
വംശീയാക്രമണം ഇന്ന് യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയയിലുംഉണ്ടാകുന്നുണ്ടോ. അങ്ങനെയുണ്ടെങ്കിൽ അതിനുള്ള കാരണമെന്ത്. തദ്ദേശീയരായ ജനങ്ങൾ പ്രവാസികളായി വന്നവർക്കെതിരെയാണ് ആക്രമണങ്ങൾ നടത്തുന്നതത്രേ. ഇതോടൊപ്പം ഈ രാജ്യങ്ങളിൽ ഒക്കെ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തികൊണ്ട് ശക്തമായി നടപ്പാക്കാനും തയ്യാറെടുക്കുന്നത്രേ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം തദ്ദേശീയരായ ജനങളുടെ ഭാഗത്തുനിന്നും ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യക്കാർക്കാണ് ദോഷം ചെയ്യുന്നത്. കാരണം ഇവിടെങ്ങളിൽ എല്ലാം ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണ്. വംശീയാക്രമണങ്ങളുംടെയും കുടിയേറ്റ നിയമങ്ങൾ പുനഃപരിഷ്‌ക്കരിക്കുന്നത്തിനും കാരണങ്ങൾ വ്യത്യസ്തമാണ്. വംശീയാക്രമണങ്ങൾക്ക് പ്രധാന കാരണം ആ രാജ്യത്തുള്ള പ്രവാസികളുടെ അതിരു വിട്ട പ്രവർത്തികൾ തന്നെ. ആ രാജ്യങ്ങളിലെ സംസ്ക്കാരത്തെയും രീതികളെയും നിയമങ്ങളെയും മാനിക്കാതെ തങ്ങളുടേതായ രീതിയിലുള്ള പ്രവർത്തികൾ ആ നാട്ടിൽ ചെയ്യാൻ ശ്രമിക്കുന്നു. പലപ്പോഴും അവിടെയുള്ള നിയമങ്ങളെപ്പോലും കാറ്റിൽ പറത്തികൊണ്ട് തദ്ദേശീയരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇവരൊക്ക പ്രവർത്തിക്കുന്നു. വംശീയ കലാപം നടക്കുന്ന രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരും സ്വന്തം രാജ്യത്ത് ജീവിക്കാൻ മാർഗമില്ലാതെ തൊഴിൽ തേടിയെത്തിയവരുമാണ് ഈ കോപ്രായങ്ങൾ കാണിക്കുന്നത്. സിറിയ അഫ്ഘാൻ എന്തിനേറെ ഇന്ത്യയിൽ നിന്നുള്ളവരുമാണ് ഇതിൽ ഏറെയും. സ്വന്തം രാജ്യത്ത് ജീവിക്കാൻ ഗതിയില്ലാതെ ജനിച്ച മണ്ണിൽ കാലുകുത്താൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇവർ അന്യ നാടുകളിൽ അഭയം തേടിയത്. അതാണ് അന്യ നാടുകളിൽ ജീവിക്കാൻ വേണ്ടി കുടിയേറിയത്. അവിടെ അവർക്ക് ജോലിയും കൂലിയും ജീവിക്കാൻ വേണ്ട എല്ലാ സംവിധാനവും ആ രാജ്യങ്ങൾ നൽകിയപ്പോൾ അവരുടെ മുതുകത്ത് കയറി നിന്നുകൊണ്ടാണ് ഈ പേക്കൂത്തുകൾ കാണിക്കുന്നത്. ഈ നാട്ടിൽ എത്തിയപ്പോഴാണ് കൈയ്യിൽ പത്ത് കശുവന്നതെന്ന ബോധംപോലുമില്ലാതെ ആ നാട്ടുകാരുടെ മുന്നിൽ തങ്ങൾ കൊച്ചി രാജാവിന്റെ കൊച്ചുമക്കളാണെന്ന് ചിന്തിക്കുന്നവരാണ് ഇവരിൽ ഏറെപ്പേരും.
ഉടുതുണിയോടൊപ്പം മറ്റൊന്നും കൊണ്ടുവരാനില്ലാത്തതുകൊണ്ട് ഒപ്പം കൊണ്ടുവരാൻ ഇവരുടെ കൈയ്യിൽ തങ്ങൾക്ക് ഒരു ഗുണവും ചെയ്യാത്ത കുറെ കാലഹരണപ്പെട്ട സംസ്ക്കാരവും രീതികളുമേ ഉണ്ടായിരുന്നൊള്ളു. ഈ നാടുകളിൽ എത്തിയപ്പോൾ കഴിക്കാനും കുടിക്കാനും ആവശ്യംപോലെ കിട്ടിയപ്പോൾ എല്ലിന് ബലവും നടുവിന് കരുത്തുമായപ്പോൾ അത് ആ നാട്ടിലെ ജനത്തിന്റെ നെഞ്ചത്തുകൂടി ചവിട്ടിപോയപ്പോഴാണ് ആ നാട്ടിലെ ആൾകാർ പ്രതികരിച്ചത്. അളമുട്ടിയാൽ ആരായാലും കടിക്കും. അത്രയേ ആ നാട്ടിലുള്ളവരും ചെയ്തോള്ളൂ.
