Image

നെതന്‍യാ- കൂ (ലേഖനം: സാം നിലംപള്ളില്‍)

Published on 29 September, 2025
നെതന്‍യാ- കൂ (ലേഖനം: സാം നിലംപള്ളില്‍)

കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിലെ തലക്കെട്ടാണ് മേല്‍കണ്ടത്.. ഇസ്രായേലി പ്രധാനമന്ത്രി നെതന്‍യാഹുവിനെ ആക്ഷേപിച്ച് ജിഹാദികളുടെ കയ്യടിനേടുകയായിരുന്നു പത്രത്തിന്റെ ഉദ്ദേശം. യു എന്‍ പൊതുസഭയില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ കൂവിവിളിച്ച കാട്ടറബികളുടെ സംസ്‌കാരം അതേപടി സ്വീകരിച്ചുകൊണ്ടാണ് മാതൃഭൂമിയും അവരോടൊപ്പം കൂവിയത്. മഹാന്മാര്‍ ഇരുന്ന കസേരയില്‍ കുരങ്ങന്‍ കയറിയിരുന്നാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉത്തമഉദാഹരണമാണിത്. പൊതുവേദികളിലും  സഭകളിലും കൂവുന്നത് സംസ്‌കാരമുള്ളവരുടെ പതിവല്ല. വെറും ഏഴാംകൂലികളും സ്വന്തമായി അഭിപ്രായങ്ങളില്ലാത്തവരുടെയും തരംതാഴ്ന്ന പ്രവര്‍ത്തിയാണത്.

മഹാനായ കെ.പി കേശവമേനോന്‍ സ്ഥാപിച്ച പത്രം സ്വാതന്ത്ര്യസമരത്തില്‍ വഹിച്ചപങ്ക് ഇന്‍ഡ്യന്‍ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേശവമേനോനുശേഷവും തുടര്‍ന്ന് പത്രത്തിന്റെ സാരഥികളായിട്ട് വന്നിട്ടുള്ള പത്രാധിപന്മാര്‍ മാതൃഭൂമിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനരീതിയാണ് അവലംബിച്ചത്. രാഷ്ട്രീയമായാലും സാമുദായികമായാലും സത്യംമാത്രം എഴുതുന്ന പത്രംവായിക്കാന്‍ ജനങ്ങള്‍ കാത്തിരുന്ന ഒരുകാലമുണ്ടായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരുകട്ടന്‍കാപ്പിയും കുടിച്ചുകൊണ്ട് ജനങ്ങള്‍ പത്രമാണ് നിവര്‍ത്തുക. പത്രക്കാരന്‍ വരാന്‍താമസിച്ചാല്‍ അക്ഷമനായി ഗേറ്റില്‍പോയി നിന്നിരുന്നു അവര്‍. ചായക്കടകളിലും നാലുപേര് കൂടുന്നിടത്തും അവരുടെ ചര്‍ച്ചകള്‍ മാതൃഭൂമിയിലെ വാര്‍ത്തകളായിരുന്നു. പത്രത്തിലെ വാര്‍ത്തകള്‍ ജനങ്ങള്‍ രാഷ്ട്രീയഭേദമെന്യെ വിശ്വസക്കയും ചര്‍ച്ചചെയ്യുകയും പതിവായിരുന്നു. കാരണം മാതൃഭൂമി കള്ളങ്ങള്‍ പ്രചരിപ്പിക്കില്ല എന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനും രാഷ്ട്രീയഭേദമില്ലാതെ പത്രം വായിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരന്‍ ദേശാഭിമാനി വരുത്തിയിരുന്നെങ്കിലും വായിച്ചിരുന്നത് മാതൃഭൂമിയായിരുന്നു. സത്യമന്തെന്നറിയാന്‍ അവനും താത്പര്യമണ്ടല്ലോ.

അവസരവാദിയും തോട്ടംമുതലാളിയുമായ വീരേന്ദ്രകുമാര്‍ സാരഥി ആയപ്പോള്‍മുതലാണ് പത്രത്തിന്റെ അധഃപതനം ആരംഭിച്ചത്. അദ്ദേഹം തന്റെ രാഷ്ട്രീയമോഹങ്ങള്‍ പൂവണിയാന്‍ പത്രത്തിന്റെ താളുകളെ ദുരുപയോഗപ്പെടത്തി. കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റിലും അവസരംപോലെ കാലുമാറിചവിട്ടിയ വീരേന്ദ്രന്‍ പത്രത്തെ ദുരുപയോഗിക്കുന്നതുകണ്ട് വായനക്കാര്‍ പരിഭ്രമിച്ചു. അദ്ദേഹത്തിന്റെ മരണശേഷം സാരഥിയായിവന്ന മകന്‍ ശ്രേയാംസ്‌കുമാറും അഛന്റെ പാതതന്നെ സ്വീകരിച്ച് പത്രത്തിന്റെ വിശ്വാസികത ഇല്ലാതാക്കുന്നതില്‍ തന്റേതായപങ്ക് വഹിച്ചുകൊണ്ടിരിക്കയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ എം എല്‍ എ ആകുക പറ്റുമെങ്കില്‍ ഒരുമന്ത്രിസ്ഥാനം കൈവരിക്കുക ഇതുമാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.

മലബാര്‍ മേഖലയില്‍നിന്ന് വിജയിക്കണമെങ്കില്‍ മുസ്‌ളീങ്ങളുടെവോട്ട് പ്രധാനമാണന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ആസമുദായത്തെ പ്രീണിപ്പിക്കുന്ന വാര്‍ത്തകളാണ് മാതൃഭൂമി പ്രയിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പത്രം വായിക്കുന്ന ഒരാള്‍ക്ക് ഇത് മാധ്യമം പത്രമാണോ സുപ്രഭാതം പത്രമാണോയെന്ന് സംശയിച്ചുപോകും. ഈ പത്രങ്ങളുടെ ജാതിപ്രീണനത്തെ കടത്തിവെട്ടുന്ന വാര്‍ത്തകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരൊറ്റ വായനക്കാരന്‍പോലുമില്ലാത്ത യഹൂദനെതിരെ എന്തെല്ലാം തന്മകള്‍ എഴുതിവിട്ടാലും പത്രത്തിനോ അതിലെ ജീവനക്കാര്‍ക്കോ യാതൊന്നും സംഭവിക്കത്തില്ലെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. പകരം ജിഹാദികളുടെ കയ്യടിയും വോട്ടുംനേടാം. ഇത് മാതൃഭൂമിയുടെമാത്രം പ്രവര്‍ത്തനരീതിയല്ല. കോട്ടയത്തുനിന്ന് പടച്ചുവിടുന്ന മ പത്രങ്ങളും ഇതേരീതിതന്നെയാണ് പിന്തുടരുന്നത്.

samnilampallil@gmail.com.
 

Join WhatsApp News
പോൾ ഡി പനയ്ക്കൽ 2025-09-29 03:23:07
ലേഖകൻ എന്താണ് ഉദ്ദേശിക്കുന്നത് ? മാതൃഭൂമി പത്രം ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അധിക്ഷേപിച്ചതാണോ? ഹമാസ് രണ്ടു കൊല്ലങ്ങൾക്കു മുന്പ് ചെയ്ത പൈശാചികതയിൽ ആയിരത്തി ഇരുന്നൂറ് പേർ നിഷ്ടൂരമായ വിധം ജീവൻ വെടിഞ്ഞു. തീർച്ചയായും ആ ക്രൂരത സഹിക്കാനാവില്ല. ഇസ്രേൽ യുദ്ധം ആരംഭിച്ചു. അങ്ങേര് തുടങ്ങിയ യുദ്ധത്തിൽ അൻപത്തിഒരായിരത്തിൽ പരം പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒന്നേകാൽ ലക്ഷം പേർ പരുക്കുമായി ജീവിക്കുന്നു. ലക്ഷക്കണക്കിന് പലസ്തീൻകാർ തെരുവിൽ ആയി. ആയിരക്കണക്കിന് കുടുംബങ്ങൾ ഭക്ഷണമില്ലാതെ, കുടിക്കാൻ വെള്ളം പോലുമില്ലാതെ ജീവൻ ഇഞ്ചിഞ്ചായി വെടിഞ്ഞുകൊണ്ടിരിക്കുന്നു. നെതന്യാഹുവിന്റെ വംശ ഹത്യയ്ക്കുള്ള വാഞ്ഛ തീർന്നിട്ടില്ല. ലോകം അപലപിക്കുന്നു നെതന്യാഹുവിനെ. പ്രെസിഡന്റ് ട്രംപ് പോലും അതിനെതിരെ ഉണർന്നു കഴിഞ്ഞു. മാതൃഭൂമി അങ്ങേരെ അപലപിച്ചതിൽ, കൂ വിളിച്ചതിൽ എന്ത് അമാന്യത ആണുള്ളത്? ലേഖകൻ മാന്യതയുടെയും മാനുഷികതയുടെയും പൊതു ന്യായത്തിന്റെയും എത്തിക്സിന്റെയും അളവുകോലുകളെ കുറിച്ചുള്ള അടിസ്ഥാന പരിഗണനകൾ സ്വന്തം തൂലിക ചലിപ്പിക്കുമ്പോൾ കണക്കിലെടുക്കണം. എഴുതുവാനുള്ള കഴിവ് എല്ലാവർക്കുമില്ല. കഴിവുള്ളവർ അത് നല്ല മനസ്സോടെ പ്രയോഗിക്കണം. അതാണ് സാഹിത്യം.
Sunil 2025-09-29 12:07:47
Mr. Panackal, why don't you show your anger towards Russia ? Putin's war resulted so far one million casualties including 400,000 deaths.
Paul D Panakal 2025-09-29 17:02:07
There is no question about the cruelty of the killings of Putin in Ukraine. That’s not the topic addressed in the article under discussion. Distracting the stakeholders is not an appropriate participation. Sorry, Sunil.
Mathai Chettan 2025-09-29 19:28:43
ഞാൻ മാതൃഭൂമി പത്രത്തിനൊപ്പം Nethenyhuvine KU Vilikkunnu, KU വിളിക്കുന്നു, അതോടൊപ്പം തുടർച്ചയായി സത്യത്തിന് വളച്ചൊടിക്കുന്ന ഇത്തരം വൺ സൈഡ് അഭിപ്രായങ്ങളെയും, സാം നിലമ്പള്ളി സാറിനെയും ബഹുമാനപൂർവ്വം KU വിളിക്കുന്നു. അതോടൊപ്പം ഇതിനെതിരെ ശക്തമായി പ്രതികരിച്ച പോൾ പനയ്ക്കൽ സാറിനെ UP UP Kudos വിളിക്കുന്നു. സുനിൽ വിഷയത്തിൽ നിന്ന് പിന്മാറി ആണ് എഴുതിയിരിക്കുന്നത്. ഇവിടെ നത്തിന്റെ കാര്യമാണ് പറയുന്നത്. അല്ലാതെ മൂങ്ങയുടെ കാര്യമല്ല. റഷ്യയുടെ എല്ലാ ആക്രമണങ്ങളെയും കൊല്ലും കൊലയും എത്രയോ പ്രാവശ്യം ഇവിടെ പലരും എപ്പോഴും അപലപിക്കുന്നു. ഈ മത്തായി ചേട്ടൻ 100 പ്രാവശ്യം അപലപിച്ചു കഴിഞ്ഞു. നിലമ്പള്ളി സാറേ സാറിൻറെ കാഴ്ചപ്പാട്, അല്ലെങ്കിൽ ആ കണ്ണാടി ദയവായി ഒന്നു മാറ്റുമോ?. സത്യം എവിടെ സാറേ, Mithya എവിടെ സാറേ?. Paul Panakkal അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നു. അത്തരം അഭിപ്രായങ്ങൾ നല്ല പന മാതിരി വളരട്ടെ. Kudos Panakkal
കാവിൽ 2025-09-29 23:48:47
ലോകത്തിൽ യഹൂദർക്ക് ഒരു രാജ്യമേ ഉള്ളു അവിടെയും സ്വസ്ഥത കിട്ടുന്നില്ലെങ്കിൽ സ്വസ്ഥത തരാത്തവരെ ഉൽമൂലനം ചെയ്യുക അത്രയേ യുള്ളു .കിടപ്പാടം കൊടുത്ത് യൂറോപ്പ്കുടിയേറ്റ ക്കാരെ സഹായി ക്കുമ്പോൾ അവിടേയും നശിപ്പിക്കാനെ ത്തുന്ന ജിഹാദിക്കു ഇവരുടെ എതെങ്കിലും രാജ്യത്ത് സമാധാനം ഉണ്ടോ ? സൗദിയും UAEയും ഇവരെ അടുപ്പി ക്കാത്തതു കൊണ്ട് അവർ സമാധാന മായി കഴിയുന്നു .എവിടേയും നശിപ്പിക്കുന്ന ജിഹാദികളെ തൂത്തു കളയണം
സുരേന്ദ്രൻ നായർ 2025-09-29 23:49:54
മാതൃഭൂമി ഇസ്ലാമിക ഭീകരതയുടെ മുന്നിൽ മുട്ടുമടക്കി ഇഴയുന്നത് ഇതാദ്യമല്ല. വീരൻ തുടങ്ങിയ വിനാശബുദ്ധി വിപരീതകാലം അടുക്കുംവരെ തുടരും. നെതന്യാഹുവിനെ കൂകിയ കാര്യം എഴുതിയ പത്രം അതിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു വരിപോലും പ്രതിപാദിച്ചു കണ്ടില്ല. ലോകത്തു നടക്കുന്ന എല്ലാ യുദ്ധങ്ങളും അപലപനീയമാണ്. ഇസ്രായേൽ എന്ന രാജ്യവും അവരുടെ നിലനിൽപ്പും അവരുടെ മാത്രം കഠിന പ്രയത്നത്തിന്റെ ശേഷിപ്പാണ്, പലസ്‌തീനെ അംഗീകരിക്കുന്നവർ ഹമാസിന്റെ ചുണ്ടക്കായ് കൊടുത്തു വഴുതനങ്ങ വാങ്ങുന്ന നയത്തെ പിന്തുണക്കില്ല. ഇസ്രയേലിന്റെ സമ്പൂർണ്ണ നാശം ലക്ഷ്യമിടുന്ന ഹമാസിനെ പാലൂട്ടാൻ ശ്രമിച്ചാലൊന്നും ഇസ്രായേൽ അടങ്ങില്ല. ശേഷിക്കുന്ന ബന്ദികളെ കൈമാറി ഹമാസില്ലാത്ത ഒരു പലസ്‌തീൻ, അതല്ലാത്തൊരു ഒത്തുതീർപ്പു എന്തായാലും ആരു കൂകിയാലും നടക്കുമെന്ന് തോന്നുന്നില്ല.
Neethikkai Oru Pattam 2025-09-30 05:04:54
സാം നിലമ്പള്ളി സാറിൻറെ ലേഖനത്തിനും, സുരേന്ദ്രൻ നായർ സാറിൻറെ, കാവിൽ എന്ന പ്രമുഖന്റെ അഭിപ്രായത്തിനും എതിരെ ഞാൻ ശബ്ദിക്കുന്നു. ഞങ്ങൾ ഒരു വലിയ കൂവൽ തന്നെ തരുന്നു. നീട്ടി നീട്ടി പിടിച്ച ഒരു കൂവൽ. കേരള സ്റ്റൈൽ കൂവൽ തന്നെ ഞങ്ങൾ തുടുത്തു വിടുന്നു. കൂ.. കൂ... കു.. കു..
C. Kurian 2025-09-30 06:39:05
Anybody who promotes genocide to defeat the extremism of a fraction of a group or a political group can be judged as fanatic extremist. Nothing else can be expected in the comment above from a Hindu fundamentalist. They need to learn from the society they live in. They need to acknowledge that they are being tolerated by the larger society. Simple hypocrites.
Kunjadu 2025-09-30 14:35:25
ഇന്ത്യയിൽ നിന്ന് വന്ന, ഹിന്ദു ഫണ്ടമെന്റലിസ്റ്റുകൾ, ജനാധിപത്യവും സെക്യൂരിസവും കളിയാടുന്ന അമേരിക്കയിൽ വന്ന ഇവിടത്തെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരുപറ്റം ഹൃദയമില്ലാത്ത മനുഷ്യരാണ്. മതം മാറ്റിവയ്ക്കു. നമ്മൾ എല്ലാം മനുഷ്യരാണ്. ഇവിടെയും മാനവികത കളിയാട്ടണം. ഒരു ഉദാഹരണം പറയാം സഹികെട്ട് ആകാം പാലസ്തീൻ മനുഷ്യർ ഇസ്രായേലിൻ നുഴഞ്ഞുകയറി ആയിരത്തോളം ആൾക്കാരെ കൊന്നത്. അത് തീർച്ചയായും തെറ്റ് തന്നെയാണ്. എന്നാൽ അതിന് പകരം വീട്ടാനായി ഏതാണ്ട് മുക്കാൽ ലക്ഷം സ്ത്രീകളും കുട്ടികളും മടങ്ങുന്ന ആൾക്കാരെ ആണോ ഇപ്പോഴും കൊന്ന് കൊലവിളി നടത്തുന്നത്. അവിടുത്തെ എല്ലാ ഇൻഫ്രക്ച്ചറും ആക്രമികൾ തകർത്തില്ലേ? എന്നിട്ടും മതഭണ്ഡലിസ്റ്റുകൾ മൂർഖൻ പാമ്പിനെ പോലെ അഴിഞ്ഞാടുന്നു. ഇത്തരം ഫണ്ടമെന്റൽ ലിസ്റ്റുകൾ നോർത്തിന്ത്യയിലും അവിടുത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ സ്ഥിരം പത്തി വിടർത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക