും കാണപ്പെടുന്ന വർത്തമാന പ്രപഞ്ചത്തിന്റെ രണ്ടായിഅനുഭവപ്പെടുന്ന രണ്ടു കഷണങ്ങളാണ്. ഈ കഷണങ്ങളിൽ നില നിൽക്കുന്ന ബോധാവസ്ഥ എന്ന സവിശേഷസാഹചര്യം ഉള്ളത് കൊണ്ട് മാത്രമാണ് ഈ ആശയ സംവേദനം സാധ്യമാവുന്നത് എന്നത് പോലെ സർവ്വപ്രപഞ്ചത്തിലുമായി നില നിൽക്കുകയും അനിവാര്യമായ ആശയ വിശ്ലേഷണങ്ങളിലൂടെ അതിന്റെ വർത്തമാനതൽസ്ഥിതി സാധ്യമാക്കുകയും ചെയ്യുന്ന ഒരു സംവിധാനം നമ്മളിലുള്ള ചെറുതിന്റെ ഒരു

വലിയ പതിപ്പായി ഉണ്ടായിരിക്കണമല്ലോ? അതുകൊണ്ടല്ലേ പ്രകാശ വർഷങ്ങളിലൂടെയും പ്രദീപ്തചലനങ്ങളിലൂടെയും ഈ പ്രപഞ്ചം ഇവിടെയുണ്ടെന്ന് പ്രപഞ്ചവും പ്രപഞ്ച ഭാഗമായ നമ്മളും മനസ്സിലാക്കുന്നത് ?

നമ്മൾ എന്ന കുഞ്ഞൻ നക്ഷത്ര പിണ്ഡങ്ങളിൽ ഉൾച്ചേർന്നു കൊണ്ട് ഞാൻ എന്ന എന്നെയും നീ എന്നനിന്നെയും എനിക്കും നിനക്കും പരിചയസപ്പെടുത്തുന്ന ഈ ഊർജ്ജ പ്രസരണ ശാക്തിക സംവിധാനംനിലവിലുള്ളത് നമുക്കറിയുന്ന അനുഭവമാണല്ലോ എന്നിരിക്കെ,

ലബോറട്ടറി പരിശോധനകൾക്കു വഴങ്ങാതെ എന്നിലും നിന്നിലും സജീവ സാന്നിധ്യമായിരിക്കുന്ന  ഈ ശാക്തികസംവിധാനം ആനുപാതികമായ അളവിൽ സർവ്വ പ്രപഞ്ചത്തിലുമായി നിറഞ്ഞു നിന്നുകൊണ്ടാവണമല്ലോഅതിന്റെ തൽസ്ഥിതി നില നിർത്തുന്നത്  ? യുക്തിസഹവും സ്വതന്ത്ര ചിന്താ പരവുമായ ഈ സത്യംഅംഗീകരിക്കുകയാണെങ്കിൽ കൽ വിഗ്രഹങ്ങളിലും കാശുരൂപങ്ങളിലും ദൈവത്തെ അന്വേഷിച്ചു അലഞ്ഞുനടക്കുന്ന നമ്മുടെ സുഹൃത്തുക്കളുടെ വിലപ്പെട്ട ഊർജ്ജം അവർക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നമറ്റേതെങ്കിലും ഉൽപ്പാദന ക്ഷമമായ മേഖലകളിലേക്ക് വഴി തിരിച്ചു വിടാനാവുമായിരുന്നു എന്ന് എനിക്ക്തോന്നുന്നു.

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ആ ദൈവത്തിനെ സൃഷ്ടിച്ചതാര് എന്ന മണ്ടൻ ചോദ്യം ഇവരുടെഅനുയായികൾ ലോകത്താകമാനവും ചോദിച്ചു നടക്കുന്നുണ്ട്. മാവിൽക്കയറി മാങ്ങാ പരിച്ചതാര് എന്നലളിതമായ ഒരു സംജ്ഞയിൽ ഇവർ മഹാ പ്രപഞ്ചത്തെയും അതിന്റെ ബോധാവസ്ഥ എന്ന പ്രപഞ്ചാത്മാവിനെയുംബോൺസായ് ചെയ്യുകയാണ്  ഇതിലൂടെ ?

