
കേരളം സംസ്കാര സമ്പന്നത നിറഞ്ഞ നാട്. കേരളം സംസ്കാര സമ്പന്നത നിറഞ്ഞ നാട് . മത മൈത്രിയുടെ വിളനിലം. സാക്ഷരതയും വിദ്യാസമ്പന്നതയുടെയും തറവാട്. അങ്ങനെ കവിക്ക് ഭാവനയിൽ കാണാൻ കഴിയുന്ന എല്ലാ അടങ്ങിയിരിക്കുന്ന നാടാണ് കേരളമെങ്കിലും കാര്യം വരുമ്പോൾ നമ്മുടെ ഉള്ളിലും ജാതിയും മതവും വർഗീയതയും തീണ്ടലും തോടിലും ഇപ്പോഴുമുണ്ട്. മത മൈത്രിക്ക് പേരുകേട്ട നാട്ടിൽ മതത്തിന്റെ ഭാഗമായ വസ്ത്രധാരണത്തിനുപോലും സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കാൻ നിരോധനമെണ്ടെന്ന് പറയുമ്പോൾ നാം അഭിമാനത്തോടെ പറയുന്ന മത മൈത്രിയും മത സൗഹാർദവും കേവലം മേനിവാക്കായി തന്നെ കാണണം. ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വിവാദമായ ഹിജാബ് വിഷയമാണ് ഇങ്ങനെ പറയാൻ കാരണം.
കത്തോലിക്കാ സഭയുടെ കിഴിലുള്ള ഒരു കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു സ്കൂളിൽ ഹിജാബ് ധരിച്ചു വന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കാൻ അനുവദിക്കാതെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം മറാത്താ മലയാളിയുടെ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഹിജാബ് ധരിച്ചു വന്നാൽ സ്കോളിൽ നിന്ന് പുറത്താക്കുമെന്ന് ആ കുട്ടിയുടെ പിതാവിനെ വിളിച്ച് കന്യാസ്ത്രികുടിയായ സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞത് കേവലം നിസ്സാരമായി കാണാൻ കഴിയില്ല. അതിനവർ പറയുന്ന കാരണമാണ് രസകരം. സ്കോളിലെ മാറ്റ് കുട്ടികൾക്ക് ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയമാണെന്നാണ് അവർ പറയുന്ന കാരണം. സ്കൂളിലെ റൂളിനെ എതിരാണ് ഹിജാബ് ധരിക്കുന്നതെന്നതാണ് അവരുടെ മറ്റൊരു കാരണം. ഇതൊക്ക് പറയുന്നതോ ഹിജാബിനെപ്പോലെ ശിരോവസ്ത്രമിട്ട ഒരു കന്യാസ്ത്രീയും. സ്വന്തം കണ്ണിൽ കോലിരുന്നിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നതുപോലയാണ്.
ഹിജാബ് ധരിച്ചുകൊണ്ട് സ്കൂളിൽ വരരുതെന്ന സ്കൂൾ അധികൃതരുടെ പ്രത്യേകിച്ച് കന്യാസ്ത്രീ കൂടിയായ പ്രിൻസിപ്പലിന്റെ നടപടിയിൽ വിയോജിച്ചുകൊണ്ടുതന്നെ അവരോടും അവരെ പിന്താങ്ങുന്നവരോടും ചില ചോദ്യങ്ങൾ ചോദിക്കട്ടെ. എന്ന് മുതലാണ് ഹിജാബ് ധരിക്കരുതെന്ന പുതുവായ നിയമം കേരളത്തിലെ സ്കൂളുകളിൽ വന്നത്. സ്വകാര്യ സ്കൂളുകളും സർക്കാർ സ്കൂളുകളും സംസ്ഥാന സർക്കാരിന്റെ പൊതുവായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത്. അതിൽ സ്കൂളുകൾക്ക് സുഗമമായ നടത്തിപ്പിനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടി അവർക്ക് സ്വന്തമായി ചില തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യൂണിഫോം മാറ്റ് ചിലത് ഹെയർ സ്റ്റൈലും യാത്ര സ്വകാര്യങ്ങൾ ഒരുക്കുന്നതും ഭക്ഷണം നൽകുന്നതും ഉൾപ്പെടെ കാര്യങ്ങൾ . ഇതിൽ ഹിജാബ് പോലെ മതത്തിന്റെ ഭാഗമായ ചില വസ്ത്ര ധാരണം കേരളത്തിലെ സ്കൂളുകളിൽ വേണ്ടെന്ന് അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാൻ അനുവാദമുണ്ടോ.കേരളത്തിലെ സ്കൂൾ നിയമാവലിയിൽ ഒരു മതത്തെ ചേർത്തുപിടിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ശിരോ വസ്ത്രമിട്ട കന്യാസ്‌തികളായ അദ്ധ്യാപകർ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്ന് തങ്ങളുടെ സ്കൂളിൽ ഹിജാബ് ധരിക്കേണ്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല.
ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിന് പ്രിസിപ്പൽ പറഞ്ഞ മറ്റൊരു കാരണമാണ് ഏറെ രസകരം. കൂടെ പഠിക്കുന്ന മറ്റു കുട്ടികൾ ഹിജാബ് ധരിച്ച കുട്ടിയെ കാണുമ്പോൾ ഭയക്കുന്നത്രെ. ഏത് കുട്ടിക്കാണ് ഭയം തോന്നിയത്. കേരളത്തിൽ ആദ്യമായാണോ ഒരു കുട്ടി ഹിജാബ് ധരിക്കുന്നത്. അങ്ങനെ ഭയമുള്ള കുട്ടി എങ്ങനെയാണ് പുറത്തിറങ്ങി നടക്കുന്നത്. കേരളത്തിൽ ഏറെ വിവാദമുയർത്തിയ ഒരു സംഭവമായിരുന്നു എയ്ഡ്സ് ബാധിച്ചവരുടെ മക്കൾക്ക് പഠിക്കാൻ വന്നപ്പോൾ അവരുടൊപ്പം ഇരുന്ന് തങ്ങൾ പാടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ചില കുട്ടികൾ രംഗത്ത് വന്നത്. എന്നാൽ ഒരു വസ്ത്രത്തിന്റെ പേരിൽ സഹപാഠിയെ ബഹിഷ്‌ക്കരിക്കുന്നത് മതേതര നാടായ കേരളത്തിൽ ഇതാദ്യമായാണ്. ഇന്നലെ വരെ ഒപ്പം പഠിച്ച കുട്ടി ഇന്ന് മാറ്റി നിർത്തപ്പെടുന്നതിന് കാരണമെന്ത്. ആരെങ്കിലും ആ കുട്ടികളുടെ മനസ്സിൽ മതത്തിന്റെയും ജാതിയുടെയും വേർതിരിവ് കുത്തിനിറച്ചിട്ടുണ്ടോ. വർഗ്ഗിയ വിഷം അവരുടെ ഉള്ളിൽ കയറ്റി വിട്ടിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കിൽ അത് നിസ്സാരമല്ല. തള്ളിക്കളയാനുമാകില്ല. വിദ്യാഭാസം വിവേകമുണ്ടാകാനാണ് അല്ലാതെവേർതിരിവ് ഉണ്ടാക്കാനല്ല .
വിദ്യാർത്ഥികളിൽ വേർതിരിവ് ഉണ്ടാകുന്നെങ്കിൽ അത് വിദ്യാഭ്യാസത്തിന്റെ അപചയത്തെയാണ് സുചിപ്പുക്കുന്നത്. അത് വർഗ്ഗീയ വേർതിരിവ് സമൂഹത്തിലുണ്ടാക്കും. തീണ്ടലും തൊടീലുമെന്നതിനേക്കാൾ വലിയ വേറുകൃത്യം സമൂഹത്തിലുണ്ടാക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. അതിന് ഉദാഹരണമാണ് സ്കൂൾ നടപടിയെ ചോദ്യം ചെയ്തും പിന്തുണച്ചും ജനം ചേരി തിരിഞ്ഞത്. പലരും രണ്ട് ഭാഗത്ത് നിന്നും ഇതിനെ വർഗ്ഗിയ വൽക്കരിക്കപ്പെടുക പോലും ചെയ്തു. ഉണങ്ങിക്കിടക്കുന്ന വൈക്കോലിനെ ആളിക്കത്തിക്കാൻ ഒരു പൊടി തീകനാലിന് കഴിയും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഈ കഴിഞ്ഞ ദിവസം കേരളത്തിലാദ്യമായി തിരുവസ്ത്രമിട്ടുകൊണ്ട് ഹാർഡിൽസിൽ മത്സരിച്ച് വിജയിച്ച കന്യാസ്ത്രീയുടെ വിജയ കഥ ആഘോഷിച്ച നാട്ടിൽ തന്നെ ഇതിനെ വർഗ്ഗിയ നിറം ചാർത്താനാണ് ചില വർഗീയ പാർട്ടികളുടെ ശ്രമം. ആടുകളെ തമ്മിലിടിപ്പിച്ച് ചോര കുടുക്കുന്ന കുറുക്കനെപ്പോലെ . മാത്രമല്ല അത് വോട്ടാക്കിമാറ്റാനാണ് അവരുടെ ശ്രമം. സ്കൂൾ അധികൃതരുടെ വാർത്ത സമ്മേളനത്തിൽ ചില പരാമർശം അതിന് അടിവരിയിടുന്നുണ്ടോ. ഉത്തരേന്ത്യയിൽ തിരുവസ്ത്രമിട്ടുകൊണ്ട് ജോലി ചെയ്തതിന്റെ പേരിൽ മത ഭ്രാന്തൻമാരുടെ മർദ്ദനമേറ്റവർക്കുവേണ്ടിയും അവരുടെ വസ്ത്രധാരണാവകാശത്തിനുവേണ്ടിയും കേരളത്തിൽ പോരാടിയവർ ഹിജാബ് ധരിച്ച് തങ്ങളുടെ സ്കൂളിൽ വരാൻ പാടില്ലെന്ന് പറയുന്നത് ശരിയോ.