
മലയാള സിനിമ അഭിനയ ചക്രവർത്തി മമ്മുട്ടിയുടെ ഏറ്റവും പ്രിയങ്കരമായ ഹോബികളിൽ ഒന്ന് വാഹന കമ്പം ആണ് സിനിമയിൽ സജീവം ആകുന്നതിനു മുൻപ് അദ്ദേഹം മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്നത് പഴയൊരു ലാംബി സ്കൂട്ടർ ആയിരുന്നു
അതിന് ശേഷം സിനിമയിൽ എത്തി അഭിനയ രംഗത്തു സജീവമായപ്പോൾ അദ്ദേഹം ആദ്യമായി വാങ്ങിയ കാർ ഒരു പ്രീമിയർ പദ്മിനി ആയിരുന്നു അതും ഒരു സെക്കന്റ് ഹാൻഡ്. എൺപതുകളുടെ തുടക്കത്തിൽ റിലീസ് ചെയ്ത പടയോട്ടം എന്ന നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിന് ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ അദ്ദേഹം എത്തിയിരുന്നത് ഈ കാറുമായി ആണ്
പിന്നീട് എൺപത്തി മൂന്നിൽ മാരുതി 800 ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ അതിന്റെ കേരളത്തിൽ നിന്നും ബുക്ക് ചെയ്ത ആദ്യത്തെ പത്തു പേരിൽ ഒരാൾ മമ്മൂട്ടി ആയിരുന്നു. ആ സമയത്തു പിൻനിലാവ് എന്ന പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും ആയി നടക്കുമ്പോൾ തന്റെ ബ്രാൻഡ് ന്യൂ മാരുതി കാറുമായി ഷൂട്ടിംഗിന് എത്തിയ മമ്മൂട്ടിയെ കാണുവാൻ ഷൂട്ടിംഗ് ലൊക്കേഷനുകളിലും അദ്ദേഹം താമസിച്ച അഞ്ജലി ഹോട്ടലിലും ആരാധകരുടെ തിക്കും തിരക്കും ആയിരുന്നു
പിന്നീട് എൺപതുകളുടെ പകുതിയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് ന്റെ കോണ്ടെസ്സ ഉൾപ്പെടെ അക്കാലത്തു ഇറങ്ങുന്ന ബ്രാൻഡ് ന്യൂ കാറുകൾ മുഴുവൻ ആദ്യമെ തന്നെ സ്വന്തമാക്കിയിരുന്ന മമ്മൂട്ടി രണ്ടായിരത്തോടെ വിദേശ നിർമിത എസ് യു വി കൾ ഇന്ത്യയിൽ ഇറങ്ങിയപ്പോൾ അതും ആദ്യമായി സ്വന്തമാക്കുന്നവരുടെ മുൻ നിരയിൽ ഉണ്ടായിരുന്നു
കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി ലക്ഷറി കാറുകളുടെ അതിപ്രസരം ഇന്ത്യയിലെ പ്രധാന സിറ്റികളിലെ റോഡുകളിൽ ഉണ്ടായപ്പോൾ കേരളത്തിലും അതിന് ഒട്ടും കുറവ് വന്നില്ല. അക്കാര്യത്തിലും കേരളത്തിലെ കേമൻ മമ്മുക്ക തന്നെ ആയിരുന്നു ബി എം ഡബ്ലിയു വിന്റെ എങ്കിലും ഓഡിയുടെ ആണെങ്കിലും ഏതു പുതിയ സീരീസ് ഇറങ്ങിയാലും കേരളത്തിൽ ആദ്യം ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും മുൻപന്തിയിൽ ഇക്ക ആയിരിക്കും
മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ പൂർണമായും മദ്രാസിൽ നിന്നും കൊച്ചിയിലേയ്ക്കു കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ അധികമായി പറിച്ചു നടത്തപ്പെട്ടത്തോടെ മലയാള സിനിമ നടി നടൻമാർ കൂട്ടത്തോടെ കൊച്ചിയിൽ സ്‌ഥിര താമസം ആരംഭിച്ചു
മമ്മൂട്ടി കഴിഞ്ഞ നാൽപതു വർഷമായി കൊച്ചിയിൽ ഗിരീനഗറിൽ ആണ് താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് അദ്ദേഹം പുതിയൊരു ആഡംമ്പര കൊട്ടാരം പണിതു അങ്ങോട്ട് താമസം മാറിയത്
മോഹൻലാൽ ജനിച്ചു വളർന്ന തിരുവനന്തപുരം വിട്ടു കഴിഞ്ഞ പതിനഞ്ചു വർഷമായി ഷൂട്ടിംഗ് സൗകര്യാർത്ഥം കൊച്ചിയിൽ എളമക്കരയിൽ ആണ് താമസം
.
ദിലീപും നിവിൻ പോളിയും അജു വർഗീസും ജനിച്ചു വളർന്നത് ആലുവയിൽ ആയത് കൊണ്ടു അവർക്കു ആലുവയിൽ കൊട്ടാര സദ്രശ്യമായ വീടുകൾ ഉണ്ട്
സുരേഷ് ഗോപി തിരുവനന്തപുരത്തു നിന്നും തന്റെ താമസം കൊച്ചിയിലേയ്ക്കു മാറ്റിയിട്ടില്ല. ജയറാം സ്‌ഥിര താമസം ചെന്നൈയിൽ ആണെങ്കിലും കൊച്ചിയിൽ അദ്ദേഹത്തിന് ഫ്ലാറ്റ് ഉണ്ട്
നാനൂറിൽ അധികം അംഗങ്ങൾ ഉള്ള അമ്മ സംഘടനയിലെ ഇവർ ഒഴിച്ച് ഭൂരിഭാഗത്തിനും കൊച്ചിയിൽ ഇടപ്പള്ളിയിലും കളമശ്ശേരിയിലും വൈറ്റിലയിലും തൊപ്പുംപടിയിലും തൃപ്പുണിത്തുറയിലും കടവന്ത്രയിലും ആയി ഫ്ലാറ്റുകൾ ഉണ്ട്. ഈ ഫ്ലാറ്റുകളിൽ ആണ് ഇവരുടെ സ്‌ഥിര താമസം
ഇവർക്കെല്ലാം ഒന്നിൽ കൂടുതൽ ആഡംബര കാറുകൾ ഉണ്ട്. ഒരു സിനിമയിൽ മുഖം കാണിച്ചു സിനിമ നടൻ ആണെന്നോ നടി ആണെന്നോ മേൽവിലാസം കിട്ടി കഴിഞ്ഞാൽ ഇവരെല്ലാം പഞ്ചനക്ഷത്ര ഹോട്ടൽ ആയ ക്രൗൺ പ്ലാസയിൽ നടക്കുന്ന അമ്മ മീറ്റിംഗുകളിലും കൊച്ചിയിലെ മുന്തിയ ക്ലബ്ബുകളിലെ വിരുന്നു കളിലും പങ്കെടുക്കുന്നത് ഫിനാൻസ് ആയും വീട് പണയപ്പെടുത്തിയും വാങ്ങിയ ഈ ലക്ഷറി കാറുകളിൽ വന്നിറങ്ങി ഷോ കാണിച്ചാണ്
കഴിഞ്ഞ അഞ്ചു വർഷത്തോളമായി മലയാള സിനിമയിലെ ചോക്കോലേറ്റ് നായകന്മാർ ആയ ദുൽഖർ സൽമാൻ പൃഥിരാജ് നിവിൻ പോളി ഫഹദ് ഫാസിൽ ഉണ്ണി മുകുന്ദൻ ഇവർ തമ്മിൽ ലക്ഷറി കാറുകളുടെ കോംപറ്റീഷൻ നടക്കുകയാണ്
ഇവർക്കെല്ലാവർക്കും ലക്സസ് ആയിട്ടും ബി എം ഡബ്ലിയു ആയിട്ടും ഓടി ആയിട്ടും മിനി കൂപ്പർ ആയിട്ടും അഞ്ചിൽ അധികം ആഡംബര കാറുകൾ വീട്ടു മുറ്റത്തു കിടപ്പുണ്ട്. പക്ഷേ ഇവരിൽ ആരെങ്കിലും പുതിയത് ഒരെണ്ണം വാങ്ങിയെന്നറിഞ്ഞാൽ മറ്റേ ആൾ രണ്ടെണ്ണം വാങ്ങും. ഉണ്ണി മുകുന്ദൻ രണ്ടു മാസം മുൻപ് മൂന്നു മിനി കൂപ്പർ ആണ് വാങ്ങി തന്റെ വീട്ടിലേയ്ക്കു കൊണ്ടു വന്നത്
.
ആഡംബര വാഹനങ്ങൾ ഉൾപ്പെടെ മൂന്നൂറിൽ അധികം ബ്രാൻഡ് ന്യൂ കാറുകൾ ആണ് കഴിഞ്ഞ നാൽപതു വർഷം കൊണ്ടു ഒരു വിവാദത്തിലും പെടാതെ മമ്മൂട്ടി സ്വന്തമാക്കിയത്
.
ഇപ്പോൾ മൂന്നു കോടി വിലയുള്ള ദുൽഖർ സൽമാന്റെ ഭൂട്ടാനിൽ നിന്നും വാങ്ങിയ ലാൻഡ് റോവർ ഡിഫെൻഡർ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതോടെ മലയാള സിനിമ ലോകം ഞെട്ടിയിക്കുകയാണ്