അമേരിക്കയിൽ രാജഭരണം വേണ്ട എന്ന മുദ്രാവാക്യം ഉയർത്തി പ്രസിഡന്റ് ട്രംപിനെതിരായ ഏറ്റവും വലിയ പ്രകടനത്തിനു ന്യൂ യോർക്ക് സംസ്ഥാനം തയാറെടുത്തു. ശനിയാഴ്ചയാണ് മില്യൺ കണക്കിന് ആളുകൾ പങ്കെടുക്കുന്ന 'No Kings' പ്രകടനങ്ങൾ സംസ്ഥാനത്തു അരങ്ങേറുക.
പ്രസിഡന്റ് ഏകാധിപത്യ രീതി വഷളാക്കുന്ന അധികാര ദുർവിനിയോഗം നടത്തുമ്പോൾ അതിനെ നേരിടാനുള്ള സമാധാനപരമായ പ്രകടനങ്ങളാണ് സംഘടിപ്പിക്കുന്നതെന്നു നോ കിംഗ്‌സ് വെബ്സൈറ്റിൽ പറയുന്നു.
"മില്യൺ കണക്കിനാളുകൾ ഒക്ടോബർ 18നു ലോകത്തോട് പറയും: അമേരിക്കയിൽ രാജവാഴ്ച്ച നടക്കില്ല, അധികാരം ജനങ്ങളുടെ കൈയിലാണ്."
New York state set for largest anti-Trump march