മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിക്കുന്നതിനായി നടൻ മമ്മൂട്ടി ലണ്ടനിലേക്ക് പുറപ്പെട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരം എത്തുന്ന ദൃശ്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി എത്തിയത്.
ഈ മാസം ആദ്യം ഹൈദരാബാദിൽ നടന്ന ഷെഡ്യൂളിനു ശേഷം പാട്രിയറ്റിന്റെ പ്രധാന ഷെഡ്യൂൾ ലണ്ടനിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഡിസംബർ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.