അഭയാർത്ഥിയായി വന്നവരെ അകറ്റി നിർത്താതെ ഒപ്പം നിർത്തി തങ്ങളിൽ ഒരാളായി കണ്ട് അവരെ കൂടെ കൂട്ടി യത് ആ രാജ്യത്തെ ജനങളുടെ മഹാമനസ്ക്കതയാണ്. അപ്പോൾ ആ ജനങ്ങളെയും ആ രാജ്യത്തെ സംസ്ക്കാരത്തെയും മാനിക്കുകയും അംഗീകരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്നതാണ് മര്യാദ. എന്നാൽ ഇതിന് നേരെ വിപരീതമായ പ്രവർത്തികളാണ് ഇപ്പോൾ ഇവിടെങ്ങളിൽ ഓക്ക് കാണുന്നത്. മാന്യതയും മര്യാദയും കാണിക്കില്ലെന്നു മാത്രമല്ല ആ നാട്ടിലെ ജനങളുടെ സ്വൈര്യ ജീവിതത്തെപോലും തടസപ്പെടുത്തുന്ന പ്രവർത്തിയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മാതൃരാജ്യത്തിലെ ദേശീയ ആഘോഷങ്ങളും മറ്റും പൊതു സ്ഥലങ്ങളിലും പൊതു നിരത്തുകളിലും നടത്തുക മാത്രമല്ല അവരെ പരമാവധി ബുദ്ധി മുട്ടിക്കുകയും ചെയ്തുകൊണ്ടാണ്. അത് ആ നാട്ടിലെ ജനകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുയെന്നത് മാത്രമല്ല അവർക്ക് ഭീഷണിപോലും ആയി മാറാറുണ്ട്. ഉദാഹരണമായി കാനഡയിലും യൂ കെ യിലുമൊക്ക് ഓണാഘോഷം ഹോളിയും മാറ്റ് ആഘോഷങ്ങളും ഇന്ത്യക്കാർ നടത്തിയത് വിവാദങ്ങൾക്കും വിമര്ശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും മറ്റും തങ്ങളുടെ ആരാധന അനുവാദമില്ലാതെ ചില രാജ്യത്തുനിന്നും വന്നവർ നടത്തിയതും ഏറെ വിമർശങ്ങൾക്ക് കാരണമായിട്ടുണ്ട്. അങ്ങനെ നിരവധി സംഭവങ്ങൾ ഇവിടെയൊക്ക നടന്നിട്ടുണ്ട്. അവർ അതിനെതിരെ പ്രതികരിച്ചതിന് അവരെ കുറ്റം പറയാൻ കഴിയില്ല. ഒട്ടകത്തിന് തല ചായ്ക്കാൻ ഇടം കൊടുത്ത അവസ്ഥയാണിപ്പോൾ ഈ രാജ്യങ്ങൾക്ക്. ഏത് പ്രവർത്തികളും അതിരുവിട്ടാൽ അത് ദോഷം ചെയ്യുമെന്ന് മാത്രമല്ല അത് കൈവിട്ടുപോകും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
തോളത്ത് കയറിയിരുന്ന് ചെവി കടിക്കുന്ന പ്രവർത്തിയാണ് ഇന്ന് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യത്തിൻറെ നിയമവും സ്വാതന്ത്ര്യവും സ്വസ്ഥതയും കാറ്റിൽ പറത്തികൊണ്ട് തങ്ങളുടെ രാജ്യത്തെ ആഘോഷങ്ങളും ആചാരങ്ങളും മറ്റും ആശ്രയവും അഭയവും നൽകിയ രാജ്യത്ത് ചെയ്തപ്പോൾ ആ നാട്ടിലെ ആൾക്കാർ ശക്തമായി എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ അവരെ കുറ്റം പറയാൻ കഴിയില്ല. ആഘോഷങ്ങളും ആചാരങ്ങളും അവരവർക്ക് യഥേഷ്ടം ചെയ്യാനാണെങ്കിൽ തങ്ങളുടെ മാതൃ രാജ്യത്ത് തന്നെ നിൽക്കുന്നതായിരുന്നു നന്ന്. ഒരു രാജ്യത്ത് കുടിയേറുമ്പോൾ ആ രാജ്യത്ത് സംവിധാനങ്ങളും നിയമങ്ങളും എന്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണം. അതാണ് മാന്യത. പോറ്റാൻ പറ്റാത്ത മാതൃ രാജ്യത്തെ ആചാരങ്ങളക്കാളും ആഘോഷങ്ങളെക്കാളും വലുതാണ് മഹത്താണ് പോറ്റുന്ന രാജ്യത്തെ നിയമങ്ങൾ. ആ നിയമങ്ങളെ കാറ്റിൽ പറത്തികൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സംസ്ക്കര ശൂന്യതയാണ്. അതിലുപരി മലർന്നു കിടന്ന് തുപ്പുന്നതുപോലെയാണ്. ഇത് ആ നാട്ടുകാർക്ക് മുൻപിൽ പരിഹസിക്കാനെ ഇടവരുത്തു. ഇത് മനസ്സിലാക്കാതെ ഈ പ്രവർത്തികൾ തുടർന്നാൽ അത് മാറ്റ് തലങ്ങളിലേക്ക് പോകുമെന്നതാണ് യാഥാർഥ്യം. തദ്ദേശീയരുടെ തൊഴിലവരം കുടിയേറ്റക്കാർ വന്നതോടെ കുറയുന്നുയെന്ന വാദവും കൂടിവരുന്നു. ഇത് ശക്തമായാൽ ഭരണ തലത്തിൽ ഇതിനെതിരെ നിയമങ്ങൾ മാറ്റിയെഴുതാൻ നിബന്ധിതമാകും. ഇംഗ്ലണ്ടും അമേരിക്കയും അത് തുടങ്ങിക്കഴിഞ്ഞു. ചുരുക്കത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ശ്രമിക്കുമ്പോൾ അത് നമ്മെത്തന്നെ ഇല്ലാതാക്കും.