Image

ലാൽസലാം അന്നമ്മേ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 27 September, 2025
ലാൽസലാം അന്നമ്മേ  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

തൊള്ളായിരത്തി എൺപതിയെഴിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റും കഴിഞ്ഞു ബമ്പർ ഹിറ്റായ ഹിറ്റ്‌ മേക്കർ ജോഷിയുടെ ന്യൂഡൽഹി എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ പൂർണമായും ന്യൂഡൽഹി ആയിരുന്നു.  അതിന് മുൻപ് ഒരു മലയാള സിനിമ പോലും പൂർണമായി ഡൽഹിയിൽ ചിത്രീകരിച്ചിട്ടില്ല 

ഡൽഹിയിലെ രാഷ്ട്രീയത്തിന്റെയും പരസ്പരം മത്സരിക്കുന്നമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും  കഥപറഞ്ഞ ഈ സിനിമ ചിത്രീകരിക്കുന്നതിനു ഒരുപാട് സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു. മാസങ്ങൾ ആലോചനയിൽ നീണ്ടുപോയ ഈ പ്രൊജക്റ്റ്‌ ഒടുവിൽ ഇതിന്റെ തിരക്കഥകൃത് ഡെന്നിസ് ജോസഫ് തന്റെ സുഹൃത്തായ അന്നത്തെ യൂത്ത് കോൺഗ്രസ്‌ നേതാവ് സി കെ ജീവനെ കൊണ്ടു മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ഇടപെടുത്തിയാണ് ഡൽഹിയിൽ ചിത്രീകരണം പൂർത്തീകരിച്ചത് 

എൺപതിയഞ്ചിനു ശേഷം രണ്ടു വർഷത്തോളം താൻ അഭിനയിക്കുന്ന എല്ലാ സിനിമകളും പരാജയപ്പെടുന്നത് കണ്ട് നിരാശനായി സിനിമയിൽ നിന്നും തന്നെ വിട്ടു നിന്നാലോ എന്ന് മമ്മൂട്ടി ആലോചിക്കുമ്പോൾ ആണ്‌ ഈ സിനിമ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആകുന്നതും മമ്മൂട്ടി സൂപ്പർ സ്റ്റാർ ആകുന്നതും 

ഈ ചിത്രത്തിൽ മാധ്യമ പ്രവർത്തകരുടെ വേഷം ചെയ്ത പ്രണയ ജോടികൾ ആയി അഭിനയിച്ചത് സുരേഷ് ഗോപിയും ഉർവശിയും ആയിരുന്നു.  ചിത്രത്തിൽ നായിക ആയ തെന്നിന്ത്യൻ സുന്ദരി സുമലതയേക്കാൾ കയ്യടി നേടിയത് ഉർവശി ആയിരുന്നു 

അതുവരെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്‌ഥിരം നായികമാർ ആയിരുന്ന ശോഭനെയും അംബികയേയും ലിസിയെയും കടത്തി വെട്ടി പിന്നീട് ലാലിന്റെയും മമ്മൂട്ടിയുടെയും സ്‌ഥിരം നായിക ആകുവാൻ ഉർവശിക്കു ഈ സിനിമ ഗുണം ചെയ്തു 

 മമ്മൂട്ടി മോഹൻലാൽ മാതൃരമല്ല രണ്ടാം നിരയിലും മൂന്നാം നിരയിലും ഉണ്ടായിരുന്ന ജയറാം മുകേഷ് മനോജ്‌ കെ ജയൻ സിദ്ധിക്ക് ജഗതീഷ് ഇവരുടെയെല്ലാം സ്‌ഥിരം നായിക ഒരുകാലത്തു ഉർവശി ആയിരുന്നു 

മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു ഉർവശിയുടെ പ്രതിഭ. താൻ ആദ്യമായി പതിനാലാം വയസ്സിൽ നായിക ആയ കെ ഭാഗ്യരാജിന്റ് മുന്തനായി മുടിച്ചു എന്ന തമിഴിലും തെലുങ്കിലും കന്നഡയിലും എന്നുവേണ്ട ഹിന്ദിയിലെ വരെ സൂപ്പർ സ്റ്റാറുകളുടെ നായിക ആയിട്ടുണ്ട് പൊടിമോൾ എന്ന് വേണ്ടപ്പെട്ടവർ സ്നേഹത്തോടെ വിളിക്കുന്ന ഈ അതുല്യ കലാകാരി 

