Image

വിലായത്ത് ബുദ്ധയുടെ അപ്‍ഡേറ്റ് എത്തി

Published on 16 October, 2025
വിലായത്ത് ബുദ്ധയുടെ  അപ്‍ഡേറ്റ് എത്തി

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രത്തിൻ്റെ ടീസർ അടുത്തിടെ റിലീസ് ചെയ്‍തിരുന്നു. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചന ടീസർ നൽകുന്നുണ്ട്. ഇപ്പോഴിതാ വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം ഒക്ടോബർ 16ന് വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടുമെന്നാണ് പുതിയ അപ്‍ഡേറ്റാണ് എത്തിയിരിക്കുന്നത്. ജയൻ നമ്പ്യാർ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. വിവിധ ഷെഡ്യൂളുകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ധീപ് സേനൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയിൽ പൃഥ്വിരാജിന്റെ കാലിന് പരിക്കു പറ്റുകയും ഇടക്ക് ബ്രേക്കു ചെയ്യേണ്ടിയും വന്നിരുന്നു. അനുമോഹൻ, പ്രശസ്‍ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്‍ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക