Image

വെട്ടി നിരത്തിയ വേണു (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 21 October, 2025
വെട്ടി നിരത്തിയ വേണു (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

എ ഐ സി സി യുടെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ കെ എസ് യു പ്രവർത്തകനായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 
.                               
ആന്റണി കരുണാകര ഗ്രൂപ്പുകൾ പ്രബലമായിരുന്ന കാലത്ത് ലീഡറോടൊപ്പം ഉറച്ചു നിന്നതിന്റെ ഫലമായി കേരളത്തിലെ കോൺഗ്രസിലെ പല ഉന്നത പദവികളും അദ്ദേഹത്തെ തേടിയെത്തി 
.                              
വിദ്യാഭ്യാസ കാലത്ത് കെ എസ് യു വിന്റെ സംസ്‌ഥാന പ്രസിഡന്റ് ആയ അദ്ദേഹം താമസിയാതെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്‌ഥാന പ്രസിഡന്റ് ആയി 
.                          
കരുണാകരൻ കാർ ആക്‌സിഡന്റ് ആയി അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ രമേശ്‌ ചെന്നിത്തലയുടെ നേതൃതൊത്തിൽ രൂപീകരിച്ച തിരുത്തൽ വാദി ഗ്രൂപ്പിനോട് ചേർന്നു പ്രവർത്തിച്ച വേണു പിന്നീട് തിരുത്തൽ വാദി മൂന്നാം ഗ്രൂപ്പ്‌ ആയപ്പോൾ അതിന്റെ ഭാഗമായി 
.                                 
തൊണ്ണൂറ്റി ആറിലെ നിയമസഭ പൊതു തെരഞ്ഞെടുപ്പിൽ ആണ്‌ അദ്ദേഹം പാർലമെന്ററി രംഗത്തേയ്ക്കു കടന്നു വന്നത് 
.                      
കണ്ണൂരിൽ നിന്നും വന്നു കമ്മ്യുണിസ്റ്റ് കോട്ടയായ ആലപ്പുഴ നിയമസഭ മണ്ഡലത്തിൽ മത്സരിച്ച വേണു കന്നി അങ്കത്തിൽ തന്നെ ജയിച്ചു ആദ്യമായി കേരള നിയമസഭയുടെ പടികൾ ഓടി കയറി 
.                               
തുടർച്ചയായി മൂന്നു തവണ ആലപ്പുഴ നിയമസഭ മണ്ഡലത്തിൽ നിന്നും ജയിച്ച വേണു രണ്ടായിരത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു എതിരാളി ആയിരുന്ന സി പി എം സ്വതന്ത്രൻ ഡോക്ടർ കെ എസ് മനോജിനെ നിഷ്പ്രഭവൻ ആക്കി തൂക്കി എടുത്തു വേമ്പനാട് കായലിൽ എറിഞ്ഞു ഡൽഹിയിലേയ്ക്കു പാന്റും സുട്ടും ഇട്ടു പറന്നു 
.                              
ഡൽഹിയിൽ എത്തിയ ശേഷം തന്റെ സ്വത സിദ്ധമായ ചിരികൊണ്ടും വാക്ചതുരി കൊണ്ടും സൗന്ദര്യം കൊണ്ടും സാവകാശം കോൺഗ്രസ്‌ കേന്ദ്ര നേതൃതൊത്തിന്റെ പ്രിയങ്കരൻ ആയി മാറി തുടങ്ങിയ വേണു രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാലു വരെ മൻമോഹൻ സിംഗ് മന്ത്രി സഭയിൽ സഹമന്ത്രി ആയിരുന്നു 
.                           
രണ്ടായിരത്തി പതിനാലിൽ വീണ്ടും ആലപ്പുഴ എം പി ആയ വേണുഗോപാൽ കോൺഗ്രസിനു കേന്ദ്ര ഭരണം നഷ്ടമായെങ്കിലും ഡൽഹിയിൽ തന്നെ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് സംഘടന രംഗത്തു കൂടുതൽ സജീവമായി നെഹ്‌റു കുടുംബവുമായി വളരെ അടുത്ത ബന്ധം സ്‌ഥാപിച്ചു. അതിന്റെ ഫലമായി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി 
.                              
രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർലമെന്റിലേയ്ക്കു മത്സരിക്കാതെ മനപ്പൂർവം മാറി നിന്ന വേണുവിന് രണ്ടു ലക്ഷ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ സമയം ഡൽഹിയിൽ പ്രവർത്തിച്ചു കൊണ്ടു കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും സമൂന്നതനായ നേതാവാകുക അല്ലെങ്കിൽ രണ്ടായിരത്തി ഇരുപത്തി നാലിൽ കോൺഗ്രസ്‌ അധികാരത്തിൽ വരുകയാണെങ്കിൽ രാഹുൽ ഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രി ആവുക 
.                          