ഇന്ത്യൻ സിനിമയിലെ താര ചക്രവർത്തി സകലകലവല്ലഭൻ കമലഹാസൻ ഏതു സിനിമ ചെയ്താലും ഒരു ഹീറോയിൻ റോൾ ഉർവശിയ്ക്കു കൊടുക്കുവാൻ മറക്കുകയില്ല 

ഒന്നിൽ കൂടുതൽ നായികമാർ അഭിനയിക്കുന്ന സിനിമകളിൽ വേഷം ഇടുമ്പോൾ മറ്റേ നായികയെ നിഷ്പ്രഭം ആക്കുന്ന അഭിനയ ശൈലി ആണ്‌ കവിത എന്നുകൂടി വിളിപ്പേരുള്ള ഉർവശിയുടേത് 

അതിന് ഉദാഹരണങ്ങൾ ആണ്‌ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മൂന്നു മാസങ്ങൾക്കു മുൻപ് എന്ന ചിത്രത്തിൽ വാശിച്ചു അഭിനയിച്ച അംബികയെ മറികടന്നു തീയേറ്ററിൽ കയ്യടി നേടിയത് 

 എൺപത്തിയെട്ടിൽ പുറത്തിറങ്ങിയ ഐ വി ശശി സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആയ അനുരാഗി എന്ന ചിത്രത്തിൽ രണ്ടു നായികമാർ ആയിരുന്നു ഉർവശിയും തെന്നിന്ത്യയിലെ കിരീടം വയ്ക്കാത്ത താരറാണി രമ്യകൃഷ്ണനും രണ്ടു പേരും തകർത്തു അഭിനയിച്ച ചിത്രം ഹിറ്റായി പുറത്തു വന്നപ്പോൾ രമ്യ പ്രതികരിച്ചത് ഉർവശിയിൽ നിന്നും താൻ ഒരുപാട് അഭിനയം പഠിച്ചെന്നാണ് 

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ വേണു നാഗവള്ളി ഒരു പൊളിറ്റിക്കൽ മൂവി ലാൽസലാം എന്ന പേരിൽ സംവിധാനം ചെയ്തിരുന്നു മോഹൻലാലിനെ കൂടാതെ മുരളിയും നായകനായ ഈ ചിത്രത്തിൽ നായികമാർ ഗീതയും ഉർവശിയും ആയിരുന്നു 

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ എന്ന ഡയലോഗ് വൈറൽ ആയ ഈ ചിത്രത്തിൽ മോഹൻലായും മുരളിയും വാശിച്ചു അഭിനയിച്ചതിനേക്കാൾ കൂടുതൽ ഇരട്ടി വാശിയോട് അഭിനയിച്ചത് ഗീതയും അന്നമ്മ  എന്ന കഥാപാത്രം ചെയ്ത ഉർവശിയും ആണ്‌ 

 ആ വർഷത്തെ നാഷണൽ അവാർഡ് നോമിനേഷനിൽ ഉർവശിയുടെ ഈ ചിത്രത്തിലെ അന്നമ്മ എന്ന കഥാപാത്രവും ഇടം പിടിച്ചിരുന്നു 

ധൗർഭാഗ്യകരം ആണോ അതോ പൊളിറ്റിക്കൽ മൂവി ആയതുകൊണ്ടാണോ എന്നറിയില്ല തന്റെ പേരുള്ള ഉർവശി അവാർഡ് അന്ന് ഏറ്റു വാങ്ങാൻ ഡൽഹിക്ക് പോകാൻ ഉർവശിക്കു സാധിച്ചില്ല 

നിമിത്തമാകാം തന്റെ സിനിമ ജീവിതത്തിനു വഴിതിരിവ് ആയ ന്യൂഡൽഹി എന്ന ചിത്രത്തിലെ പ്രണയ നായകൻ ആയ സുരേഷ് ഗോപി മുപ്പത്തിയേട്ടു വർഷത്തിന് ശേഷം ഇപ്പോൾ കേന്ദ്രമന്ത്രി ആയതും അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ വച്ചു ഇപ്പോൾ കിട്ടിയ നാഷണൽ അവാർഡ് മധുരം കഴിച്ചു ആഘോഷിച്ചതും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക