Image

"സമന്വയം 2025 " ലെ പുസ്തകങ്ങളുടെ പോരാട്ടവും, കലാപരിപാടികളും ശ്രദ്ധ നേടി

Published on 28 October, 2025
"സമന്വയം  2025 " ലെ പുസ്തകങ്ങളുടെ പോരാട്ടവും, കലാപരിപാടികളും  ശ്രദ്ധ നേടി

ടൊറെന്റോ  :  കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ   "സമന്വയം  2025 " ലെ  Battle of the Books എന്ന പുസ്തകങ്ങളുടെ പോരാട്ടം കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായിരുന്നു .   പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫിന്റെ "കറ", ആർ.രാജശ്രീയുടെ "ആത്രേയകം" , എസ്, ഹരീഷിൻറെ " പട്ടുനൂൽ പുഴു " എന്നി പുസ്തകങ്ങളെ അവലംബിച്ചായിരുന്നു പുസ്തകങ്ങളുടെ പോരാട്ടം. നിർമല തോമസ് മോഡറേറ്ററായിരുന്ന  പരിപാടിയിൽ കാനഡയിലെ പ്രശ്‌സത എഴുത്തുകാരായ സുരേഷ് നെല്ലിക്കോട്  "കറ" യ്ക്കു വേണ്ടിയും , പി.വി ബൈജു "ആത്രേയകം" ത്തിനു വേണ്ടിയും , കുഞ്ഞൂസ് "പട്ടുനൂൽ പുഴുവിന്" വേണ്ടിയും പോരാടി. ശ്രീമതി. സാറാ ജോസഫ്,  ആർ.രാജശ്രീ    എന്നിവർ  ഓൺലൈനിൽ സമകാലീക സാഹിത്യത്തെക്കുറിച്ചും , അവരവരുടെ പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതിനോടനുബന്ധിച്ചു പുസ്തക പ്രദർശനവും ഉണ്ടായിരുന്നു .

തുടർന്ന് , സ്വരമുദ്ര ഡാൻസ് അക്കാദമിയിലെ മിടുക്കികൾ  സമന്വയ യുടെ അവതരണ ഗാനത്തിന്  ചുവടുവച്ചുകൊണ്ട്  കലാപരിപാടികൾ  പരിപാടികൾ ആരംഭിച്ചു. സ്വരമുദ്ര ഡാൻസ് അക്കാദമി അവതരിപ്പിച്ച  മോഹിനിയാട്ടം, നർത്തകി മാലാ പിഷാരടിയുടെ മോഹിനിയാട്ടം, ഫാഷിൻ എന്ന ഉക്രൈൻ ഡാൻസേഴ്സിൻ്റെ ഫ്യൂഷൻ ഡാൻസ്, ശ്രീ അഭിരാമി ഡാൻസ് അക്കാദമി യുടെ "ഭസ്മാസുര മോഹിനി" ഭരതനാട്യം, അനിത് കുമാറിൻ്റെ കവിതാലാപനം, നോവാസകോഷ്യയിലെ തരംഗം ലുനൻബർഗ് ചെണ്ടമേള സംഘം അവതരിപ്പിച്ച ശിങ്കാരിമേളം എന്നിവയോടൊപ്പം ആൽബർട്ട കാൽഗറിയിലെ  മ്യൂസിക്ക് ട്രൂപ്പ് കൈതോല അവതരിപ്പിച്ച സംഗീത നിശയും  കാണികളെ ആവേശം കൊള്ളിച്ചു.

മനോജ്‌ കരാത്ത മെഗാ സ്പോൺസർ ആയിരുന്ന "സമന്വയം  2025 " നു , സമന്വയ   കൾച്ചറൽ അസോസിയേഷൻ  സെൻട്രൽ കമ്മിറ്റി  അംഗങ്ങൾ നേതൃത്വം നൽകി.

വാർത്ത : ജോസഫ് ജോൺ കാൽഗറി.
 

Join WhatsApp News
Jayan varghese 2025-10-28 11:05:52
പുസ്തക ആസ്വാദനം, പുസ്തക വിമർശനം , പുസ്തക നിരൂപണം എന്നൊക്കെ കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. പുസ്തക പോരാട്ടം എന്ന ഈ പരിപാടിക്ക് ഒരു ചന്തയുടെ ഗന്ധം മണക്കുന്നു. അടുത്ത പോരാട്ടത്തിൽ കത്തി കല്ല് കവിണ മുതലായ പരമ്പരാഗത ആയുധങ്ങളുടെ പ്രയോഗം കൂടി പ്രതീക്ഷിക്കുന്നു. ജയൻ വർഗീസ്.
Philip Mankuttam 2025-10-28 18:14:24
പുസ്തക പോരാട്ടം എന്നു പറഞ്ഞാൽ, പുസ്തകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം എറിഞ്ഞ് പ്രതിയോഗിയെ തോൽപ്പിക്കുക, സ്വയം ജയിക്കുക എന്നതാണ്. അപ്രകാരമുള്ള പരിപാടിയിൽ കലാപരിപാടികൾ വെച്ചതും നന്നായില്ല. ഒരു കാര്യം സൂചിപ്പിക്കട്ടെ. തീരെ അറിവില്ലാത്ത അഹങ്കാരികളായ ചില എഴുത്തുകാർ, അല്ലെങ്കിൽ കൂലിക്ക് എഴുതിപ്പിക്കുന്ന എഴുത്തുകാർ പലപ്പോഴും തങ്ങൾ അത് ചെയ്തു, ഞങ്ങൾക്ക് ആ അവാർഡ് കിട്ടി ഈ അവാർഡ് കിട്ടി, തങ്ങളും തങ്ങളുടെ കൃതിയും ഒരു സംഭവമാണ് എന്ന രീതിയിൽ ഓടി നടക്കാറുണ്ട്. തങ്ങൾ ഒരു സംഭവമാണ് മഹാ സംഭവമാണെന്നാണ് അവരുടെ ചിന്ത. മറ്റുള്ളവരുടെ കൃതികൾ അവർ കണ്ടതായോ കേട്ടതായോ ഭാവിക്കാറില്ല, മറ്റുള്ളവരെ കൃതികൾ അവർ അവഗണിക്കാറാണ് പതിവ്. . അല്ലെങ്കിൽ മറ്റുള്ളവരുടെ കൃതികളെ പറ്റി അവർ വളരെ പുച്ഛം ആയിട്ടാണ് സംസാരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും മറ്റുള്ളവരുടെ കൃതികളെ അവർ ഒട്ടും തന്നെ ലൈക് അടിക്കാറില്ല. മറ്റുള്ളവരുടെ കൃതികളെപ്പറ്റി ആരെങ്കിലും സംസാരിക്കാൻ ആരംഭിച്ചാൽ ഈ പൊങ്ങന്മാർ ഉടൻതന്നെ വിഷയം മാറ്റി തൻറെ മാത്രം കൃതികളെ പറ്റി സംസാരിക്കും, അല്ലെങ്കിൽ മറ്റു ലോക കാര്യത്തിലേക്ക് അവർ വിഷയം മാറ്റും. അതിനാൽ അടുത്ത നടക്കാൻ പോകുന്ന പുസ്തക ചന്തയെ പറ്റിയോ, പുസ്തക പോരാട്ടത്തെപ്പറ്റിയോ, ലാന, പൂന, പൊക്കാനാ, FOMA തുടങ്ങിയ പരിപാടികളെപ്പറ്റി സംസാരിക്കുമ്പോൾ ഞാൻ സൂചിപ്പിച്ച വിഷയങ്ങളെപ്പറ്റി സംസാരിക്കണം. അവയും എടുത്തിട്ട് പൊതിക്കണം. അല്ലെങ്കിൽ എടുത്തിട്ട് അലക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക