Image

സാരമില്ല കുട്ടേട്ടാ അഞ്ഞൂറാന്റെ മകനേ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 26 September, 2025
സാരമില്ല കുട്ടേട്ടാ അഞ്ഞൂറാന്റെ മകനേ  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിൽ നാടകം എന്നൊരു കലാരൂപം പള്ളി പെരുനാളുകൾക്കും അമ്പലങ്ങളിലെ ആറാട്ടുകൾക്കും അവിഭാജ്യ ഘടകം ആയിരുന്ന അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും ഓരോ ദേശത്തും നാടക ട്രൂപ്പുകൾ ധാരാളമായി ഉണ്ടായിരുന്നു.  പക്ഷേ കേരളം മുഴുവൻ സഞ്ചരിച്ചു നാടകം അവതരിപ്പിച്ചിരുന്നതിൽ പ്രധാനികൾ ചങ്ങനാശ്ശേരി ഗീതയുടെ അപ്പച്ചനും ആലപ്പുഴ തീയേറ്റർസ്ന്റെ സൈത്താൻ ജോസഫ്യം കൊച്ചിൻ തീയേറ്റർസ്ന്റെ കുയിലനും എന്തിനേറെ പറയുന്നു പ്രശസ്ത സിനിമ താരങ്ങൾ ആയിരുന്ന തിലകനും രാജൻ പി ദേവും ഒക്കെ ആയിരുന്നു

ഇവരൊക്കെ ഉണ്ടായിരുന്നു എങ്കിലും കേരളത്തിന്റെ നാടകചര്യൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ അതു സാക്ഷാൽ കോട്ടയംകാരൻ ഗോഡ്ഫാദർ എന്ന സിദ്ധിക്ക് ലാൽ മൂവിയിൽ കൂടി അഞ്ഞൂറാൻ കഥാപാത്രത്തെ അവതരിപ്പിച്ചു സിനിമയിലും കരുത്തനായ എൻ എൻ പിള്ള യാണ്

സാക്ഷാൽ എൻ എൻ പിള്ളയുടെ പൊന്നോമന പുത്രൻ ആയ നടൻ വിജയരാഘവൻ എഴുപത്തി മൂന്നിൽ സിനിമ അഭിനയം തുടങ്ങിയെങ്കിലും നീണ്ട പതിനാലു വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ സൂപ്പർ സ്റ്റാർ ആക്കിയ എൺപതിയെഴിൽ പുറത്തിറങ്ങിയ പോപ്പുലർ സംവിധായകൻ ജോഷിയുടെ ന്യൂഡൽഹി എന്ന ചിത്രത്തിലെ തമിഴ് നടൻ ത്യാഗരാജാനോടൊപ്പമുള്ള വില്ലൻ റോളാണ് മലയാളികൾക്കു സുപരിചിതൻ ആക്കിയത്

പിന്നീട് നീണ്ട വർഷങ്ങൾ വില്ലൻ റോളുകളിലേയ്ക്കു ടൈപ്പു ചെയ്യപ്പെട്ട വിജയരാഘവൻന്റെ സിനിമ ജീവിതത്തിലെ സുവർണ കാലഘട്ടം തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കവും ആയിരുന്നു

തൊണ്ണൂറ്റി ഒൻപതിൽ ഹിറ്റ്‌ സംവിധായകൻ വിനയൻ വിജയരാഘവനെ നായകൻ ആക്കി ഇൻഡിപെൺടൻസ് എന്നൊരു കോമേഴ്‌ഷ്യൽ സിനിമ സംവിധാനം ചെയ്തു റിലീസ് ചെയ്തിരുന്നു. ഡബിൾ റോളിൽ അഭിനയിച്ച വിജയരാഘവന് തെന്നിന്ത്യൻ സിനിമയിലെ മാദക സുന്ദരികൾ ആയ കുശ്ബുവും ഇന്ദ്രാജയും വാണിവിശ്വനാഥും ആയിരുന്നു നായികമാർ

ഈ നായികമാർ അർദ്ധ നഗ്നരായി വിജയരാഘവനുമായുള്ള പല നൃത്ത ഗാന രംഗങ്ങൾ അക്കാലത്തു തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. എറണാകുളം സരിതയിലും തൃശൂർ രാഗത്തിലും പാലക്കാട്‌ ആരോമയിലും നീണ്ട ക്യു നിന്നാണ് ആ സമയത്തു സിനിമ പ്രേമികൾ ടിക്കറ്റ് സ്വന്തമാക്കിയത്

സൂപ്പർ ഹിറ്റായ ഈ സിനിമയോട് കൂടി വിജയരാഘവനെ നായകൻ ആക്കി സംവിധായകൻ വിനയൻ കൂടുതൽ പ്രൊജക്റ്റ്‌ ആലോചിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിൽ ആണ്‌ വിനയനു വീണ്ടും സിനിമ രംഗത്തു വിലക്കുണ്ടാകുന്നത്