ആകെയുണ്ടെന്നു പറയപ്പെടുന്നതിന്റെ അഞ്ചു ശതമാനം പോലും സങ്കൽപിക്കാൻ ആയിട്ടില്ലെന്ന് വിലപിക്കുന്നഇവരുടെ ആചാര്യന്മാരുടെ പാഴ് വാക്കുകളിൽ തൂങ്ങിപ്പിടിച്ചു കിടന്നു കൊണ്ടാണ് ഇവർ ഈ ചോദ്യം വെറുതെചോദിച്ചു കൊണ്ടിരിക്കുന്നത്.

ദ്രവ്യവും ഊർജ്ജവും സമയവും ഒത്തുചേർന്ന ഒരിടത്ത് പ്രപഞ്ചമുണ്ടാവാൻ ഒരു ദൈവത്തിന്റെആവശ്യമുണ്ടാട്ടിരുന്നില്ല എന്ന സ്റ്റീഫൻ ഹോക്കിങ്സിന്റെ വാക്കുകളിൽ നിന്നാവും ഇവർ പ്രചോദനംഉൾക്കൊള്ളുന്നത് എന്ന് കരുതാമെങ്കിലും ഈ സംയോജനത്തിനു പിന്നിലെ ഒരു മുൻ ചിന്തയുടെ സാന്നിധ്യംബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്‌സിനും നിഷേധിക്കാൻ ആവുമെന്നു തോന്നുന്നില്ല.  

ഇക്കൂട്ടരുടെ വാദഗതികൾ അവർ അവതരിപ്പിക്കുന്ന ഒരു രീതി എന്ന് പറയാവുന്നത് നമ്മുടെനേഴ്സറിക്കുട്ടികളെപ്പോലും നാണിപ്പിക്കുന്ന ഒരു നിലവാരത്തിൽ ആണെന്നുള്ളതാണ് ഏറെ ലജ്‌ജാകരം. താൻറോമൻ കത്തോലിക്കൻ ആണെന്ന് അവകാശപ്പെടുന്ന ഒരു മാന്യദേഹം തങ്ങളുടെ പുസ്തകത്തിലെയുംജീവിതത്തിലെയും നേതാക്കളുടെ വികൃതികൾ ഒളിഞ്ഞു നോക്കി നുള്ളിക്കീറിക്കൊണ്ടാണ് മലർന്നു കിടന്നുസ്വയം തുപ്പുന്നത്.. ! വളയത്തിലൂടെ  ചാടിക്കൊണ്ടു വളയത്തെ കുറ്റം പറയുന്നതിൽ എന്ത് ലോജിക് ആണുള്ളത്എന്ന് എന്തുകൊണ്ട് ഈ വയോധികനു മനസ്സിലാവുന്നില്ല എന്നതാണ് എന്റെ എളിയ സംശയം. ന്യായമായുംഅദ്ദേഹം. വളയത്തിൽ നിന്ന് പുറത്തു വരട്ടെ. എന്നിട്ടു നിവർന്നു നിന്ന് സംസാരിക്കട്ടെ.

മത ഗ്രന്ഥങ്ങളും മത സംവിധാനങ്ങളും മനുഷ്യ സൃഷ്ടികൾ മാത്രമാണെന്ന് മനസിലാക്കുകയും അപൂർണ്ണനുംസ്വാർത്ഥമതിയുമായ മനുഷ്യന്റെ ഏതൊരു പ്രവർത്തികളിലും ആ അപൂർണ്ണതയും സ്വാർത്ഥതയും നിഴൽ വിരിച്ചുനിൽക്കുന്നുണ്ടാവും എന്ന് അംഗീകരിക്കുകയും ചെയ്താൽപ്പിന്നെ ഇദ്ദേഹത്തിൽ നിന്നുള്ള ഒരു വാക്കിന് പോലുംപ്രസക്തി ഉണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു. ഏറ്റവും ചുരുങ്ങിയത് ഞാനൊരു റോമൻ കത്തോലിക്കനാണ്എന്ന അദ്ദേഹത്തിന്റെ വാണിയൻ കളി നിലവാരത്തിലുള്ള ആ പരിചയപ്പെടുത്തൽ എങ്കിലുംഒഴിവാക്കാമായിരുന്നു.

മറ്റൊരു മഹാന്റെ മേഖല കിത്താബുകളിലെ ലൈംഗിക വികൃതികൾ ചികഞ്ഞ് പുറത്തെടുക്കലാണ്. മനുഷ്യന്റെകഥ പറയുന്ന ഏതു കാലത്താണ്, ഏതു സമൂഹത്തിലാണ് ജീവന്റെ അടിസ്ഥാന ചോദനയായ ലൈംഗികാവേശപ്രകടനങ്ങൾ ഇല്ലാതിരുന്നിട്ടുള്ളത് സർ ? കാലാ കാലങ്ങളിൽ മനുഷ്യൻ കെട്ടിപ്പൊക്കിയ വേലിക്കാലുകളിൽചിലതൊക്കെ ഇന്നും നില നിൽക്കുന്നത് കൊണ്ട് മാത്രമാണല്ലോ വ്യത്യസ്ത നാടുകളിൽ വ്യത്യസ്ഥങ്ങളായലൈംഗിക നീതികൾ നടപ്പിലായിട്ടുള്ളത് എന്ന് സമക്ഷത്തിൽ നിന്ന് മനസ്സിലാക്കിയാൽ മതിയാവുമല്ലോ ?.

ഇനി യേശു ജീവിച്ചിരുന്നതിനു തെളിവുകൾ ഇല്ലെന്നും മഹാ പെണ്ണ് പിടിയനായിരുന്നു എന്ന്വരുത്തിത്തീർക്കാനുമാണ് മറ്റൊരാശാന്റെ പരിശ്രമങ്ങൾ. ( നമ്മുടെ മനുഷ്യാവകാശ പ്രവർത്തകയുടെ പതക്കഭാഷയിലും ഈ വാദമുണ്ട്.! ) ജീവിച്ചിരുന്നിട്ടില്ലാത്ത ഒരാൾ എങ്ങിനെ പെണ്ണ് പിടിക്കും എന്ന ചോദ്യം ഞാൻചോദിക്കുന്നില്ല.

താൻ ദൈവമാണെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ സർ ?. തനിക്കു വേണ്ടി അരമനകൾ പണിയണമെന്നുംലഞ്ചിന്‌ ആസ്ട്രേലിയൻ ആട്ടിൻകരൾ ഉലർത്തി വയ്ക്കണമെന്നും യേശു പറഞ്ഞിട്ടുമില്ല. പറഞ്ഞതാവട്ടെ, അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും മോചിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. വഴിയിൽ മുറിവേറ്റു വീണുകിടന്നവനെ താങ്ങി സത്രത്തിൽ എത്തിക്കുന്ന കരുതലിനെക്കുറിച്ചാണ്. വയൽപ്പൂവിന്റെ വന്യ സൗന്ദര്യത്തിന് രാജാധികാരത്തിന്റെ കിരീട രത്നത്തെക്കാൾ വിലമതിക്കപ്പെട്ട സൗന്ദര്യബോധത്തിന്റെ പ്രകൃതി സംരക്ഷണത്തെക്കുറിച്ചാണ്. ആഗോള മനുഷ്യരാശിയെ അയൽക്കാരനാക്കി ചേർത്തുപിടിക്കുന്ന കരുതലിൽ അധിഷ്ഠിതമായ സ്നേഹത്തെക്കുറിച്ചാണ്.

യേശു ഒരു കഥാപാത്രമായിരുന്നു എന്ന ആശാന്റെ വാദം അംഗീകരിച്ചാൽത്തന്നെയും ഇതൊക്കെ മതി എനിക്കുംഎന്നെപ്പോലുള്ളവർക്കും ആ കഥാപാത്രത്തെ റോൾ മോഡലായി അംഗീകരിക്കുവാൻ. അല്ലെങ്കിൽ ഇതിനേക്കാൾമഹത്തായ ഒരു പ്രായോഗിക കർമ്മ പരിപാടിയുമായി യുക്തി വാദികളോ സ്വതന്ത്ര ചിന്തകരോ മുന്നോട്ടു വരട്ടെ. വന്നിട്ടുണ്ടോ ? ഇല്ലല്ലോ? എങ്കിൽപ്പിന്നെ വയസാം കാലത്ത് കൊച്ചുമക്കളെയും കളിപ്പിച്ച് വീട്ടിലിരിക്ക് സാറന്മാരെ.

ആധുനിക ശാസ്ത്രം അതിന്റെ വളർച്ചയുടെ ഉത്തുംഗ സോപാനങ്ങളിൽ വിഹരിക്കുന്ന ഇന്നുകളിൽപ്പോലുംഎങ്ങിനെ ഭൂമിയിൽ ജീവനുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ്രശ്മികളും മിന്നല്പിണരുകളിൽ നിന്നും അഗ്നിവർവത സ്പോടനങ്ങളിൽ നിന്നുള്ള ഊർജ്ജവും സ്വാധീനിച്ചിട്ടാണ്ജീവൻ ഉരുത്തിരിയുന്നതിനുള്ള ആദ്യ ഘടകമായ അമിനോ ആസിഡുകൾ ഉണ്ടായതെന്ന് ശാസ്ത്രംപറയുമ്പോളും ഇതേ സാഹചര്യങ്ങൾ നില നിൽക്കുന്ന പ്രപഞ്ചത്തിലെ മറ്റെവിടെയെങ്കിലും ജീവൻഉരുത്തിരിഞ്ഞതായി കണ്ടെത്താൻ ശാസ്ത്രക്കണ്ണുകൾക്കു സാധിക്കുന്നുമില്ല..

വിദൂര നക്ഷത്രങ്ങളുടെ വിശാല വിഹായസുകളിൽ ഗവേഷണപ്പന്തുകൾ എറിഞ്ഞു കളിക്കുന്ന ശാസ്ത്രകൊച്ചാട്ടന്മാർക്ക്, അതല്ലെങ്കിൽ സ്വിസ്സ്‍ /ഫ്രഞ്ച് അതിർത്തി മേഖലയിലെ സംയുക്ത ശാസ്ത്ര സംരംഭ ( സേൺ ) ട്രഞ്ചുകളിൽ അതി സൂക്ഷ്മങ്ങളായ പ്രോട്ടോണുകളെ എറിഞ്ഞു പൊട്ടിച്ച് ദൈവകണം കണ്ടെടുത്ത ശാസ്ത്രവല്യേട്ടന്മാർക്ക് അമിനോ ആസിഡുകൾ ഉണ്ടാക്കുന്നതിനുള്ള ഒരു സാഹചര്യം സൃഷ്ടിക്കാൻ ഒരു പൂവിറുക്കുന്നലാഘവത്തം പോലും ആവശ്യമില്ല എന്നിരിക്കെ അങ്ങിനെയൊന്നുണ്ടാക്കിയാൽ എത്ര ലളിതമായി നമുക്ക്മനുഷ്യക്കുട്ടികളെത്തന്നെ ഉണ്ടാക്കിയെടുക്കാം ! പ്രസവ വേദന സഹിക്കാനാവാതെയും സാന്ദര്യം ചോർന്നുപോയാലോ എന്ന ഭയം മൂലവും കുട്ടികളേ വേണ്ട എന്ന് ചിന്തിക്കുന്ന ആധുനിക ന്യൂജെൻ വനിതകൾക്കിടയിൽഉൽപ്പന്നത്തിന് വലിയ മാർക്കറ്റ് വാല്യൂ ഉറപ്പാക്കുകയും ചെയ്യാം.  

ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ള ശാസ്ത്ര വളർച്ചയൊന്നും ഒരു കാലത്തും മനുഷ്യൻ എന്ന ഈരണ്ടുകാലൻ  ജീവി നേടാൻ പോകുന്നേയില്ല. നേടണമെങ്കിൽ പ്രപഞ്ചത്തെ തൊട്ടറിയാൻ അവനു സാധിക്കണം. നൂറു വർഷങ്ങൾക്കുള്ളിൽ എരിഞ്ഞടങ്ങാനിരിക്കുന്ന ഈ ഈയാംപാറ്റകൾക്ക് പ്രകാശംഇന്ധനമാക്കിയാൽപ്പോലും കഷ്ടിച്ച് നമ്മുടെ പ്രോക്സിമ സെഞ്ച്വറിയിൽ എത്തിച്ചേരാൻ സാധിച്ചേക്കാം - അത്രതന്നെ. അത് ആനയുടെ വാലിലെ ഒരു രോമത്തിന്റെ ഒരായിരത്തിൽ ഒന്നുപോലും ആകുന്നില്ലാ എന്ന് കൂടിഅറിയേണ്ടതുണ്ട്. നമ്മുടെ ഈ മിൽക്കിവേയിൽ നിന്ന് ഒന്ന് പുറത്ത് കടക്കണമെങ്കിൽപ്പോലും ഒരു ലക്ഷത്തോളംവർഷങ്ങൾ വേണ്ടി വരും എന്നത് ആർക്കാണറിഞ്ഞു കൂടാത്തത് ? !

തൽക്കാലം ഒന്നും നടക്കില്ല. നിയതമായ ഒരു താള ക്രമത്തിൽ പ്രപഞ്ചവും അതിന്റെ ഭാഗമായതിനാൽ അതേതാളത്തിൽ നമ്മളും ചലിച്ചു കൊണ്ടേയിരിക്കുന്നു.

മനുഷ്യ വംശ ചരിത്രത്തിൽ വിളക്ക് മരങ്ങളായി തിളങ്ങി നിന്ന ആശയങ്ങളുടെ പ്രകാശ വീചികൾ എറ്റുവാങ്ങിക്കൊണ്ടാണ് ലോകം ഇതുവരെയും നില നിന്നിട്ടുള്ളത് എന്നതിനാൽ അതവിടെ നിൽക്കട്ടെ. ഇതിനേക്കാളൊക്കെ മൂല്യവത്തായ മറ്റൊരു വെളിച്ചം നമ്മുടെ സ്വപ്നങ്ങളിൽ മാത്രമാണ് എന്നതിനാൽഅങ്ങോട്ടേക്കുള്ള യാത്രയിൽ പോലും ഈ തോൾസഞ്ചികൾ  നമുക്ക് സഹായകമാവുകയേയുളളു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-25 15:02:55
ഒരു ദൈവം ഇല്ലാതിരിക്കുന്നതായിരിക്കും - (നമുക്കും,ഈ പ്രപഞ്ചത്തിനും ആ ദൈവത്തിനും) - നല്ലത് എന്ന് എനിക്ക് തോന്നുന്നു. ഇനി അഥവാ, എവിടെയെങ്കിലും അൽപ്പനായ അദ്ദേഹം ഉണ്ടെങ്കിൽ, കാണുന്നയിടത്തു വച്ച്, ആ "സ്വയം പൊങ്ങി"യുടെ മോന്തയ്ക്കിട്ടു രണ്ടെണ്ണം പൊട്ടിക്കണം. ( ഈ മനുഷ്യരെ ഇത്ര ദുർബ്ബലമായി ഉണ്ടാക്കിയതിനും, ആ world ട്രേഡ് സെന്റർ നശിപ്പിച്ചതിനും, വയനാട്ടിൽ വെള്ളം ഒഴുക്കി വിട്ടതിനും, പിന്നെ കോവിഡിനെ വിട്ട് കടിപ്പിച്ചതിനും ) 💪💪🤮🤮 Rejice John 516-514-5767 malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-25 15:08:15
പിന്നെയും ഞാൻ രണ്ടണ്ണം കൂടി കൊടുക്കും, കെടാത്ത തീയുള്ള നരകം നിർമ്മിച്ചതിനും, ഒരിക്കലും മരണം ഇല്ലാത്ത സാത്താനെ ഉണ്ടാക്കിയതിനും ആ പൊട്ട മാന്വൽ ഇറക്കി തന്നതിനും, കടിക്കുന്ന കൊതുകിനെ ഉണ്ടാക്കിയതിനും...( എന്റെ കണ്ണിന് മുന്നിലെങ്ങാനും വന്ന് പെട്ടാൽ ചവിട്ടി കൂട്ടും ഞാൻ. 🤣🤣🤣 Rejice John 516-514-5767 malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-25 15:13:51
സ്വൽപ്പം പോലും മനുഷ്യത്വം തൊട്ടു തീണ്ടാത്ത, മനോരോഗിയായ, മഹാ പൈശാചികനായ, മനുഷ്യനെ വഴിപിഴപ്പിക്കുന്ന ദൈവത്തെ നരകത്തിൽ ഇടണം. സ്വർഗ്ഗസ്ഥനായ ഒരു ഗുണ്ടാ... അത്ര തന്നെ അതിൽ കൂടുതൽ ഒരു ഡെക്കറേഷനും ദൈവത്തിനില്ല (ബൈബിൾ പ്രകാരം ) Rejice John 516-514-5767 malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-25 15:40:06
പള്ളിക്കൂടത്തിലും, കോളേജിലും പോകാത്ത, plumbing ഉം electrician ഉം പഠിക്കാത്ത , cell ഫോൺ repair ചെയ്യാനറിയാത്ത, തട്ടിൻപുറത്തു പാത്തിരിക്കുന്ന ഒരു യേശുവും,ഒരു യഹോവയും ഒരു പരിശുദ്ധത്മാവും -- ഹോഹോഹോ നാണമില്ലേ ദൈവമാണെന്നും പറഞ്ഞു ഞെളിയാൻ? ങേ .?? മരിച്ചു കഴിഞ്ഞിട്ട് എനിക്ക് സമ്മാനം തരുമെന്ന്.... ഹാ ബെസ്റ്റ് അപ്പോൾ ഞാൻ ആരായി? എന്നെ ആരാക്കി??? ങേ? കൊറച്ചുമ്മിണി തൊലിക്കട്ടിയെങ്ങാനും ആണോ ദൈവമേ നിനക്ക്? ങേ????? എന്ത് "വാഴയ്ക്കാ" ആണ് നീ എനിക്ക് സ്വർഗ്ഗത്തിൽ പുഴുങ്ങി വച്ചിരിക്കുന്നത്????? ആദ്യം പോയി പത്താം ക്ലാസ്സ്‌ ഒന്ന് pass ആക് എന്റെ ദൈവമേ നീയൊന്ന്... 🤮🤣🤣🤣🤣 Rejice John 516-514-5767 malayaly3@gmail.com
Jayan varghese 2025-09-25 20:47:14
നിരാശയുടെ ചുടലക്കളത്തിൽ നിന്ന് മനുഷ്യപ്പിശാചുക്കൾ ഉയിർത്തെഴുന്നേൽക്കുമെന്നു പറഞ്ഞതാരാണ് ? വർക്കിയോ ദേവോ? ജയൻ വർഗീസ്.
ജെ. മാത്യു 2025-09-25 23:28:25
പള്ളിക്കൂടത്തിൽ പോയിട്ടുണ്ടോ എന്നുള്ള കാര്യം സംശയമാണ്. പിന്നെയല്ലെ plumbing and electrical course. ദൈവം ഇല്ലെന്കിൽ പിന്നെ പ്രപഞ്ച സ്രഷ്ടാവാരെന്നുള്ള ചോദ്യത്തിന് ഉത്തരം തരാതെ വിഷയം മാറ്റുക എന്നുള്ളത് റജിയന്മാരുടെ സ്ഥിരം പരിപാടിയാണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-26 00:01:42
യക്ഷി, മറുതാ, പരിശുദ്ധ്ദാത്മാവ്, ഇബലീസ്, സാത്താൻ, ഗന്ധർവ്വൻ, കാളി, ദുർഗ്ഗ, ജിന്ന്, പിശാച്, മാടൻ ഇവയൊക്കെ ശരിക്കും ഉള്ളതാണോ, അതോ, നമ്മുടെ ഭാവനാ ലോകത്തെ വെറും സാങ്കൽപ്പീക കഥാപാത്രങ്ങൾ മാത്രമാണോ ശ്രീ. മാത്യു.? ങേ 🤔🤔🤔 Rejice John 516-514-5767 malayaly3@gmail.com
ജെ. മാത്യു 2025-09-26 02:01:23
യക്ഷി മറുത സാത്താൻ കാളി പിശാച് മാടൻ കുട്ടിച്ചാത്തൻ ഇവയെപ്പറ്റി ആധികാരികമായി സംസ്സാരിക്കാൻ കഴിവുള്ളത് റെജിയന്മാർക്ക് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക