Image

ഹിന്ദു, യഹൂദ നേതാക്കൾ വിദ്വേഷം നേരിടാൻ 7 നഗരങ്ങളിൽ പര്യടനം നടത്തി (പിപിഎം)

Published on 17 October, 2025
ഹിന്ദു, യഹൂദ നേതാക്കൾ വിദ്വേഷം നേരിടാൻ 7 നഗരങ്ങളിൽ പര്യടനം നടത്തി (പിപിഎം)

വർധിച്ചു വരുന്ന വർഗീയ വിദ്വേഷം നേരിടാൻ ഹിന്ദു, യഹൂദ നേതാക്കൾ 7 യുഎസ് നഗരങ്ങളിൽ പര്യടനം നടത്തി. ഹിന്ദുആക്ഷൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഉത്സവ് ചക്രബർത്തി, ഡയറക്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻസ് അദേൽ നാസറിയൻ എന്നിവർക്കൊപ്പം ഇസ്രയേലി എജുക്കേറ്റർ യൂറി ഗോൾഡ്ഫ്ലാമും ഈ പരിപാടിയിൽ പങ്കെടുത്തു.

ഹിന്ദു, യഹൂദ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്‌ഷ്യം ഈ യാത്രയിലുണ്ട്.  

ഇസ്രയേലിൽ ഹമാസ് ആക്രമണം ഉണ്ടായ  ഒക്ടോബർ 7ന്റെ രണ്ടാം വാർഷികത്തിൽ ആരംഭിച്ച പര്യടനത്തിൽ ഇവർ വാഷിംഗ്‌ടൺ ഡിസി, ന്യൂ യോർക്ക്, ടെക്സസ്, ഒഹായോ, സാൻ ഫ്രാൻസിസ്‌കോ, ലോസ് ഏഞ്ജലസ് എന്നീ മേഖലകൾ പിന്നിട്ടു.

മത നേതാക്കൾ, പൗരാവകാശ പ്രവർത്തകർ, നയ വിദഗ്ദ്ധർ, സമൂഹ അംഗങ്ങൾ എന്നിങ്ങനെ പലരെയും ബന്ധപ്പെട്ടു ചർച്ച നടത്തി.

ഇരു സമുദായങ്ങളും നേരിടുന്ന വെല്ലുവിളികൾക്കു മറുപടി നൽകാൻ പരിഹാരങ്ങൾ ആവിഷ്കരിക്കാൻ കഴിഞ്ഞെന്നു അവർ പറഞ്ഞു.

പര്യടനം അവസാനിച്ച ദിവസമാണ് ഹമാസ് ബന്ദികളെ മോചിപ്പിച്ചത്. അന്ന് തന്നെ കലിഫോര്ണിയയിൽ ഗവർണർ ഗാവിൻ ന്യൂസം ഹിന്ദുക്കൾ ശക്തമായി എതിർത്തിരുന്ന എസ്ബി509 ബിൽ വീറ്റോ ചെയ്തു.

ഇരു സമുദായങ്ങളും ചരിത്രം മാത്രമല്ല, ആധുനിക വെല്ലുവിളികൾ പോലും പങ്കിടുന്നുവെന്നു ചക്രബർത്തി പറഞ്ഞു.

"ശാക്തീകരണം ആയിരുന്നു ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചത്," നാസറിയൻ പറഞ്ഞു.

Hindu, Jewish leaders join in 7-city U.S. tour 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക