Image

ഹ്യൂസ്റ്റണിൽ യുവജന തിരുനാൾ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്

ബിബി തെക്കനാട്ട് Published on 18 October, 2025
ഹ്യൂസ്റ്റണിൽ യുവജന  തിരുനാൾ  ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന തിരുനാൾ  ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്.
                        
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് നടത്തപ്പെട്ടു.

ഒക്ടോബർ 18  ശനിയാഴ്ച്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക്ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും  തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ്   മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികനായിരുക്കും. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ചേർന്ന് മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
                      
തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ    റാസ  കുർബാനയും, മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശവും നൽകുന്നതാണ്.

ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് ഇടവകയിലെ എല്ലാ കുട്ടികളും യുവജനങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന വർണ്ണാഭമായ  കലാസന്ധ്യയും . തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്.
                  
2025 സെപ്റ്റംബർ 7ന്  കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ  കാർലോസ് അക്യുറ്റസ് ന്റെ  ആദ്യ തിരുനാൾ  ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും  ഉണ്ടായിരിന്നു.

  ഒക്ടോബര് 11, 12, ശനി, ഞായർ, ദിവസങ്ങളിൽ  യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യൂ.കെ എന്ന ടീം   ആണ് ധ്യാനം നയിച്ചത്.  
                  
സ്നേഹത്തോടും, സന്തോഷത്തോടും, അഭിമാനത്തോടും ഏറ്റെടുത്ത ഈ തിരുനാൾ മനോഹരമാക്കുന്നതിനായി ഇടവകയിലെ  യുവജനങ്ങളെല്ലാം രാവും പകലും ഒരേ മനസോടെ അലങ്കാരങ്ങളും ഒരുക്കങ്ങളും  നടത്തി വരുന്നു.

ഒക്ടോബർ 18, 19 തിയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന്  കൈക്കാരന്മാരായ ജായിച്ചൻ  തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ,സിസ്റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി  ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂർത്തിയായതായി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു . 
 

Join WhatsApp News
അവഗണനയും പീഡനവും 2025-10-18 02:08:13
ക്നനായകരോടുള്ള സിറോ ബിഷപ്പമാരുടെ അവഗണയും പീഡനവും അവസാനിക്കാതെ, അവരെ ഇങ്ങനെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നത് ലജ്ജകരമാണ്. സിറോയുടെ അടിമത്വം അവസാനിപ്പിക്കുക. ക്നനായകരെ, Sui Juris സഭയായി സ്വതന്ത്രരാക്കുക
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-18 02:28:54
ഒരു ക്നായും, അക്നായും... കഷ്ട്ടം തന്നേ!! ക്നാ-യ്ക്ക് എന്താ കൊമ്പുണ്ടോ?? ങേ 🤔 എല്ലാവരും ആഫ്രിക്കയിൽ പൊട്ടി മുളച്ച് ,പല ദിക്കിലേക്ക് യാത്ര ചെയ്തവർ. രക്ത group കണ്ടു പിടിച്ചത് ഈ അടുത്തിടെ 1901-ൽ ആണെന്ന് മാത്രം. രക്തം എല്ലാം ഒന്നുപോലെ ശുദ്ധമായതു തന്നേ. ആർക്കും മേനി നടിക്കാൻ ഒന്നുമില്ല. എല്ലാവരും ഹോമോ Sapiens എന്ന ഒരു ചെറു species ലെ അംഗങ്ങൾ. അല്ലെന്നു ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ അവരെ നോക്കി ചിരിക്കാനേ തല്ക്കാലം കഴിയൂ. 2025-ലും ഒരു ക്നാ......എന്തൊരു തൊലിക്കട്ടി 🫣🫣🫣 Rejice John malayaly3@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക