
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വരാജ്ഉം സരിതയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു ..അമേരിക്കയിൽ അലയുടെ മീറ്റിംഗിൽ പ്രഭാക്ഷണം നടത്താനായി എത്തിയതായിരുന്നു ...സ്നേഹവും ചേർത്തുനിർത്തുമെന്ന വിശ്വാസവുമാണ് നമ്മളെ ഒക്കെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാലും ഒരു കൂരക്കു കീഴിലാകുന്നത് ..എല്ലാവര്ക്കും അറിയാം കേരളത്തിലെ പൊതു പ്രവർത്തകരിൽ ഇത്രയും അറിവും പുസ്തക വായനയും ഉള്ള മറ്റൊരാൾ സ്വരാജിനെ പോലെ ഇല്ലായെന്ന് ..പരസ്പര സംസാരത്തിൽ ഏർപ്പെടുമ്പോൾ ലൈബ്രറയിലിയിരുന്ന് പുസ്തകം വായിക്കുന്ന പോലെ അനുഭവം നമ്മുക്കുണ്ടാകും ..ഞനുൾപ്പെടെ ഉൾപ്പെടെയുള്ളവർ വായനയിൽ എത്ര പിന്നിലെന്ന് ഓർത്തു പോകും ..
ഓർമ്മകൾ ഓർമകളെ കീഴടക്കിയാണ് മുമ്പിലെത്തുന്നത് നിയമസഭാ സാമാജികനായിരുന്നപ്പോൾ ഭൂത കാലത്തിലെ എല്ലാം സബ്മിഷിനുകളും വായിച്ചു തീർത്തു ..നിയമസഭയിൽ പച്ച നുണ പറഞ്ഞവരെ എത്രയോ തവണതെച്ചോട്ടിച്ചിരിന്നു സ്വരാജ് ...മൂല്യബോധമുള്ള മനുഷ്യനെയാണ് സ്വരാജിലൂടെ നമ്മുക്ക് അനുഭവമുണ്ടാകുന്നത് ജീവിതത്തിൽ സത്യസന്ധതയും ഭാവിയെ കുറിച്ച് നാടിനെ കുറിച്ച് പാവപെട്ട മനുഷ്യന്മാരെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരിൽ ഒരാളാണ് ഞങ്ങളോടപ്പം ഉണ്ടായിരുന്നത് ...ജെസിയുടെനാടൻ ഭക്ഷണത്തിന്റെ രുചി യെ കുറിച്ച് പലതവണ പറഞ്ഞത് അവൾക്കു ആ ല്മവിശ്വാസത്തിന്റെ കരുത്തിൽ അവൾ സ്നേഹത്തിൽ പൊതിഞ്ഞു ആദരവോടെ സത്യാനന്തര പരിപാടിയുടെ അവതാരകനായ സ്വരാജിനെയും സഹധർമിണി സരിതയെയും ഒന്നിനും ഒരു കുറവുണ്ടാകാതെ സ്വീകരിച്ചു ..

തിരികെ പോകുന്നതിനു മുൻപ് ഒറ്റ നിർദേശമേ ജെസ്സിയോട് അവർ ആവശ്യപ്പെട്ടുള്ളു അവരുടെ കൂടെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്നു ഇക്കുറി അതിനു അവൾ വഴങ്ങി .. സരിത നമ്മൾ കാണുന്നപോലെ നല്ല ചിന്തയും തീരുമാനവുമുള്ള സ്ത്രീയാണ് ..ഇൻഫർമേഷൻ ടെക്നോളജി മൈക്രോ മാനേജ്മെന്റിൽ ഡോക്ടറേറ്റ് ഉള്ള ആളാണ് .. അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടാൻ ഭാവിയിൽ സാദ്യതയുള്ള കംപ്യൂട്ടർവിദഗ്തരെ എങ്ങനെ ഇന്ത്യ ഉപയോഗിക്കണം കേരളം അവർക്കു താങ്ങാകണെമെന്നു സരിതയുടെ അഭിപ്രായം വിലപ്പെട്ടതാണ് മകൻ ക്രിസ്റ്റി പറയുന്നത് സരിത നല്ല ഇംഗ്ലീഷും ടെക്നിക്കൽ നോൾഡ്‌ജും ഉള്ള പ്രതിഭയെന്നാണ് ..രണ്ടാളുടെയും down to earth രീതി നമ്മൾ പകർത്തേണ്ടതാണ് ....സ്വരാജിന്റെ പൂക്കളുടെ പുസ്തകം 124 പേജുള്ള പുസ്തകം 18 എഡിഷൻ കഴിഞ്ഞു .രണ്ടാം ഭാഗത്തേക്കുള്ള 1000 കണക്കിന് പൂക്കളുടെ വിവരങ്ങളും ഫോട്ടോയും ഇതിനോടകം ആയി കഴിഞ്ഞു.. ഇക്കുറി അമേരിക്കൻ വിസിറ്റിലും കിട്ടി കുറെ പുതിയ പൂക്കൾ..

പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ എഴുതി പിടിപ്പിച്ച കേരളത്തിലെ ഒരു ഇടതുപക്ഷ പൊതു പ്രവർത്തകൻ ആകുന്നത് പുരോഗന പ്രസ്ഥാന ങ്ങൾക്കു അഭിമാനമുള്ള കാര്യമാണ് .സ്വരാജിന്റെ ഓരോ പുഷ്പാന്വേഷണത്തിനുമൊടുവില്‍ എത്തിപ്പെടുന്നത് യഥാർത്ഥ വിവരണത്തിനപ്പുറം വ്യത്യസ്താനുഭവങ്ങളുടെയും പുത്തന്‍ വിജ്ഞാനത്തിന്റെയും അനന്തമായ ഒരു ലോകത്തിലേക്കാണ്...ന്യൂയോർക് സിറ്റി കാണുന്നതിനിടയിൽ അങ്ങനെ ഞങ്ങൾ റോക്ക്ഫെല്ലർ സെന്ററിൽ എത്തി അവിടെയുള്ള പ്രൊമെത്യൂസ് സിന്റെ ശിൽപം നോക്കി സ്വരാജിന്റെ വിവരണം കണ്ടിട്ട് ജെസ്സി എന്റമ്മോ എന്ന് പറഞ്ഞുപോയി അത്ര വിശാലമായ അറിവ് നൽകുന്ന വിശദീകരണം കൂടുതൽ പറയുന്നില്ല ..അറിവും ഓർമ്മയും എത്ര ഉണ്ടെങ്കിലും വിനയത്തിനു ഒരു മനുഷ്യാകാരമുണ്ടെങ്കിൽ അത് സ്വരാജാണ്.

മുൻപ് എം എൻ വിജയൻ വിജയൻ സർ എഴുതിയത് ഓർമിക്കുന്നു "തീ പിടിപ്പിക്കാൻ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീർന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടേയിരിക്കും.ചിന്തയുടെ അഗ്നിപാതയിൽ ആത്മനാശത്തിന്റെ അംശമുണ്ട്.പക്ഷെ അതിന്റെ അർഥം നിങ്ങൾ മറ്റുള്ളവരിൽ പടരുകയാണെന്നോ,സ്വയം ഇല്ലാതായിത്തീർന്നിട്ട് മറ്റുള്ളവരിൽ ജീവിക്കുന്നുവെന്നോ ആണ്"അറിവിന്റെ അഗ്നി ഞങ്ങളിലും പകർന്നു നൽകിയിട്ടു അവർ ജെ എഫ് കെ എയർപോർട്ടിൽ നാട്ടിലേക്കു തിരികെ പോയപ്പോൾ സാറയെയും ക്രിസ്റ്റിക്കുട്ടനെയും കോളേജ് ഡോംമിൽ (ഹോസ്റ്റൽ) കൊണ്ട് വിട്ടിട്ടു പോരുമ്പോൾ ഉള്ള അതെ നിശബ്ദ തേങ്ങൽ.......