
ക്യാബിനറ്റ് റാങ്കോട് വിദേശകാര്യമന്ത്രി ആക്കാം എന്ന് മോഹിപ്പിച്ചും മോഹിച്ചും ന്യൂയോർക്കിലെ ഇരുപത്തിയഞ്ചു വർഷത്തെ സുഖവാസം വെടിഞ്ഞു രണ്ടായിരത്തി ഒൻപതിൽ ഇന്ത്യയിൽ എത്തിയ ശശി തരൂർജി തിരുവനന്തപുരം മണ്ഡലത്തിൽ ഉജ്വല പ്രകടനം കാഴ്ചവെച്ചു വൻ ഭൂരിപക്ഷത്തിൽ ജയിച്ചു ഓടിയും ചാടിയും അടുത്ത ഫ്ലൈറ്റ് പിടിച്ചു ഡൽഹിയിൽ എത്തിയപ്പോൾ അടുത്ത സുഹൃത്തും തുടർ ഭരണം കിട്ടിയ യു പി എ ഗവണ്മെന്റിന്റെ പ്രധാനമന്ത്രിയും ആയിരുന്ന മൻമോഹൻജി തികച്ചും ബന്ധനാവസ്‌ഥയിൽ ആയിരുന്നു
പിന്നെ കിട്ടിയ സഹമന്ത്രി സ്‌ഥാനം ആകട്ടെ പല കാരണങ്ങളാൽ തരൂർജിയ്ക്കു അഞ്ചു വർഷത്തിനിടയിൽ പലതവണ രാജീവയ്‌ക്കേണ്ടി വന്നു
രണ്ടായിരത്തി പതിനാലിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ മോദിജി വന്നെങ്കിലും തരൂർജി നിരാശൻ ആയില്ല അഞ്ചു വർഷം കൂടി കാത്തിരിക്കാൻ അദ്ദേഹം തയ്യാർ ആയിരുന്നു
വീണ്ടും കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ തന്റെ സ്വപ്നമായ ക്യാബിനറ്റ് റാങ്കോട് കൂടിയ വിദേശകാര്യമന്ത്രി പണി കിട്ടും എന്ന ഉറച്ച വിശ്വാസത്തിൽ ആണ് തരൂർജി തിരുവനന്തപുരത്തു രണ്ടായിരത്തി പത്തൊൻപതിൽ വീണ്ടും അങ്കത്തിനു ഇറങ്ങിയത്
ഒ രാജാഗോപാൽജിക് പകരം ഇറങ്ങിയ കുമ്മനംജിയെ ഒരുലക്ഷത്തിന് അടുത്ത ഭൂരിപക്ഷത്തിൽ തകർത്തുവിട്ടു വീണ്ടും കിട്ടിയ ഫ്ലൈറ്റിൽ ഡൽഹിയിൽ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് തരൂർജി ആകെ നിരാശനായി. അതാ വീണ്ടും സാക്ഷാൽ മോദിജി സത്യപ്രതിജ്ഞ ചെയ്യുന്നു
അതോടെ ഇങ്ങനെ പോയാൽ താൻ എങ്ങും എത്തില്ല എന്ന് മനസ്സിലാക്കിയ തരൂർജി സാവകാശം കളം മാറ്റി ചവിട്ടി തുടങ്ങി
അതിന് ആദ്യം ചെയ്തത് മൂന്നു വർഷം മുൻപ് നടന്ന എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ സ്വന്തം സ്‌ഥാനാർഥി മല്ലികർജുൻഖാർഗെജിക് എതിരെ പ്രസിഡന്റ് ആയി മത്സരിച്ചു. വിജയിച്ചില്ലെങ്കിലും തരൂർജിയുടെ ഗ്ലാമർ കണ്ട് വോട്ടു ചെയ്ത കോൺഗ്രസിലെ തരുണീമണികളുടെ പിന്തുണയിൽ തരൂർജി ആയിരത്തിൽ അധികം വോട്ട് നേടി കരുത്തു തെളിയിച്ചു
ആ കരുത്തോടെ കേരളത്തിൽ എത്തിയ തരൂർജി കുറെയധികം കോൺഗ്രസ് നേതാക്കളെ വിളിച്ചുനോക്കിയെങ്കിലും ആകെ ഫോൺ എടുത്തത് കോഴിക്കോട് എം പി ആയ എം കെ രാഘവൻജി മാത്രം ആണ്
അങ്ങനെ രാഘവൻജിയെയും കൂട്ടി ഇതുവരെ പോകാത്ത പാണക്കാട് തറവാട്ടിലും പെരുന്നായിലെ എൻ എസ് എസ് ആസ്‌ഥാനത്തും കേരളത്തിലെ മുഴുവൻ ബിഷപ് ഹൗസുകളിലും പോയി റോഡ് ഷോ തരൂർജി നടത്തിയത് അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാം എന്ന വ്യാമോഹവും ആയിട്ടായിരുന്നു
പക്ഷെ തിരുവനന്തപുരം ലുലുമാലിന്റെ ഉദ്ഘടന ചടങ്ങിൽ വച്ചു മറ്റൊരു മുഖ്യമന്ത്രി മോഹിയും പ്രതിപക്ഷ നേതാവും ആയ വി ഡി സതീശൻ കൊഞ്ചനം കാട്ടുകയും മുഖം കുത്തി വീർപ്പിച്ചു കാണിക്കുകയും ചെയ്തതോടെ തരൂർജി തത്കാലം ആ ധൗത്യത്തിൽ നിന്നും പിന്മാറി
പിന്നീട് പൂഴികടകൻ പ്രയോഗിച്ച തരൂർജി ഉപരാഷ്‌ട്രപതി സ്‌ഥാനത്തേയ്ക്കു ഒഴിവു വരുമെന്ന് നേരത്തെ അറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല മോദിജി എടുത്ത പലസ്തീൻ ഇസ്രായേൽ യുദ്ധത്തിലെ നിലപാടും ഉക്രെയിൻ റഷ്യ യുദ്ധ നിലപാടും ബി ജെ പി നേതാക്കളെ കഴിഞ്ഞും കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് കുടാഞ്ഞിട്ട് ഓപ്പറേഷൻ സിന്ദൂർ നെ ന്യായീകരിക്കാൻ മോദിജിയുടെ പ്രതിനിധിയായി കോൺഗ്രസ് എതിർത്തിട്ടും ലോകം മുഴുവൻ യാത്ര ചെയ്തു പ്രസംഗിച്ചു
ഏതായാലും ഇനിവരുവാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുവാൻ ആണോയെന്നറിയില്ല ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ തരൂർജി ഇപ്പോൾ കുറെ നാളായി രാഹുൽ ഗാന്ധി എന്ത് പറഞ്ഞാലും അതിന് ശക്തമായ പിന്തുണയുമായി രംഗത്തു വരുകയാണ്
കഴിഞ്ഞ ദിവസം രാജ്ഭവനിൽ വച്ചു നടന്ന ചടങ്ങു ഉൾപ്പെടെ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പിച്ചു കുറച്ചധികം വേദികൾ തരൂർജി പതിവില്ലാതെ പങ്കിടുമ്പോൾ ഒരു സംശയം. ഇനിയിപ്പോൾ പ്രായവും ആയി രോഗിയും ആയി ഇടയ്ക്കിടെ അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്ന പിണറായിജി എന്തെങ്കിലും ഉറപ്പു തരൂർജിയ്ക്കു കൊടുത്തിട്ടുണ്ടോ ആവോ