Image

തീർത്ഥയാത്രയുടെ വിവരണം (കണ്ടതും കേട്ടതും 9: ജോണ്‍ ജെ. പുതുച്ചിറ)

Published on 30 September, 2025
തീർത്ഥയാത്രയുടെ വിവരണം (കണ്ടതും കേട്ടതും 9: ജോണ്‍ ജെ. പുതുച്ചിറ)

രാത്രി പത്തുമണിക്കു തന്നെ സാറാമ്മ തന്റെ വിശാലമായ ക്കാണ് അവളുടെ കണവൻ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് കിടക്കയിൽ വന്നുവീണത്.

അന്നൊരു ഞായറാഴ്ച്‌ച, അതിരാവിലെ കൃത്യം അഞ്ചുമണിക്കു തന്നെ സാറാമ്മ ഉറക്കമുണർന്നു. അപ്പോൾ മുതൽ ശാലോം ടിവിയി ലെ പാട്ടുകളും പ്രസംഗങ്ങളും ഉച്ചത്തിൽ വച്ച് അയാളെ ഉണർത്താ നുള്ള ശ്രമം തുടങ്ങി. നിദ്രയ്ക്കു ഭംഗം വരുത്തി. എന്നിട്ടും അയാൾ ക്ഷീണംകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നതേയുള്ളൂ. ഒടുവിൽ 5.30 ആയപ്പോഴേയ്ക്കും അവൾ അയാളെ കുത്തിക്കുത്തിയെഴുന്നേൽപ്പിച്ചു. ആറുമണി ആകാറായപ്പോൾ ഭാര്യയും ഭർത്താവും കുർബ്ബാനയ്ക്കു പോകാൻ റെഡി. 6.10 നാണ് കുർബാന. അവിടുന്ന് പത്തുമിനിറ്റ് നടന്നാൽ കൃത്യസമയത്ത് പള്ളിയിലെത്താം.

വീടു പൂട്ടിയിട്ട് രണ്ടാളും ഇടവഴിയിലൂടെ പള്ളിയിലേക്കു നടന്നു തുടങ്ങി.
സാറാമ്മ 'ജിൽജിൽ' എന്ന മട്ടിൽ മുന്നെ നടക്കുന്നു. കുട്ടപ്പൻ ഉറക്കം തൂങ്ങിത്തൂങ്ങി പിറകെയും.
കുറച്ചുദൂരം ചെന്നിട്ട് സാറാമ്മ പിന്തിരിഞ്ഞു നോക്കുമ്പോൾ കുട്ടപ്പൻ 10 മീറ്റർ പുറകിലാണ്. "ഒന്നു വേഗം നടന്നു വരുന്നുണ്ടോ മനുഷേനെ, പള്ളിൽ കുർബാന തുടങ്ങാറായി. ഞായറാഴ്ച ദിവസ മെങ്കിലും ഒരു മുഴുവൻ കുർബാന കാണ്." അവൾ പിന്തിരിഞ്ഞുനിന്ന് കയർത്തു. രാത്രിയിലെ ജോലിയുടെയും ഉറക്കക്ഷീണത്തിന്റെയും ആലസ്യത്തിൽ മെല്ലെ മെല്ലെ നടക്കുകയായിരുന്ന അയാൾ ഭാര്യയുടെ ശകാരം കേട്ടപ്പോൾ ശുണ്‌ഠിയോടെ അല്‌പം കൂടി സ്‌പീഡു കുറച്ചു.
സാറാമ്മ മുന്നോട്ടു കുതിക്കുന്നു.
കുട്ടപ്പൻ മന്ദഗമനം തുടരുന്നു.
അല്പം കഴിഞ്ഞ് അവൾ വീണ്ടും തിരിഞ്ഞു നോക്കുന്നു. ഭർത്താവ് വളരെ പിന്നിലാണെന്നു കണ്ട് വീണ്ടും കയർക്കുന്നു. “കുപ്പി മേടിക്കാൻ പോകുമ്പോൾ നടക്കുന്ന പോലെ ഒന്നു ചുണയായിട്ടു നിങ്ങൾക്കു നടന്നുകൂടെ മനുഷേനെ-" അവൾ വീണ്ടും കലി തുള്ളുന്നു.
"കുപ്പി മേടിക്കാൻ പോയതു നിൻ്റെ തന്ത". കുട്ടപ്പനും ഒട്ടും വിട്ടു കൊടുത്തില്ല
അതു കേട്ടപ്പോൾ സാറാമ്മയ്ക്കു കലി വർദ്ധിച്ചു. "ഇന്നലെ ഞാൻ ഒരു നല്ല കുമ്പസാരം കഴിച്ചതാ. അല്ലെങ്കിൽ ഞാൻ നല്ല രണ്ടു വർ ത്തമാനം പറഞ്ഞേനെ",
അപ്പോൾ കുട്ടപ്പനും ശുണ്‌ഠി കയറി, എന്നാൽ അല്‌പംകൂടി താമ സിച്ചിട്ടുതന്നെ കാര്യം. അയാൾ ഒരു ഇലക്ട്രിക് പോസ്റ്റിനു സമീപം മൂത്രമൊഴിക്കാൻ നിന്നു.
“നോക്കണേ! ചില കില്ലപ്പട്ടികൾ മൈൽക്കുറ്റി കാണുമ്പോൾ കാ ലുപൊക്കുന്നതു മാതിരി". അവൾ മൂക്കത്തു വിരൽ വച്ചു.
“കില്ലപ്പട്ടി നിന്റെ അപ്പൻ്റപ്പനാടി" കുട്ടപ്പൻ ഭാര്യയ്ക്കിട്ട് ഒരു തേമ്പു കൊടുക്കുന്നതിനുവേണ്ടി തന്റെ കർമ്മം പൂർത്തീകരിക്കാതെ തന്നെ അവളുടെ പിന്നാലെ ഓടി. അടിയിൽ നിന്ന് രക്ഷപെടുന്നതിനും വേണ്ടി സാറാമ്മയും. അല്പദൂരമെ രണ്ടാൾക്കും ഓടാനായുള്ളു. അപ്പോഴേയ് ക്കും കിതച്ചു. അതോടെ പത്തോ ഇരുപതോ മീറ്റർ വ്യത്യാസത്തിൽ മുന്നിലും പിന്നിലുമായി രണ്ടാളും നടപ്പു തുടർന്നു.
എന്തായാലും പിന്നെ സംഘർഷമൊന്നും ഉണ്ടായില്ല. അഞ്ചു മി നിറ്റിനുള്ളിൽ സാറാമ്മ പള്ളിയിലെത്തി. അവളുമായി വെറും നൂറു മീറ്റർ വ്യത്യാസത്തിൽ കുട്ടപ്പനും.
അവൾ അത്രയേറെ സ്‌പീഡിൽ നടന്നിട്ടും മുൻതൂക്കം കിട്ടിയത് വെറും 100 മീറ്റർ മാത്രം! അയാൾ അത്ര സാവധാനം നടന്നിട്ടും പിന്നോക്കം പോയത് വെറും 100 മീറ്റർ മാത്രം!!
നഷ്ടമായത് ദൈവാലയത്തിലേക്ക് ആ ദമ്പതികൾക്ക് സന്തോഷത്തോടെയോ ഭക്തിനിർഭരമായോ നടത്താമായിരുന്ന ഒരു തീർത്ഥ യാത്ര.
അൾത്താരയിൽനിന്ന് വികാരിയച്ചൻ്റെ ശബ്ദം ഉയർന്നു കേൾക്കു
"അന്നാ പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പന പോൽ-"

Read More: https://www.emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക