
ഫിലാഡൽഫിയ: വനിതാ ശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകുകയും പുതിയ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും വഴിയൊരുക്കുകയും ചെയ്തുകൊണ്ട് ഫോമാ വുമൺസ് ഫോറത്തിന്റെ ആദ്യത്തെ വുമൺ സമ്മിറ്റ് (സഖി) സെപ്റ്റംബർ 26, 27, 28 തീയതികളിൽ പോക്കനോസിലുള്ള വുഡ്ലാൻഡ് ഇൻ ആൻഡ് റിസോർട്ടിൽ വളരെ വിജയകരമായി നടന്നു. ഉൾക്കാഴ്ച പകരുന്ന ചർച്ചകളും നെറ്റ്വർക്കിംഗിനുള്ള അവസരങ്ങളും ശ്രദ്ധേയമാക്കിയ സമ്മേളനം പങ്കെടുത്തവർക്ക് വ്യത്യസ്തമായ അനുഭവമായി.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകൾ പങ്കെടുത്ത ചടങ്ങ് പ്രശസ്ത നടി സ്വാസിക ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 26 വെള്ളിയാഴ്ച തട്ടുകട, ഐസ് ബ്രേക്കർ ഗെയിംസ് , ഫ്ലാഷ് മോബ് , ഡാൻസ് പെർഫോമൻസ് , ഡിജെ എന്നിവയോട് കൂടി തുടക്കം കുറിച്ചു

സെപ്റ്റംബർ 27 ശനിയാഴ്ച പ്രഭാത വ്യായാമങ്ങളും പ്രകൃതി നടത്തവുമായി ആരംഭിച്ച് പാനൽ ഡിസ്കഷൻ, സൂംബാ ,സെൽഫ് കെയർ വിത്ത് കോസ്മെറ്റോളജി എക്സ്പേർട്ട് വാക്ക് ചലഞ്ച് (ശേഖർ), സാരി ഡ്രെയ്പിങ് വർക്ക്ഷോപ്പ് (വിനി) , ഹവായി ഡാൻസ് ആൻഡ് വർക്ക്ഷോപ്പ് എന്നിവയും സമ്മിറ്റിനു മാറ്റുകൂട്ടി.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോൾ പി ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യവും എടുത്തു പറയേണ്ടതായിരുന്നു.
വരുംകാലങ്ങളിലും വുമൺസ് സമ്മിറ്റ് ഒന്നിനൊന്നു മെച്ചമായി നടത്തുമെന്നും അതിനു എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ ഉറപ്പു നൽകി.

മുഖ്യാതിഥി ന്യു യോർക്കിൽ നിന്നുള്ള ജഡ്ജ് രാജരാജേശ്വരി (ആക്ടിംഗ് ജസ്റ്റിസ്, ക്രിമിനൽ സുപ്രീം കോർട്ട് , റിച്ച്മണ്ട് കൗണ്ടി, ന്യൂയോർക്ക് ) പരമ്പരാഗതമായ കേരളത്തിൻറെ കലയും സംസ്കാരവും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചു. കേരളത്തിൻറെ മനോഹരമായ സംസ്കാരവും പൈതൃകവും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള കേരള സമൂഹത്തെയും അവർ പ്രശംസിച്ചു. സമ്മിറ്റ് കോഡിനേറ്റ് ചെയ്ത എല്ലാവരെയും പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

സമ്മിറ്റ് വിജയത്തിൻറെ മുഖ്യപങ്ക് വഹിച്ച ഫോമാ വുമൺസ് ഫോറം ഭാരവാഹികളായ സ്മിത നോബിൾ (ചെയർപേഴ്സൺ) ആശാ മാത്യു (സെക്രട്ടറി ) ജൂലി ബിനോയ് ( ട്രഷറർ) ഗ്രേസി ജെയിംസ് (വൈസ് ചെയർപേഴ്സൺ ) വിഷiൻ ജോ (വൈസ് ചെയർപേഴ്സൺ ) സ്വപ്ന സജി സെബാസ്റ്റ്യൻ (ജോ സെക്രട്ടറി) മഞ്ജുപിള്ള ജോ. ട്രഷറർ) എന്നിവർ പ്രത്യേക പ്രശംസ അർഹിക്കുന്നു
വനിതാ ഫോറത്തിന്റെ മുൻകാല നേതാക്കളെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു . ഇതുവരെയുള്ള നേട്ടങ്ങൾക്ക് വഴിയൊരുക്കിയ അവരുടെ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഹൃദയംഗമമായ നന്ദിയും അർപ്പിച്ചു,

ഫോമാ വുമൺസ് സമ്മിറ്റ് ന്റെ ഗ്രാൻഡ് സ്പോൺസേഴ്സിനെയും ചടങ്ങിൽ ആദരിച്ചു .
ഡിന്നർ വിത്ത് ലൈവ് മ്യൂസിക് ബോൺ ഫയർ എന്നിവയോട് കൂടി പരിപാടികൾ അവസാനിച്ചു.6c cv