തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന 'ഡ്യൂഡ്' റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'ഡ്യൂഡ്'. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം ലിറക്കിൽ വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്.
എൻ കണ്ണുക്കുള്ളേ കത്താത... എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കർ ഈണമിട്ട് സായിയും ജോണിറ്റ ഗാന്ധിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആദേശ് കൃഷ്ണയാണ് ഗാനരചയിതാവ്. സിനിമയിലേതായി ആദ്യം ഇറങ്ങിയ 'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