Image

മത്തായി മദ്ധ്യസ്ഥനായി (കണ്ടതും കേട്ടതും 10: ജോണ്‍ ജെ. പുതുച്ചിറ)

Published on 18 October, 2025
മത്തായി മദ്ധ്യസ്ഥനായി (കണ്ടതും കേട്ടതും 10: ജോണ്‍ ജെ. പുതുച്ചിറ)

'മീശ മത്തായി' അതിരമ്പുഴ മാർക്കറ്റിലെ ഒരു തൊഴിലാളി പ്രവർ ത്തകനായിരുന്നു. ഇന്നത്തെ കപട രാഷ്ട്രീയക്കാരുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ല. പാവപ്പെട്ട തൊഴിലാളികളുടെ ഏത് ആവശ്യങ്ങളിലും വളരെ ആത്മാർത്ഥമായി ഇടപെടുകയും അവർക്ക് തന്നാൽ കഴിയുന്ന എന്തു സഹായവും ചെയ്‌തു കൊടുക്കുകയും ചെയ്യുന്ന ഒരു മാതൃകാ നേതാവ്.
ആ മാർക്കറ്റിലെ ഏതെങ്കിലും ഒരു തൊഴിലാളിക്ക് ഒരു രോഗം വന്നുവെന്നിരിക്കട്ടെ. അയാളെ ആശുപത്രിയിൽ എത്തിക്കാൻ മത്താ യി മുൻപന്തിയിൽ ഉണ്ടാവും.
ഏതെങ്കിലും തൊഴിലാളിക്ക് പണിയില്ലാതെ വീട്ടിൽ തീ പുകയാ തിരുന്നാൽ അവിടെ അരിയും വീട്ടുസാമാനങ്ങളുമായി മത്തായിച്ചൻ പ്രത്യക്ഷപ്പെടും.
ആർക്കെങ്കിലും ജോലി നഷ്പ്പെട്ടാൽത്തന്നെ അയാൾക്ക് മറ്റൊ രു സ്ഥാപനത്തിൽ തൊഴിൽ ഏർപ്പാടാക്കി കൊടുക്കാൻ മത്തായി ശ്രമിക്കും.
എന്തിന്, കുടുംബപ്രശ്‌നങ്ങൾ, അയൽത്തർക്കങ്ങൾ ഇവയി ലൊക്കെ മദ്ധ്യസ്ഥനായി പ്രത്യക്ഷപ്പെട്ടു പ്രശ്‌നം രമ്യമായി പരിഹരി ക്കാൻ മീശ മത്തായിച്ചൻ എപ്പോഴും മുൻപന്തിയിൽ.
ചുരുക്കിപ്പറഞ്ഞാൽ ആ പ്രദേശത്ത് മത്തായിച്ചൻ വളരെ ജന കീയൻ. ഒരു പഞ്ചായത്ത് ഇലക്‌ഷൻ വന്നാൽ - മത്തായിച്ചൻ നിന്നാൽ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും.
മാത്രമല്ല പള്ളിയും പട്ടക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇദ്ദേഹം മുൻപന്തിയിലുണ്ട്.
അങ്ങനെയിരിക്കെ സ്ഥലം ഇടവകപള്ളിയിലെ സൺഡേസ്കൂൾ പരീക്ഷ നടക്കുന്നു. പരീക്ഷയ്ക്ക് വളരെ സിമ്പിളായ ഒരു ചോദ്യം വന്നു.
'തൊഴിലാളികളുടെ മദ്ധ്യസ്ഥൻ ആരാണ്?
അതിരമ്പുഴ ഇടവകയിലെ കുട്ടികൾക്ക് ഒരു സംശയവും ഇല്ലായി രുന്നു. അവരെല്ലാവരും ഒരുപോലെ ഉത്തരമെഴുതി:
'മീശ മത്തായിച്ചൻ'.

Read More: https://www.emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക