റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നും ഇന്ത്യ-പാക്ക് യുദ്ധം നിർത്തിയത് താനാണെന്നുമുള്ള അവകാശവാദങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച ആവർത്തിച്ചു. രണ്ടു കാര്യങ്ങളും ഇന്ത്യ വ്യക്തമായി നിഷേധിച്ചെങ്കിലും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുമൊത്തുള്ള ഉച്ച ഭക്ഷണത്തിനിടയിൽ ട്രംപ് പറഞ്ഞു: "ഇന്ത്യ ഇനി റഷ്യൻ എന്ന വാങ്ങില്ല."
ഇന്ത്യ എണ്ണ വാങ്ങുമ്പോൾ കിട്ടുന്ന പണം കൊണ്ട് റഷ്യ നടത്തുന്ന യുക്രൈൻ യുദ്ധം താൻ അവസാനിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എട്ടു യുദ്ധങ്ങൾ തീർത്തു എന്ന് അവകാശപ്പെടുന്ന അദ്ദേഹം പറഞ്ഞു: "ഒൻപതാമത്തെ യുദ്ധം നിർത്താൻ പോകുന്നു."
റഷ്യൻ എണ്ണ തുടർന്നും വാങ്ങുന്നത് വിപണിയും ജനങ്ങളുടെ താല്പര്യങ്ങളും പരിഗണിച്ചാണെന്നും അത് തുടരുമെന്നും വ്യാഴാഴ്ച്ച ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പക്ഷെ വെള്ളിയാഴ്ച്ച ട്രംപ് പറഞ്ഞു: "ഇന്ത്യ മോസ്കോയിൽ നിന്നു എണ്ണ വാങ്ങുന്നത് ഏറെക്കുറെ നിർത്തി. അവർ ഇനി റഷ്യയിൽ നിന്നു വാങ്ങില്ല.
"അവർ ഏതാണ്ട് 38% എണ്ണ വാങ്ങിയിരുന്നു. ഏറെക്കുറെ നിർത്തി. ഇനി വാങ്ങില്ല."
ഇന്ത്യക്കു 25% അധിക തീരുവ അടിച്ചതു കൊണ്ടാണ് റഷ്യൻ എണ്ണ നിർത്തിയതെന്ന് ട്രംപ് വാദിക്കുന്നു. യുദ്ധം നിർത്തിയതും വ്യാപാരം കാർഡാക്കിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
യുക്രൈൻ യുദ്ധം നിർത്താൻ കഴിയുമെന്നു രണ്ടു ദിവസം മുൻപ് റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി സംസാരിച്ച ട്രംപ് പറഞ്ഞു. ആ അവകാശവാദം അടിവരയിടാനാണ് ഇന്തോ-പാക്ക് യുദ്ധം അവസാനിപ്പിച്ചെന്ന കഥ വീണ്ടും പറഞ്ഞത്.
"ഞാൻ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. റുവാണ്ടയും കോങ്കോയും. ഇന്ത്യയും പാക്കിസ്ഥാനും.
"ഞാൻ മില്യൺ കണക്കിനു ജീവൻ രക്ഷിച്ചെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ആ യുദ്ധം മഹാ വഷളായേനെ. രണ്ടു ആണവ രാഷ്ട്രങ്ങൾ."
Trump repeats claims on Russian oil, Indo-Pak war