കേരളത്തിൽ സമുന്നത നേതാവാകാൻ അദ്ദേഹത്തിന് ഏറെ തടസം ഉമ്മൻ ചാണ്ടി ആയിരുന്നു. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ്‌ പരാജയപ്പെട്ടു പിണറായി വിജയൻ തുടർഭരണം നേടിയപ്പോൾ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയ്ക്കു ഒരു അവസരം കൂടി നൽകണമെന്ന് ഉമ്മൻ ചാണ്ടി ഡൽഹിയിൽ പോയി ശക്തമായി ആവശ്യപ്പെട്ടതാണ് പക്ഷേ കെ സി യുടെ അതി ശക്തമായ ഇടപെടലിൽ ആണ്‌ വി ഡി സതീശൻ ചെന്നിത്തലയെ വെട്ടി പ്രതിപക്ഷ നേതാവായതു. അതോടെ ഉമ്മൻ ചാണ്ടി യുഗം അവസാനിച്ചു 
.                          
കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിച്ചു വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ തന്റെ കേന്ദ്ര ആഭ്യന്തിര മന്ത്രി മോഹം അസ്തമിച്ചതോടെ വേണുജിയുടെ അടുത്ത ശ്രെമം അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിച്ചു വരുകയാണെങ്കിൽ മുഖ്യമന്ത്രി ആവുക എന്നതായിരുന്നു 
.                              
ഇതിന് അദ്ദേഹത്തിന്റെ മുൻപിൽ തടസം അയിനിന്നത് രമേശ്‌ ചെന്നിത്തലയും വി ഡി സതീശനും ശശി തരൂരും കെ സുധാകരനും ആയിരുന്നു 
.                         
അതിനായി ആദ്യം ചെയ്തത് കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി പുനർസംഘടിച്ചപ്പോൾ രമേശ്‌ ചെന്നിത്തലയെ തരം താഴ്ത്തി സ്‌ഥിരം ക്ഷണിതാവ് മാത്രം ആക്കി 
.                            
തന്റെ ഒപ്പം വർക്കിംഗ്‌ കമ്മിറ്റി മെമ്പർ ആയ മറ്റൊരു മുഖ്യമന്ത്രി മോഹി ശശി തരൂരിനെ തിരുവനന്തപുരം ലുലുമാൾ ഉദ്ഘടനാ വേദിയിൽ വച്ചു വേണു വി ഡി സതീശനെ കൊണ്ടു കൊഞ്ചനം കാണിപ്പിക്കുകയും പല്ലിറുക്കി കാണിപ്പിക്കുകയും മുഖം കുത്തി വീർപ്പിച്ചു കാണിപ്പിക്കുകയും ചെയ്യിച്ചതോടെ തരൂർജി മുഖ്യമന്ത്രി മോഹവും പറഞ്ഞു പിന്നെ ആ വഴിക്കു പോയിട്ടില്ല 
.                       
ഒടുവിൽ രണ്ടു പേരായിരുന്നു വേണുവിന് മുഖ്യമന്ത്രി കസേരയ്ക്കു തടസം ആയി നിന്നത് അതിൽ കെ പി സി സി പ്രസിഡന്റ് ആയിരുന്ന കെ സുധാകരനെ പ്രായമായതു കൊണ്ടു കണ്ണു കാണത്തില്ല ചെവി കേൾക്കത്തില്ല എന്നു പറഞ്ഞു മാറ്റി തന്റെ ഇഷ്ടക്കാരൻ സണ്ണി ജോസഫ് നെ പകരം കെ പി സി സി പ്രസിഡന്റ് ആക്കി 
.                          
ഏറ്റവും ഒടുവിൽ കഴിഞ്ഞ നാലര വർഷമായി പ്രതിപക്ഷ നേതാവായി ഉറക്കം ഇല്ലാതെ കേരളം മുഴുവൻ ഓടിനടന്നു അടുത്ത മുഖ്യമന്ത്രി ആകുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വി ഡി സതീശനെയും വെട്ടി തന്റെ അരുമ ശിഷ്യൻ ഒ ജെ ജെനിഷ് കുമാറിനെ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ആക്കിയതോടെ വേണു മുഖ്യമന്ത്രി കസേരയ്ക്കു ഒരു പടി കൂടി അടുത്തിരിക്കുകയാണ് 
.                             
രണ്ടായിരത്തി നാലിൽ ന്യുനപക്ഷ പരാമർശംത്തിന്റെ പേരിൽ ആന്റണി രാജി വച്ചു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ അന്ന് ആലപ്പുഴ എം എൽ എ ആയിരുന്ന രമേശ്‌ ചെന്നിത്തലയുടെ അരുമ ശിഷ്യൻ വേണുഗോപാൽ ചെന്നിത്തലയുടെ പാദം കുമ്പിട്ടു നമസ്കരിച്ചാണ് മന്ത്രി ആയി സത്യപ്രതിഞ്ഞ ചെയ്യുവാൻ പോയത് 
.                                
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിച്ചു വേണു മുഖ്യമന്ത്രി ആയാൽ അന്ന് നമസ്കരിച്ച ചെന്നിത്തലയുടെ കാലിൽ പിടിച്ചു തൂക്കി പുന്നമട കായലിൽ എറിയുമോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക