ചോരയിൽ
മുങ്ങി മരിച്ചൊരു
പ്രണയ കാവ്യമുണ്ട്
എനിക്കു.
നീയെന്റേത് മാത്രം
എഴുതിയ
പേന
മുനയൊടിഞ്ഞു പോയി
ഹൃദയം കീറിയ
കഠാര
പരോളിലിറങ്ങി
എനിക്കൊരു
പാറാവു വേണം.
എന്റെ പ്രണയ കാവ്യം
മറ്റൊരാളുടെ
നെഞ്ചൊട്ടി
ഹൃദയത്തിലേക്ക്
പ്രണയത്തിന്റെ
ജീവരക്തം
നിറയ്ക്കുന്നു
സമർപ്പണം: പ്രണയത്തെപ്പറ്റി എഴുതാൻ പറഞ്ഞോർക്ക്