വിനയന്റെ പ്രതിഭ ഇല്ലാത്ത മറ്റു കുറച്ചു സംവിധായകരുടെ സിനിമയിൽ പോയി ആ ട്രെന്റ് നിലനിൽക്കുമ്പോൾ കഥയറിയാതെ നായകനായി അഭിനയിച്ചത് വിജയരാഘവന്റ സിനിമകൾ ബോക്സ്‌ ഓഫീസിൽ തുടർച്ചയായി പരാജയപ്പെടുവാൻ കാരണമായി

ഇതിനിടയിൽ രണ്ടായിരത്തി ഒന്നിൽ പ്രമുഖ സംവിധായകൻ രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹൻലാൽ നായകനായ രാവണപ്രഭു എന്ന സൂപ്പർ ഹിറ്റ്‌ മൂവിയിൽ വില്ലന്മാരായ സിദ്ധികിനെയും സായികുമാറിനെയും എന്ന് മാത്രം അല്ല സാക്ഷാൽ മുണ്ടക്കൽ ശേഖരനെ അവതരിപ്പിച്ച തമിഴ് ഹീറോ നെപ്പോളിയനെ വരെ പിന്നിലാക്കി ചേറാടി കറിയ എന്ന വില്ലന് അവിസ്മരണീയമകിയത്തോടെ വീണ്ടും വിജയരാഘവൻ വില്ലനിലേയ്ക്കു ടൈപ്പു ചെയ്യപ്പെട്ടു

രാവണപ്രഭൂവിലെ ചെറാടി കറിയ എന്ന വില്ലൻ കഥാപാത്രം ചെയ്ത വിജയരാഘവൻ തീയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിയെങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ നായകനിലേയ്ക്കു സ്‌ഥിരമായി മാറുവാൻ ഉള്ള അവസരം അതോടെ നഷ്ടമായി

കഴിഞ്ഞ ഇരുപതു വർഷമായി ചെറിയ വില്ലാനായും സപ്പോർട്ടിങ് നടനായും തട്ടിയും മുട്ടിയും ഇഴഞ്ഞും മുന്നോട്ടു പോകുന്ന വിജയരാഘവന് ജീവിയ്ക്കുവാൻ സിനിമയിൽ നിന്നുള്ള വരുമാനം തികയാത്തതുകൊണ്ട് നടൻ ധർമജന്റെ മീൻ കച്ചവടത്തിലും പങ്കാളിത്തം എടുത്തു

സുരാജ് വെഞ്ഞാറമൂടും സലിംകുമാറും നാഷണൽ അവാർഡ് നേടിയപ്പോൾ ആഘോഷമാക്കിയ ചാനലുകാർ കുട്ടേട്ടൻ എന്ന് വീട്ടുകാരും വേണ്ടപ്പെട്ടവരും വിളിക്കുന്ന വിജയരാഘവന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ പിന്നാലെ കൂടാത്തത് ഒരർത്ഥത്തിൽ നന്നായി. അഞ്ഞൂറാൻന്റെ മകന് കുടുംബത്തോടൊപ്പം സ്വസ്‌ഥമായി ഈ അവിസ്മരണീയ മുഹൂർത്തം മധുരം പങ്കിട്ടു ആഘോഷം ആക്കാം

 

Join WhatsApp News
Abutty 2025-09-26 02:06:26
പ്രിയപ്പെട്ട അവാർഡ് നിശ്ചയക്കാരെ കൊടുപ്പുകാരെ, നിങ്ങൾ എന്തുകൊണ്ട് സ്വതന്ത്രമായി ജഡ്ജിചെയ്ത് അർഹരപ്പെട്ടവർക്ക് കൊടുക്കുന്നില്ല. ഈ മോഹൻലാൽ എന്ന വ്യക്തിക്ക് എല്ലാവരും മത്സരിച്ച അവാർഡിന് മേലെ അവാർഡ് കൊടുക്കുകയാണ്. . ഇവിടെ വിജയരാഘവനെ പറ്റി എഴുതി. ഒന്ന് സ്വതന്ത്രമായി അവലോകനം ചെയ്തു നോക്കുക. വിജയരാഘവന്റെ വാലിൽ കെട്ടാൻ പോലും തീരെ യോഗ്യതയില്ലാത്ത ആളാണ് മോഹൻലാൽ. വിജയരാഘവൻ ആയിരുന്നു ശരിക്കും അവാർഡിന് അർഹൻ കൊടുക്കേണ്ടി ഇരുന്നത്. 500 An മരിക്കുന്നതിനു മുമ്പ് അങ്ങേര്ക്കും കൊടുക്കേണ്ട അവാർഡ് ആയിരുന്നു അത്. അത്ര നിർബന്ധം ആയിരുന്നെങ്കിൽ മോഹൻലാലിന് വല്ല സഹനടൻ അവാർഡും കൊടുത്തു മൂലക്കിരിത്തിയിട്ട് വിജയരാഘവൻ, ഊർവ്വശി, കുഞ്ചൻ, തുടങ്ങിയ ആർക്കെങ്കിലും ആയിരുന്നു അവാർഡ് കൊടുക്കേണ്ടിയിരുന്നത്. ഇത് എൻറെ മാതിരിയുള്ള സാധാരണക്കാരന്റെ അഭിപ്രായമാണ് കേട്ടോ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക