Image

ഫോമാ സെൻട്രൽ റീജിയൻ ഗാന്ധി ജയന്തി ആഘോഷിച്ചു

ബിജു മുണ്ടക്കൽ പി ആർ ഓ Published on 04 October, 2025
ഫോമാ സെൻട്രൽ റീജിയൻ ഗാന്ധി ജയന്തി ആഘോഷിച്ചു

ചിക്കാഗോ :ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു .ഒക്ടോബർ 2ന് വൈകിട്ട് 4ന് ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടിയ കൂടിയ സമ്മേളനം മുൻ ഡി ജി പി ടോമിൻ ജെ തച്ചങ്കരി ഉദ്‌ഘാടനം ചെയ്തു . 

അഹിംസ,സത്യനിഷ്ഠ ,സ്വയം പര്യാപ്തത എന്നിവയായിരുന്നു ഗാന്ധിയൻ ആശയങ്ങളുടെ ആധാരം എന്നും ഇന്നത്തെ ലോകത്തിൽ വർധിച്ചു വരുന്ന ഹിംസ ,തീവ്രവാദം ,യുദ്ധ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിൽ ഗാന്ധിയൻ ആശയങ്ങൾ വളരെ പ്രസക്തമാണെന്നും അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി .ഫോമയുമായി തനിക്ക് ഉള്ള ദീർഘകാലത്തെ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിക്കുകയും ഫോമയുടെ എല്ലാ പ്രവർത്തങ്ങൾക്കും തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു .


ഗാന്ധിയൻ ആശയങ്ങൾ ചരിത്രത്തിന്റെ ഭാഗമല്ല ,ഇന്നും സമൂഹത്തിന്റെ പല തലങ്ങളിലും പ്രായോഗികവും മാർഗദർശകവുമാണെന്ന് ശ്രീ ജോൺസൻ കണ്ണൂക്കാടൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.ഫോമയുടെ പ്രവർത്തനങ്ങൾക്ക് ചിക്കാഗോയിലെ മലയാളി സമൂഹം നൽകുന്ന എല്ലാ സഹകരണത്തിനും ജോൺസൻ കണ്ണൂക്കാടൻ നന്ദി അറിയിച്ചു .

ഫോമാ സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ,നാഷണൽ കമ്മിറ്റി അംഗങ്ങൾ ആയ ജോർജ് മാത്യു കുരിശിങ്കൽ ,സെൻട്രൽ റീജിയൻ കോ ഓർഡിനേറ്റർ സാബു കട്ടപ്പുറം ,ബിസിനസ് സമ്മിറ്റ് കൺവീനർ ജോൺ പാട്ടപതി ,കേരളാ കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര ,ബിസിനസ് സമ്മിറ്റ് കോ കൺവീനർ സണ്ണി വള്ളിക്കളം എന്നിവർ ആശംസകൾ അറിയിച്ചു.സെൻട്രൽ റീജിയൻ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു ഈ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക