
നിയമം മനുഷ്യനിര്‍മ്മിതവും, നീതി ദൈവദത്തവുമെന്നു വിശ്വസിക്കുന്നവരാണ് ജനങ്ങള്‍. ജീവിതരീതി വിശ്വാസം സംസ്കാരം സുരക്ഷ സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കി, ആവശ്യാനുസരണം സൃഷ്ടിക്കുന്ന നിയമങ്ങളെ യും, ദൈവത്തിന്‍റെ നീതിയെയും ആധുനിക മനുഷ്യര്‍ എങ്ങനെ കാണുന്നു?
മതം വിദ്യാഭ്യാസം സാമൂഹികപശ്ചാത്തലം സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കി, ചിന്തകരും ഉന്നത വിദ്യാഭ്യാസമുള്ളവരും ദൈവനീതിയേ യും മനുഷ്യന്‍റെ നീതിന്യായ വ്യവസ്ഥകളെയും വേര്‍തിരിക്കുന്നു. ദൈവത്തി ന്‍റെ നീതി എന്നത് ആ അതുല്യശക്തിയുടെ ഇഷ്ടാനുസരണം ഉണ്ടായതും, നവീകരിക്കാനാവാത്തതും, ശാശ്വതവുമാണ്. അനുകമ്പ അവകാശം ഉയര്‍ച്ച സമത്വം സുരക്ഷ സ്വാതന്ത്ര്യം എന്നിവയെ ആധാരമാക്കി ആവശ്യാനുസരണം ഉണ്ടാക്കുന്നതും പരിഷ്ക്കരിക്കാവുന്നതുമാണ് മനുഷ്യരുടെ നിയമങ്ങള്‍.
ദൈവത്തിന്‍റെ അസ്ഥിത്വത്തെക്കുറിച്ചു നന്നേ സംശയിക്കുന്നവരും, എന്നാല്‍ ദൈവത്തെ നിഷേധിക്കാത്തവരും ഉണ്ട്. അവര്‍ക്ക് ദൈവികനീതിയെന്നത് സത്യമോ സങ്കല്പമോ എന്നു നിച്ഛയമില്ല. ദൈവനീതിയെ ധാര്‍മ്മികമായ മാര്‍ഗ്ഗദര്‍ശനമായിട്ട് കരുതുന്നുമുണ്ട്. മനുഷ്യന്‍ അവന്‍റെ സാമൂഹിക മാനദ ണ്ഡമനുസരിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നും വിശ്വസിക്കുന്നു.
ദൈവത്തിന്‍റെ നീതി സംബന്ധിച്ച് വ്യത്യസ്ഥമായ അര്‍ത്ഥവും ആശയവും നല്‍കുന്നവര്‍ ഉണ്ട്. ഇതിനെ പ്രപഞ്ചത്തിന്‍റെ സ്വഭാവികനിയമമായി കാണു ന്നവരും, മനുഷ്യജീവിതത്തിലെ ദൈവിക ഇടപെടലായി കരുതുന്നവരുമുണ്ട്. ധാര്‍മ്മികബോധം നല്‍കുന്നതിനു സുപ്രധാനപങ്ക് വഹിക്കുന്ന ദൈവികനീതി സങ്കീര്‍ണ്ണമെന്നു വിശ്വസിക്കുന്നവരെയും, നീതിന്യായവ്യവസ്ഥകളുടെ ഉത്ഭവം പുരാതനമെന്നു കരുതുന്നവരെയും ആധുനിക ജനസമൂഹത്തില്‍ കാണാം.
പ്രാരംഭത്തില്‍, വ്യക്തിപരമായ കുറ്റങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു നിയമനിര്‍മ്മാണം. കാലക്രമേണ, ആവശ്യാനുസരണം അവയെ വികസിപ്പിക്കുകയും ഔപചാരികമാക്കുകയും ചെയ്തുവത്രേ. ആധുനിക നിയമവ്യവസ്ഥകള്‍ രാജ്യസിദ്ധാന്തങ്ങളനുസരിച്ചു വ്യത്യസ്ഥമെങ്കിലും, പൊതുതത്വങ്ങളില്‍ അധിഷ്ഠിതവും, വിവിധ രാഷ്ട്രിയ പാര്‍ട്ടികളോട് ബന്ധപ്പെട്ടതുമാണ്. നീതിനിയമങ്ങളില്ലാതെ നിലനില്ക്കുവാനും ജയിക്കാനും വളരാനും സാധ്യമല്ല. സങ്കീര്‍ണാവസ്ഥ എല്ലാ രാജ്യങ്ങളിലും രാഷ്ട്രിയ പാര്‍ട്ടികളിലും ഉണ്ട്. എന്നാല്‍, ഒരു നിയമത്തിനും ദൈവികനീതി യെക്കാള്‍ സാന്ദ്രിമയില്ല. ലോകത്ത് നിറഞ്ഞുനില്‍കുന്ന ശരിയും തെറ്റും തിരിച്ചറിയുന്നവര്‍ കുറവും, സത്യാന്വേഷികള്‍ കൂടുതലാണെന്നും കരുതപ്പെടുന്നു.
ജനാധിപത്യ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരും, പ്രജാധിപത്യവാദികളും, സ്വതന്ത്ര രാഷ്ട്രിയപാര്‍ട്ടിക്കാരും ഉള്ളതിനാല്‍; പലപ്പോഴും സാമൂഹിക നന്മക്കും പരിഷ്ക്കാരങ്ങള്‍ക്കും വേണ്ടി നിയമങ്ങളെ നവീകരിക്കേണ്ടിവരും. അതിന് മതഗ്രന്ഥങ്ങള്‍ പിന്തുണനല്‍കുന്നുമുണ്ട്. ന്യായം പാലിക്കണമെന്ന നിര്‍ബന്ധനിയമം ബൈബിള്‍ പഠിപ്പിക്കലുമായി പൊരുത്തപ്പെടുന്നുണ്ട്. (ഉദാ. ലേവ്യര്‍ 25:17) പിന്നയോ, ജോലിക്കാരന്‍ കൂലിക്ക് അര്‍ഹനാണെന്നും, കൂലി കൃപയായി കണക്കാക്കരുതെന്നും പറഞ്ഞിരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ (ലുക്കോസ് 10:7, റോമര്‍ 4:4) തൊഴിലാളികളുടെ അവകാശങ്ങളെ പിന്തുണ യ്ക്കുന്നുണ്ട്. പക്ഷേ, അവ ഒരു രാഷ്ട്രിയ അജണ്ട അല്ലെന്നു വിദഗ്ദ്ധരുടെ അഭിപ്രായവുമുണ്ട്. ഹിന്ദു, യഹൂദ, ഇസ്ലാം, ബുദ്ധ, സിഖ്മത ഗ്രന്ഥങ്ങളും; അനുകമ്പ ധാര്‍മ്മികത നീതി എന്നിവയെക്കുറിച്ചു ഊന്നിപ്പറയുന്നുണ്ട്. മത ഗ്രന്ഥങ്ങളിലൂടെയും പഠിപ്പിക്കലുകളിലൂടെയും ദൈവനീതിയെക്കുറിച്ചുള്ള അറിവും നല്‍കുന്നു. പൗരന്മാരുടെ അവകാശങ്ങളും ഭരണവും സംരക്ഷിക്കു ന്നതിനു സ്ഥാപിക്കുന്ന നീതി ന്യായ വ്യവസ്ഥകളില്‍ മതഗ്രന്ഥങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു വിശ്വസിക്കുന്നവരും കുറച്ചല്ല.
ദൈവത്തിന്‍റെ നീതി ഭേദപ്പെടുന്നില്ല. അവസാനിക്കുന്നില്ല. മനുഷ്യന്‍റെ വിശ്വാ സത്തിലൂടെ, അവന്‍റെ ഹൃദയത്തില്‍ നന്മക്കായി പ്രവര്‍ത്തിക്കുന്നു. ജാതി വ്യത്യാസവും മറ്റ് വിഭാഗീയതയുമില്ല. അത് എല്ലാ ദൈവസ്നേഹികളിലും കടന്നുചെല്ലുന്നു. സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കും സ്നേഹത്തി ലേക്കും നയിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആദര്‍ശപരമായ പുരോഗതിക്കും, ഫലപ്രദമായ ജീവിതത്തിനും വേണ്ടി തെരഞ്ഞെടുക്കേണ്ടത്, ദൈവത്തിന്‍റെ നീതിയോ മനുഷ്യന്‍റെ നിയമങ്ങളോയെന്ന തീരുമാനം വ്യക്തിപരവുമാണ്. നന്മയും വിശുദ്ധിയും നല്‍കുന്ന ദൈവികഗുണമാണ് നീതി എന്ന ആശയത്തെ ഉളവാക്കിയതെന്നും, ദൈവം കരുണയുടെ നാഥനാണെന്ന വിശ്വാസം ജനങ്ങ ളുടെ ഹൃദയങ്ങളില്‍ ഒഴുകിയെത്തിയതെന്നും മറ്റൊരു കാരണത്താല്‍ അല്ലെന്നും അഭിപ്രായമുണ്ട്.
ദൈവനീതിയെ ഒരു സങ്കല്‍പമായിട്ടാണ് നാസ്തികര്‍ കാണുന്നത്. ധാര്‍മ്മികത യും, നീതിനിഷ്ഠമായ ജീവിതവും ലഭിക്കുന്നത് മനുഷ്യന്‍റെ യുക്തിയും ദര്‍ശ നശക്തിയും ഉപയോഗിച്ചുണ്ടാക്കുന്ന നിയമങ്ങളിലൂടെയാണെന്ന് അവര്‍ വിശ്വസിക്കുന്നു.
മനുഷ്യന്‍റെ അന്വേഷണത്തിലും ആവശ്യബോധത്തിലും ബുദ്ധിയിലും ഉളവാ കുന്ന വൈകാരികാനുഭൂതിയും ധാര്‍മ്മികബോധവുമാണ്, ദൈവത്തിന്‍റെ നീതിയേയും മനുഷ്യനിര്‍മ്മിതമായ നിയമങ്ങളേയും വേര്‍തിരിക്കുന്നതെന്ന് പുത്തന്‍ തലമുറ പറയുന്നു. മനുഷ്യന്‍റെ നിയമവ്യവസ്ഥകള്‍ മതസ്വാധീനം ഇല്ലാത്തതും, കൂടുതല്‍ സുതാര്യവും, ഉത്തരവാദിത്തം ഉള്ളതുമാക്കണന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. മതവിശ്വാസം തികച്ചും വ്യക്തിപരമെന്നു കരുതുന്നവരും ആ ഗണത്തിലുണ്ട്.
മതം വിദ്യാഭ്യാസം സംസ്കാരം സാമൂഹികപച്ഛാത്തലം എന്നിവയെ ആശ്രയിച്ച് നിയമങ്ങള്‍ ഉണ്ടാക്കപ്പെടുന്നുവെന്നാണ് ആധുനിക ചിന്തകരും വിദ്യാസമ്പന്നരും വെളിപ്പെടുത്തുന്നത്. ദൈവനീതി അര്‍ത്ഥവും ആഴമുള്ളതും മതപരവുമാണെന്നും, സമത്വം സാമൂഹികനീതി സ്വാതന്ത്ര്യം എന്നിവ നിയമ ങ്ങളിലൂടെ പൂവ്വധികം പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായങ്ങളുണ്ട്..
ദൈവത്തിന്‍റെ അസ്ഥിത്വത്തെക്കുറിച്ചു നിശ്ചയമില്ലാത്തവരും, എന്നാല്‍ ദൈവത്തെ നിഷേധിക്കാത്തവരും ദൈവനീതിയെ സംശയിക്കുന്നുണ്ട്. ഒരു സങ്കല്പമാണെന്നു പ്രസ്താവിക്കുന്നില്ലെങ്കിലും, യാഥാര്‍ഥ്യമെന്നു സമ്മതിക്കാ നും, ദൈവനീതി, ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണെന്നു ആംഗീ കരിക്കാനും അവര്‍ മടിക്കുന്നു.
“നിര്‍മ്മിത ബുദ്ധി” ആധുനികതയുടെ അനുഗ്രഹവും, ദൈവസൃഷ്ടിയുടെ ഭാഗവും, ദൈവസ്നേഹത്തിന്‍റെ സമ്മാനവുമാണെന്നു വിശ്വസിക്കുന്നവരൂണ്ട്. ഇതിന്‍റെ അത്ഭുതകരമായ വികസനത്തോടെ നിലവിലുള്ളതും മാരകവുമായ അനാചാരങ്ങളും, വഴിതെറ്റിക്കുന്നതും പുരോഗതി തടയുന്നതുമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും മാറ്റപ്പെടുമെന്നു പുരോഗമനവാദികള്‍ പറയുന്നു.
