Image

'ദൈവാനുഗ്രഹം ലഭിച്ച മുഖം ഏത് വേഷവും പകർന്നാടും'; മോഹൻലാലിനെ പ്രശംസിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ

രഞ്ജിനി രാമചന്ദ്രൻ Published on 14 October, 2025
'ദൈവാനുഗ്രഹം  ലഭിച്ച മുഖം  ഏത് വേഷവും പകർന്നാടും'; മോഹൻലാലിനെ പ്രശംസിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ

മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാലിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി (KBC) ഷോയ്ക്കിടെ മോഹൻലാൽ തനിക്ക് പിറന്നാളാശംസകൾ നേർന്ന് അയച്ച വീഡിയോ സന്ദേശത്തിന് നന്ദി പറയവേയാണ് ബച്ചൻ്റെ പ്രതികരണം. "അദ്ദേഹം മികച്ച നടനാണ്. ഏത് വേഷം നൽകിയാലും മോഹൻലാൽ പൂർണ്ണമായും അതിലേക്ക് രൂപാന്തരപ്പെടും. മോഹൻലാലിൻ്റേത് ദൈവാനുഗ്രഹം ലഭിച്ച മുഖമാണ്. എല്ലാ വികാരങ്ങളും അദ്ദേഹത്തിൻ്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നു," എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

മോഹൻലാൽ തൻ്റെ വീഡിയോ സന്ദേശത്തിൽ അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്നു. "പ്രിയ അമിത് ജി, നിങ്ങൾ പ്രചോദനത്തിൻ്റെ വറ്റാത്ത ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, കരുത്ത് എന്നിവയിൽനിന്ന് ലോകം ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ജീവിതയാത്രയിൽനിന്ന് എത്രമാത്രം ഉൾക്കൊള്ളാനുണ്ടെന്ന് ഓരോ സംഭാഷണവും എന്നെ ഓർമ്മിപ്പിക്കുന്നു," മോഹൻലാൽ ആശംസിച്ചു

 

English summary :

“Blessed with a divine face, he can embody any role effortlessly”: Big B Amitabh Bachchan praises Mohanlal.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക