അത്രമേൽ കരുതുന്നൊരാദി ചിന്ത എന്റെ
ചിത്തത്തിലുണരുന്ന ജീവ സത്ത.
മുത്തായി മാറ്റുന്ന ചിപ്പിയായ് ഭൂമിയാം
സത്യ പ്രപഞ്ച മഹാ സാഗരം. !
ഒറ്റയ്ക്ക് നിന്ന കണികാ ദ്വയങ്ങളിൽ-
അദ്വൈത സത്തയാ മേക . ചിന്ത
വർത്തമാനത്തെ ചലിപ്പിച്ച യത്ഭുത
സത്യ സമർപ്പണം ജീവ ലോകം !
പൊട്ടിത്തെറിച്ചുരുവായിയെങ്കിൽ അതിൽ
കൃത്യമായുൾച്ചേർന്ന പൂർവാശ്രമം
എത്രയോ കോടി കഷണങ്ങളിൽ ജീവ
ത്വത്തായി വാഴും ചൈതന്യ ധാര !
പൊട്ടിവിരിഞ്ഞ പ്രകാശം തമസിന്റെ
ഭിത്തിയിൽ ചിത്രങ്ങൾ കോറിടുമ്പോൾ
എത്ര നിസാര കണികയിലും ഒരു
പുത്തൻ പ്രസാദ വിലോല ഭാവം !
സപ്രേമം വാരിപ്പുണർന്നു നിഗൂഢമാം
മുത്തും പവിഴവും വാരി വാരി
അക്കരെയേതോയുഗത്തിന്റെ ചില്ലയിൽ
മറ്റൊരു പൂവായ് വിരിഞ്ഞുവെങ്കിൽ ! -