“നിര്‍മ്മിത ബുദ്ധി”യില്‍ വിശ്വസിക്കുന്നവരും ദൈവികനീതിയേയും മനുഷ്യ നിയമങ്ങളെയും വ്യത്യസ്തമായി വിലയിരുത്തുന്നുണ്ട്. ദൈവനീതി എന്നത് ദൈവത്തിന്‍റെ നിര്‍ദ്ദിഷ്ട താല്‍പര്യങ്ങളില്‍ അധിഷ്ഠിതവും അചഞ്ചലവും അനന്തവുമെന്നു സമ്മതിക്കുന്നു. മനുഷ്യന്‍റെ നിയമസംഹിത സാമൂഹ്യമാനദ ണ്ഡങ്ങളെ അനുസരിച്ചുണ്ടാക്കുന്നതാണെന്ന് അവരും അംഗീകരിക്കുന്നു.
മനുഷ്യന്‍റെ മരണശേഷം, അവന്‍റെ ആത്മാവിനെ നിലനിര്‍ത്താനും സുബോധ ത്തെ പുന:സൃഷ്ടിക്കാനും നിര്‍മ്മിത ബുദ്ധിക്ക് സാധിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മനുഷ്യന്‍റെ ഓര്‍മ്മശക്തിയും വ്യക്തിത്വവും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലനിര്‍ത്തനാവുമെന്നു സുചന ഉണ്ടത്രേ. എന്നാല്‍, ഈ യന്ത്ര ബുദ്ധിയുടെ അത്ഭുതസിദ്ധിയെക്കുറിച്ച് ഇന്നും ശാസ്ത്രീയമായ തെളിവ് ലഭിച്ചിട്ടില്ല. മനുഷ്യബോധത്തെ മനസ്സിലാക്കാനോ പുനസൃഷ്ടിക്കാനോ സാദ്ധ്യമല്ലെന്ന് വിശ്വസിക്കുന്നവര്‍ വിരളം. അതുകൊണ്ട്, ക്രിത്രിമ ബുദ്ധിയുടെ ശക്തിയാല്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് മനസ്സി ലാക്കാന്‍ മനുഷ്യനു സാധിക്കുമോ എന്നത് ഒരു ചോദ്യമായി ഇപ്പോഴും തുടരുന്നു.
മനുഷ്യരെപ്പോലെ ചിന്തിക്കാനും, തീരുമാനിക്കാനും, പഠിക്കാനും, പരിസ്ഥി തി മനസ്സിലാക്കാനും, പ്രതികരിക്കാനും, ബുദ്ധിപരമായകാര്യങ്ങള്‍ രൂപക ല്പന ചെയ്യാനും കഴിവുള്ള നിര്‍മ്മിത ബുദ്ധി, ഭാവിയില്‍ എന്തായിത്തീരു മെന്ന് സംശയിക്കുന്നവരുണ്ട്.
ദൈവനീതി ആധുനികജനതയുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും മദ്ധ്യേ പ്രവര്‍ത്തിക്കുന്നു. ഭാവിയില്‍, അത് എന്ത് ചെയ്യുമെന്ന് ഗാഡമായി ചിന്തിക്കുന്നവര്‍ ഭിന്നങ്ങളായ അനുമാനങ്ങളില്‍ എത്തുന്നുണ്ട്. മതപാര്യമ്പ ര്യങ്ങളനുസരിച്ചു ദൈവത്തിന്‍റെ നീതി നടപ്പാക്കുന്നത് മനുഷ്യന്‍റെ മരണശേഷ മാണെന്നും അത് ഓരോരുത്തരുടെയും പ്രവൃത്തിക്കനുസരിച്ചായിരിക്കുമെന്നു ആത്മീയ സ്നേഹികളും, ദൈവത്തിന്‍റെ നീതിയും മനുഷ്യന്‍റെ നിയമങ്ങളും നിറവേറ്റപ്പെടുന്നത് ഈ ലോകജീവിതത്തില്‍ത്തന്നെയാണെന്നും, നന്മ ചെയ്യുന്ന വര്‍ക്ക് നല്ല ഫലങ്ങളും തിന്മ ചെയ്യുന്നവര്‍ക്ക് ശിക്ഷാവിധികളും ലഭിക്കുമെ ന്നുമാണ് മറ്റൊരു ജനവിഭാഗവും വിശ്വസിക്കുന്നു. എന്നാലും, ദൈവത്തിന്‍റെ നീതിയെപ്പറ്റി ശരിയായ ജ്ഞാനമുള്ളവര്‍ക്ക്, സകല മതസ്ഥരേയും സ്വന്തം സഹോദരങ്ങളായി കാണാനും, സ്നേഹിക്കാനും നീതിനിവസിക്കുന്ന ഒരു സന്തുഷ്ടലോകം പണിയുന്നതിനും പ്രചോദനം ലഭിക്കുന്നു!